2023-24 വർഷത്തെ തസ്തിക നിർണ്ണയ പ്രൊപ്പോസലുകൾ എല്ലാ പ്രധാനാദ്ധ്യാപകരും സമന്വയ മുഖേന സമർപ്പിക്കേണ്ടതുണ്ട്.ഇത് സംബന്ധിച്ച ഡി.ജി.ഇ.യുടെ സർക്കുലർ ഇവിടെ. Erratum
1.സമന്വയ സൈറ്റിൽ സമ്പൂർണ്ണ ലോഗിൻ വെച്ച് ലോഗിൻ ചെയ്യണം.മാനേജരുടെ ലോഗിനിലില്ല സ്കൂൾ ലോഗിനിലാണ് ലോഗിൻ ചെയ്യേണ്ടത്.
2.സ്കൂളുകൾക്ക് സമന്വയയിൽ പ്രത്യേക ലോഗിൻ ഇല്ല. സമ്പൂർണ്ണ ലോഗിൻ തന്നെ ഉപയോഗിച്ചാണ് സമന്വയയിൽ ലോഗിൻ ചെയ്യേണ്ടത്. ഇങ്ങനെ ലോഗിൻ ചെയ്യുമ്പോൾ Login Using Sampoorna എന്നത് ഓൺ/ടിക്ക് ചെയ്താലേ ലോഗിൻ ആകു.ഈ പാസ് വേഡ് സെറ്റ് ചെയ്യുന്നതിനോ റീ സെറ്റ് ചെയ്യുന്നതിനോ സമന്വയയിൽ സംവിധാനമില്ല
3.ലോഗിൻ ചെയ്താൽ 4 ടാബുള്ള ഒരു പേജിലേക്ക് എത്തുന്നതാണ്.
4.മുകളിലെ 4 ടാബുകളാണ് പൂരിപ്പിച്ച് കൺഫേം ചെയ്യേണ്ടത്.
5.1.Sixth Working Day Strength
2.Staff Statement Details
3.Plan and Fitness Details
4.Re-admission/Strength Details
1.Sixth Working Day Strength
ഓരോ ടാബും ഇപ്പോൾ ചുവപ്പുനിറത്തിൽ കാണുന്നത് കൺഫേം ചെയ്താൽ പച്ചയായി മാറും.
ടാബിൽ ക്ലിക്ക് ചെയ്യുമ്പോൾ ഇങ്ങനെ കാണാം. ഈ വർഷത്തെ ആറാം പ്രവൃത്തി ദിന കണക്കാണിത്. ഇത് സ്കൂളിൽ നിന്നും തന്നെ നൽകിയതാണ്.ഇതിനു താഴെയുള്ള Confirm ബട്ടൺ ക്ലിക്ക് ചെയ്യുക.
2.Staff Statement Details
മുൻ വർഷങ്ങളിലേതുപോലെ സ്റ്റാഫ് ലിസ്റ്റ് ഇവിടെ ലഭ്യമാണ്. ആയതിൽ വേണ്ട മാറ്റങ്ങൾ വരുത്തണം.
Create Staff List എന്നതിൽ ക്ലിക്ക് ചെയ്യുക.
സമന്വയയിലുള്ള മുൻ വർഷത്തെ സ്റ്റാഫ് ലിസ്റ്റ് ഇവിടെ കാണാം.ഇതിൽ ഒഴിവാക്കേണ്ടവരുണ്ടെങ്കിൽ പേരിനുനേരെയുള്ള ടിക്ക് ഒഴിവാക്കുക.
ആരെയെങ്കിലും പുതുതായി ചേർക്കാനുണ്ടെങ്കിൽ Add staff, Add staff from Sampoorna എന്നീ ഓപ്ഷനുകൾ ഉപയോഗിക്കാം
Other Uploads (If any) എന്ന ലിങ്ക് കൂടി കാണാം. ഇവിടെ മാനേജരുടെ അപേക്ഷ ഉണ്ടെങ്കിൽ ആയത് സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം.
Title *,Description * എന്നിവ നൽകേണ്ടതുണ്ട്. ഇവിടെ മാനേജരുടെ അപേക്ഷയാണെങ്കിൽ Proposal by Manager എന്ന് ചേർത്താൽ മതിയാകുന്നതാണ്.തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട ഏത് അപേക്ഷയും ഇവിടെ അറ്റാച്ച് ചെയ്യാം.അതിന്റെ പേരും വിവരവും നൽകി അപ് ലോഡ് ചെയ്യുക.
5.Re-admission/Strength Details
(1) ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണം |
|
|
|||||
(2) ആറാം സാധ്യായ ദിനത്തിലെ വാലിഡ് യു.ഐ .ഡി നമ്പർ ഉള്ള കുട്ടികളുടെ റോൾ സ്ട്രെങ്ത് |
|
|
|||||
(3) ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണത്തിൽ യു.ഐ .ഡി വെരിഫിക്കേഷനിൽ ഇൻവാലിഡ് ആയിട്ടുള്ള യു.ഐ .ഡി കളുടെ എണ്ണം |
|
||||||
(4) ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണത്തിൽ യു.ഐ.ഡി വെരിഫിക്കേഷനിൽ ഇൻവാലിഡ് ആയ യു.ഐ .ഡി കളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടുള്ള കുട്ടികളുടെ എണ്ണം. |
|
||||||
(5) ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണത്തിൽ യു.ഐ .ഡി ഇല്ലാത്ത കുട്ടികളുടെ എണ്ണം. |
|
||||||
(6) റീ - അഡ്മിഷനുകൾ |
ഇതിൽ റീ അഡ്മിഷൻ ഉണ്ടെങ്കിൽ അത് ചേർക്കണം.ഈ ഫീൽഡ് മാത്രമേ എഡിറ്റ് ചെയ്യാൻ കഴിയൂ.തുടർന്ന് കൺഫേം ചെയ്യണം.
6.എല്ലാ പേജും കൺഫേം ചെയ്താൽ അവസാനമായി Preview & Confirm കാണാം.
7.ആ ബട്ടൺ ക്ലിക്ക് ചെയ്താൽ താഴെയായി കാണുന്ന ഡിക്ലറേഷൻ ടിക്ക് ചെയ്ത് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
ഏതെങ്കിലും ഒരു Tab Confirm ചെയ്താൽ ആ Tab പച്ചക്കളറിൽ വരും. ഇത്തരം ടാബുകൾ വീണ്ടും അൺലോക്ക് ചെയ്യുന്നതിന് മറ്റുള്ള ടാബുകൾ കൂടി കൺഫേം ചെയ്തശേഷം അവസാനം Preview & Submit എന്ന ടാബ് വരുമ്പോൾ അവിടെ Reset all എന്ന ബട്ടൺ കാണാം. ഇവിടെ റീ സെറ്റ് ചെയ്താൽ എല്ലാ ടാബുകളും കൺഫർമേഷൻ റീസെറ്റ് ആകുന്നതാണ്.
എന്നാൽ ഈ ഭാഗവും കൺഫേം ചെയ്താൽ പിന്നീട് സ്കൂളധികൃതർക്ക് Confirm ചെയ്ത ഫീൽഡ് Unlock ചെയ്ത് വിവരങ്ങൾ കൃത്യമാക്കാൻ കഴിയില്ല. . സ്കൂൾ തസ്തിക നിർണ്ണയ ഡാറ്റ Unlock ചെയ്യുന്നതിന് അതാത് AEO/DEO ഓഫീസുകളിൽ മാത്രമേ കഴിയൂ. AEO/DEO തലത്തിൽ തന്നെ ഏതെങ്കിലും ഒരു ഫീൽഡ് മാത്രം Unlock ചെയ്ത് കൊടുക്കാൻ കഴിയില്ല. സ്കൂളിൽ നിന്ന് എല്ലാ ഫീൽഡും കൺഫേം ചെയ്ത്, Last Submission ആവുമ്പോൾ, പച്ചയായിരുന്ന Tab കളുടെ കളർ ചാരകളറായി മാറും. അപ്പോൾ മാത്രമേ Proposal ഓഫീസിലേക്ക് എത്തുകയുള്ളു. ഇത്തരത്തിൽ പൂർണ്ണമായി Submit ചെയ്യപ്പെട്ട Proposal മാത്രമേ ഓഫീസ് തലത്തിൽ Re Set ചെയ്യാൻ കഴിയുകയുള്ളു.
8.സബ്മിറ്റായാൽ ഈ ടാബുകളെല്ലാം ചാരനിറമായി മാറിയിരിക്കും.
ഇതു സംബന്ധിച്ച മുൻ വർഷത്തെ ഹെൽപ് വീഡിയോ നൽകിയിരിക്കുന്നു..
സീനിയോറിറ്റിക്ക് പരിഗണിക്കുന്നത് ജില്ലയിലെ joining തിയതിയാണോ?
ReplyDelete