Monday, January 20, 2020

Excel-Round Function


സാധാരണയായി കണക്ക് കൂട്ടുമ്പോള്‍ ദശാംശം വരാറുണ്ട്.(POINT).എന്നാല്‍ ഓഫീസ് കണക്കുകള്‍ സാധാരണയായി താഴെ പറയുന്ന രീതികളിലാണ് ആവശ്യമായി വരുന്നത്.
1.ദശാംശസ്ഥാനം ഇല്ലാതെ തൊട്ടടുത്ത സംഖ്യയിലേക്ക് റൗണ്ട് ചെയ്യുക
2.ദശാംശസ്ഥാനം 2 മാത്രം.ചെലതിന് മൂന്നും.
3..5ല്‍ കൂടുതലാണെങ്കിലും താഴത്തേക്ക് റൗണ്ട് ചെയ്യുക
4.നേരെ വിപരീതമായി .1 ആണെങ്കിലും മുകളിലേക്ക് റൗണ്ട് ചെയ്യുക.
ഇതിനൊക്കെ ഉള്ള ചില FUNCTION കള്‍ പരിചയപ്പെടാം.ROUND എന്നതാണ് പ്രധാന FUNCTION.
ഉദാഹരണം നോക്കാം

1.

 




ഇവിടെ 143 നെ 1.23 കൊണ്ട് ആദ്യം ഗുണിച്ചിരിക്കുന്നു.ഉത്തരം 175.89
2.
144 നെ 1.23 കൊണ്ട് ഹരിച്ചിരിക്കുന്നു. ദശാംശസ്ഥാനം കഴിഞ്ഞ് കുറെ അക്കങ്ങള്‍ വന്നിരിക്കുന്നു. ഇതിനെ റൗണ്ട് ചെയ്യുന്നതെങ്ങിനെ എന്നു നോക്കാം.
3.
ROUND എന്ന ഫങ്ഷന്‍ ഉപയോഗിച്ചു.ആദ്യം = ചിഹ്നം. പിന്നെ ROUND .പിന്നെ ഓപ്പനിങ്ങ് ബ്രാക്കറ്റ്.തുടര്‍ന്ന് ചിത്രം 2 ലെ അതേ ഗണനക്രിയ. തുടര്‍ന്ന് കോമ. പിന്നീട് 0,ക്ലോസിങ്ങ് ബ്രാക്കറ്റ്.കോമ കഴിഞ്ഞ് പൂജ്യം ഉപയോഗിച്ചത് ദശാംശസ്ഥാനം കഴിഞ്ഞ് പിന്നെ സംഖ്യ വേണ്ട എന്നതിനാലാണ്. ദശാംശസ്ഥാനം കഴിഞ്ഞ് എത്ര അക്കത്തിലേക്കാണോ റൗണ്ട് ചെയ്യേണ്ടത് ,അത്രയാണ് ഫോര്‍മുലയില്‍ വിലയായി നല്‍കേണ്ടത്.ഉദാഹരണമായി ഇതേ ഫോര്‍മുലയില്‍ കോമ കഴിഞ്ഞ് 1 എന്ന് കൊടുത്താല്‍ 116.3 എന്നും 2 കൊടുത്താല്‍ 116.26 എന്നും ഉത്തരമായി ലഭിക്കും.
ROUND ഫങ്ഷനു തന്നെ ROUNDUP , ROUNDDOWNഎന്നിങ്ങനെ വകഭേദങ്ങളുണ്ട്.ആദ്യത്തേത് മുകളിലേക്ക് റൗണ്ട് ചെയ്യുന്നതിനും രണ്ടാമത്തേത് താഴത്തേക്ക് റൗണ്ട് ചെയ്യുന്നതിനും. പരീക്ഷിച്ചുനോക്കുമല്ലോ...

No comments:

Post a Comment