കൂടുതല്‍ പേരും ഉപയോഗിക്കുന്ന ഒരു വെബ് ബ്രൗസറാണല്ലോ മോസില്ല ഫയര്‍ ഫോക്സ്. ഈ ബ്രൗസറില്‍ മലയാളം എങ്ങനെ ടൈപ്പ് ചെയ്യാം എന്ന് നോക്കാം.
ആദ്യം ഫയര്‍ ഫോക്സ് അപ്ഡേറ്റ് ചെയ്യുക.
ഇതിനായി മെനുബാറില്‍ ഹെല്‍പ് മെനു എടുക്കുക
മെനുബാര്‍ കാണുന്നില്ലെങ്കില്‍ മുകളിലെ ബാറില്‍ + ചിഹ്നതിത്തിന് തൊട്ട് അടുത്ത് റൈറ്റ് ക്ലിക്ക് ചെയ്യുക.അപ്പോള്‍ മെനു ബാര്‍ ടിക്ക് ചെയ്ത് കൊടുക്കുക.
ഇനി ഹെല്‍പ് മെനു എടുത്ത് എബൗട്ട് ഫയര്‍ ഫോക്സ് എടുത്താല്‍ അപ്ഡേറ്റ് ആയിക്കോളും.
ഇനി ടൂള്‍സ് മെനു എടുക്കുക.
ടൂള്‍സില്‍ ആഡ്-ഓണ്‍സ് എടുക്കുക.
ഇതില്‍ മുകളിലെ സെര്‍ച്ച് ബോക്സില്‍ മലയാളം ടൈപ്പിങ്ങ് എന്ന് സെര്‍ച്ച് ചെയ്യുക.
കുറെ ആഡ്- ഓണുകള്‍ കാണാം.ഇതെല്ലാം നമുക്ക് ഫ്രീ ആയി ഉപയോഗിക്കാം.
നമുക്ക് തല്‍ക്കാലം താഴെയുള്ള കുട്ടിപ്പെന്‍സില്‍ എടുക്കാം.
കുട്ടിപ്പെന്‍സിലില്‍ ക്ലിക്ക് ചെയ്താല്‍ ആഡ് ടു ഫയര്‍ ഫോക്സ് എന്ന ബട്ടണ്‍ കാണാം.അതില്‍ ക്ലിക്ക് ചെയ്യുക.
ഉടനെ മറ്റൊരു ബോക്സ് വരും.
അതിലും ആഡ് കൊടുക്കുക.
അപ്പോള്‍ വീണ്ടും ഒരു ബോക്സ് വരും.അതില്‍ ഓകെ,ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ മുകളിലെ ബാറില്‍ വലത്തേ അറ്റത്ത് ഒരു പെന്‍സില്‍ വന്നിട്ടുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു ബോക്സ് വരും .അതില്‍ പല രീതിയില്‍ മലയാളം ടൈപ്പ് ചെയ്യാം. എന്നിട്ട് കോപ്പി+ പേസ്റ്റ് ചെയ്താല്‍ മതി.
No comments:
Post a Comment