Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Tuesday, May 30, 2017

Updating Ubuntu Kernel

ഐ.ടി.@സ്കൂള്‍ ഉബുണ്ടു ലിനക്സ് 14 .04 വേര്‍ഷനില്‍ തന്നെ വിവിധ തീയ്യതികളില്‍ ഏറ്റവു പുതിയതായി അപ്ഡേറ്റുകളോടു കൂടി പുതിയ പുതിയ പതിപ്പുകള്‍ ഇറങ്ങുന്നുണ്ട്. എന്താണ് ഇവ തമ്മില്‍ വത്യാസം എന്ന് നോക്കാം. ആദ്യം ഒരു വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ഈ പതിപ്പില്‍ വൈഫൈ അഡാപ്റ്റര്‍ പ്രത്യകിച്ച് ഒന്നും ചെയ്യാതെതന്നെ വര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ സിസ്റ്റം കേടുവരികയും മറ്റൊരു 14.04 വേര്‍ഷന്‍ ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. അപ്പോള്‍ വൈഫൈ അഡാപ്റ്റര്‍ പ്രവര്‍ത്തിക്കുന്നില്ല.അപ്പോഴാണ് മാസ്റ്റര്‍ ട്രെയിനറായ മുരളി മാസ്റ്റര്‍ പരിഹാരം പറഞ്ഞു തന്നത്.
ഉബുണ്ടുവിന്റെ കെര്‍ണ്ണല്‍ മാത്രം അപ്ഡേറ്റ് ചെയ്താല്‍ മതി.അതിനായി ഈ സൈറ്റില്‍ പ്രവേശിക്കുക.
ഇങ്ങനെ കാണാം. ഈ പേജിന്റെ അവസാനം നോക്കുക.ലേറ്റസ്റ്റ് ആയ വേര്‍ഷന്‍ കാണാം.ഏറ്റവും പുതിയത് എടുക്കാതിരിക്കയാണ് നല്ലത്. കാരണം അത് ടെസ്റ്റിങ്ങ് സ്റ്റേജിലാകാം. കുറച്ചു മുകളിലെ വേര്‍ഷന്‍ എടുക്കുക.
അതില്‍ Build for amd64 succeededഎന്നുകാണാം. ഇവിടെ 64 ബിറ്റ് ഒ.എസ്.ആണ്.
Build for i386 succeeded  32 ബിറ്റ് ആണ്.

നമ്മുടെ ഒ.എസിനനുസരിച്ച് പാക്കേജ് തെരഞ്ഞെടുക്കാം.ഇവയിലെ ലോ ലാറ്റന്‍സി
ഉദാ( linux-headers-4.11.1-041101-lowlatency_4.11.1-041101.201705140931_amd64.deb, linux-image-4.11.1-041101 lowlatency_4.11.1-041101.201705140931_amd64.deb) എന്ന തരത്തിലുള്ള ഫയല്‍ ഒഴികെയുള്ളവ ഡൗണ്‍ലോഡ് ചെയ്ത് ഒരു ഫോള്‍ഡറില്‍ സേവ് ചെയ്യുക.എല്ലാ ഫയലും ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ആ ഫോള്‍ഡറ്‍ തുറന്ന് ടെര്‍മിനല്‍ തുറക്കുക.ടെര്‍മിനലില്‍
sudo dpkg -i *.deb എന്ന കമാന്‍ഡ് ടൈപ്പ് ചെയ്ത് റണ്‍ ചെയ്യുക.കെര്‍ണ്ണല്‍ അപ്ഡേറ്റ് ആകുന്നതാണ്. നന്ദി..മുരളിമാസ്റ്റര്‍

 



No comments:

Post a Comment