തൃത്താല ഉപജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുന്നതിനുമായി എ.ഇ.ഒ തൃത്താലക്ക് പുതിയ വെബ് സൈറ്റ് ഇന്നലെ നിവലില്‍ വന്നു.www.aeothrithala.org എന്നതാണ് സൈറ്റ് വിലാസം. സ്കൂളുകളിലെ വിവരശേഖരണത്തിനും മറ്റുമായി ഒരു ഒാണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി സൈറ്റ് കൂടി ആരംഭിച്ചിട്ടുണ്ട്. നിലവിലെ എ.ഇ.ഒ.ആയ ശ്രീ.കെ.വി.വേണുഗോപാലന്‍ മാസ്റ്ററുടെ പ്രത്യേക താല്‍പ്പര്യത്തിലാണ് ഈ സംവിധാനം ആരംഭിച്ചിട്ടുള്ളത്.ഈ സൈറ്റിന്റെ ഡിസൈന്‍, ഒാണ്‍ലൈന്‍ ഡാറ്റാ ആപ്ലിക്കേഷന്‍ വികസിപ്പിക്കല്‍ എന്നിവക്ക് എനിക്ക് നേതൃത്വം നല്‍കാന്‍ അവസരമുണ്ടായി. 29-05-2017 ന് കൂറ്റനാട് ബി.ആര്‍.സി.യില്‍ വെച്ച് നടന്ന പ്രധാനാദ്ധ്യാപക കോണ്‍ഫറന്‍സില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പ്രദീപ് അവര്‍കളാണ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്.എ.ഇ.ഒ.ആയ ശ്രീ.കെ.വി.വേണുഗോപാലന്‍ മാസ്റ്ററാണ് എന്നെ ഐ.ടി.എന്നാല്‍ എന്ത് എന്ന് പരിചയപ്പെടുത്തിയത്. ആദ്ദേഹത്തിനുള്ള ഗുരുദക്ഷിണയായി എന്റെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്നു.
No comments:
Post a Comment