Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Wednesday, May 24, 2017

6TH Working Day 2017-18 Directions

ഈ വര്‍ഷത്തെ ആറാം പ്രവൃത്തിദിന കണക്കെടുപ്പ് സംബന്ധിച്ച് 18-05-2017 ന് തൃശ്ശൂര്‍ ജോസഫ് മുണ്ടശ്ശേരി സ്മാരക ഹാളില്‍ നടന്ന യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍

1.ഈ വര്‍ഷം ആറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പിന് പ്രത്യേക സൈറ്റ് ഉണ്ടായിരിക്കുന്നതല്ല.
2.സമ്പൂര്‍ണ്ണയില്‍ പ്രധാനാദ്ധ്യാപകര്‍ കയറ്റുന്ന കുട്ടികളുടെ എണ്ണം തന്നെയാണ് എടുക്കുക.
3. സമ്പൂര്‍ണ്ണയില്‍ കുട്ടികളുടെ ക്ലാസ് കയറ്റം,ടി.സ‌ി,പുതിയ അഡ്മിഷന്‍ എന്നിവ അപ്പപ്പോള്‍ ചെയ്യുക.ഇത് ആറാം പ്രവൃത്തി ദിവസം ഉച്ചക്ക് 1 മണി വരെ ചെയ്യാം.1മണിക്ക് ലോക്ക് ആകും.അതുവരെ യുള്ള കുട്ടികളുടെ എണ്ണമായിരിക്കും ആറാം പ്രവൃത്തി ദിവസത്തെ എണ്ണം.
4.അവസാന ദിവസം വരെ കാത്തിരിക്കരുത്.
5.കുട്ടികളുടെ എല്ലാ വിവരങ്ങളും അതായത്, മതം, കാറ്റഗറി, മീഡിയം, ഒന്നാംഭാഷ എന്നിവയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.ഒന്നാം ഭാഷ സംസ്കൃതമായി 10 കുട്ടികളുടെ നേരെ സെലക്റ്റ് ചെയ്താല്‍ മാത്രമേ ആറാം പ്രവൃത്തി ദിവസത്തെ കണക്കില്‍ സംസ്കൃതം 10 എന്ന് കാണിക്കൂ.കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ എണ്ണം മാത്രം ചേര്‍ക്കാന്‍ പ്രത്യേക സംവിധാനമില്ല.
6.സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്താല്‍ ഡാഷ് ബോര്‍ഡില്‍ 6th Working Day എന്ന മെനു ഉണ്ടായിരിക്കും.
7.സമ്പൂര്‍ണ്ണയില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തു കഴിഞ്ഞാല്‍ Sampoorna Synchronization എന്ന ഭാഗം ക്ലിക്ക് ചെയ്യണം.എന്നാല്‍ നിലവിലെ എണ്ണം ആറാം പ്രവൃത്തി ദിവസത്തെ എണ്ണത്തില്‍ വരും. അവസാന ദിവസങ്ങളില്‍ അവസാന അപ്ഡേഷന്‍ പൂര്‍ത്തിയായാല്‍ Sampoorna Synchronization നടത്തി എണ്ണം എടുക്കണം.ഈ വിവരങ്ങള്‍ ആറാം പ്രവൃത്തി ദിവസം 1 മണിക്ക് ചെയ്ത് തീര്‍ക്കണം.
8..../ഡി...മാര്‍ അന്നേ ദിവസം 3 മണിയോടെ വെരിഫിക്കേഷന്‍ നടത്തണം.
9.ഡി.ഡി..മാര്‍ 4മണിക്ക് മുന്‍പ് വെരിഫിക്കേഷന്‍ നടത്തണം.
10.ഹൈസ്കൂളുകളില്‍ ഇനിയും കോട്പ മെയിലിന്‍ മറുപടി നല്‍കാത്തവര്‍ ഉടനെ നല്‍കണം.
11. ..ഒ മാര്‍ പ്രീ-പ്രൈമറി ചോദ്യാവലി ക്ക് ഉടന്‍ മറുപടി നല്‍കണം.
(രണ്ടും ഡി.പി..സ്റ്റാറ്റിറ്റ്ക്സ് മെയിലില്‍)
12..../ഡി...മാര്‍ സമ്പൂര്‍ണ്ണയില്‍ കയറി സ്കൂളുകളുടെ എന്‍ട്രി സ്റ്റാറ്റസ് ഇടക്കിടക്ക് മോണിറ്റര്‍ ചെയ്യണം.

ഉണ്ണിക്കൃഷ്ണന്‍.ആര്‍കെ.

No comments:

Post a Comment