സമന്വയയിൽ സ്കൂൾ പ്രധാനാദ്ധ്യാപകർ തസ്തിക നിർണ്ണയ അപേക്ഷ സമർപ്പിച്ചു വരികയാണല്ലോ. സ്കൂൾ ലോഗിനുകളിൽ 4 ടാബുകളാണ് ഉള്ളത്. സ്കൂൾ അധികൃതർ കാര്യങ്ങളിൽ കൃത്യത വരുത്താതെ ഫീൽഡുകൾ Confirm ചെയ്യുന്നതായി കാണുന്നു. ഏതെങ്കിലും ഒരു Tab Confirm ചെയ്താൽ ആ Tab പച്ചക്കളറിൽ വരും. ഇത്തരം ടാബുകൾ വീണ്ടും അൺലോക്ക് ചെയ്യുന്നതിന് മറ്റുള്ള ടാബുകൾ കൂടി കൺഫേം ചെയ്തശേഷം അവസാനം Preview & Submit എന്ന ടാബ് വരുമ്പോൾ അവിടെ Reset all എന്ന ബട്ടൺ കാണാം. ഇവിടെ റീ സെറ്റ് ചെയ്താൽ എല്ലാ ടാബുകളും കൺഫർമേഷൻ റീസെറ്റ് ആകുന്നതാണ്.
എന്നാൽ ഈ ഭാഗവും കൺഫേം ചെയ്താൽ പിന്നീട് സ്കൂളധികൃതർക്ക് Confirm ചെയ്ത ഫീൽഡ് Unlock ചെയ്ത് വിവരങ്ങൾ കൃത്യമാക്കാൻ കഴിയില്ല. സ്കൂൾ തസ്തിക നിർണ്ണയ ഡാറ്റ Unlock ചെയ്യുന്നതിന് അതാത് AEO/DEO ഓഫീസുകളിൽ മാത്രമേ കഴിയൂ. Nodal ഓഫീസറുടെ ലോഗിനിൽ അതിന് കഴിയില്ല.
AEO/DEO തലത്തിൽ തന്നെ ഏതെങ്കിലും ഒരു ഫീൽഡ് മാത്രം Unlock ചെയ്ത് കൊടുക്കാൻ കഴിയില്ല. സ്കൂളിൽ നിന്ന് എല്ലാ ഫീൽഡും കൺഫേം ചെയ്ത്, Last Submission ആവുമ്പോൾ, പച്ചയായിരുന്ന Tab കളുടെ കളർ ചാരകളറായി മാറും. അപ്പോൾ മാത്രമേ Proposal ഓഫീസിലേക്ക് എത്തുകയുള്ളു. ഇത്തരത്തിൽ പൂർണ്ണമായി Submit ചെയ്യപ്പെട്ട Proposal മാത്രമേ ഓഫീസ് തലത്തിൽ Re Set ചെയ്യാൻ കഴിയുകയുള്ളു.
ഇതിനായി AEO/DEO ലോഗിനിൽ ഹോം പേജിൽ
Other Links എന്ന ഭാഗത്ത്
S.F. File Status എന്ന ലിങ്ക് കാണാം.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇവിടെ നമ്മുടെ ഓഫീസിലേക്ക് ലഭിച്ച പ്രൊപ്പോസലുകൾ എല്ലാം കാണാം.ഇവിടെ തന്നെ റീസെറ്റ് ബട്ടൺ ഉണ്ട്. അത് ക്ലിക്ക് ചെയ്താൽ റീസെറ്റ് ആകുന്നതാണ്.റീസെറ്റ് ചെയ്തു നൽകി പ്രധാനാദ്ധ്യാപകനോട് വീണ്ടും കൺഫേം ചെയ്യാൻ നിർദ്ദേശിക്കേണ്ടതാണ്.
ഹോം പേജിലെ Staff Fixation എന്ന ലിങ്കിൽ വന്ന പ്രൊപ്പോസലുകൾ ഡി.ജി.ഇ.യുടെ നിർദ്ദേശം വരുന്നതുവരെ സെക്ഷനുകളിലേക്ക് ഫോർവേഡ് ചെയ്യരുത്.
No comments:
Post a Comment