ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ജില്ലാതല സമിതി മുഖേന നിയമന ശിപാർശ നൽകി നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് പൊതു വിദ്യാഭ്യാസ ഡയറക്റ്ററും മാർഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
GO 45/2025 /G.EDN- COMMITTEE FORMATION
GO 123/2025-District committe RPWD Appointment
DGE Directions on RPWD Reservation-District Level Committee reg
ഇതു പ്രകാരം സമന്വയ മുഖേനയാണ് മാനേജർമാർ ഒഴിവ് വിവരം അപ്ഡേറ്റ് ചെയ്യുന്നത്.
ഭിന്നശേഷി നിയമനത്തിനായി സമന്വയ വഴി മാനേജർമാർ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ വ്യവസ്ഥാപിതവും ചട്ടപ്രകാരവും ഉള്ളതാണെന്ന്, ഒഴിവുകൾ സംബന്ധിച്ച റിപ്പോർട്ട് ലഭിച്ച് 15 ദിവസത്തിനുള്ളിൽ, ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പു വരുത്തി ജില്ലാതല സമിതിയ്ക്ക് സമന്വയ മുഖേന പ്രപ്പോസൽ സമർപ്പിക്കേണ്ടതാണ്. ഭിന്നശേഷി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് വ്യവസ്ഥാപിതമല്ലാത്ത ഒഴിവ് നീക്കിവച്ച് മാനേജർ അപേക്ഷ സമർപ്പിക്കുന്ന സാഹചര്യത്തിൽ, അത്തരം അപേക്ഷ തിരികെ നൽകേണ്ടതും, മേൽ അപേക്ഷ ഒഴിവു വ്യവസ്ഥാപിതമാകുന്ന അല്ലെങ്കിൽ മറ്റ് ഒഴിവ് ലഭ്യമാകുന്ന മാനേജർക്ക് പുനഃസമർപ്പിക്കുന്നതിന് നിർദ്ദേശം നൽകേണ്ടതുമാണ്.
മാനേജർ മുമ്പ് വിട്ടുനൽകിയതായി കാണിച്ചതും , ഇനി പുതുതായി വിട്ടു നൽകുന്നതും ആയ ഒഴിവുകൾ ഭിന്നശേഷി നിയമനത്തിന് യോഗ്യമാണെന്നും , ഈ ഒഴിവ് നിലവിൽ വ്യവസ്ഥാപിതമാണെന്നും അതാത് വിദ്യാഭ്യാസ ഓഫീസർ തലത്തിൽ പരിശോധിച്ച് ആയത് രേഖപ്പെടുത്തേണ്ടതുണ്ട്. വിദ്യാഭ്യാസ ഓഫീസുകളിൽ ക്ലർക്ക് മുതൽ ഓരോ തലത്തിലും ഇത്തരം ഒഴിവുകൾ പരിശോധിക്കാൻ കഴിയുന്നതും അവരവരുടെ റിമാർക്സ് രേഖപ്പെടുത്താൻ കഴിയുന്നതുമാണ്. ഓഫീസർ തലത്തിൽ മാത്രമാണ് ഒഴിവ് വിവരം റിട്ടേൺ ചെയ്യുന്നതിനും കൺഫേം ചെയ്യുന്നതിനും കഴിയുന്നത്. ഭിന്നശേഷി സംവരണത്തിനായി ഒഴിവുകൾ മാറ്റിവെച്ച് മാനേജർമാർ റിപ്പോർട്ട് ചെയ്യുമ്പോൾ, റോസ്റ്റർ തയ്യാറാക്കുന്നതിൽ അപാകതയുണ്ടെന്നതിനാലോ റോസ്റ്റർ തയ്യാറാക്കാത്തതോ ആയ കാരണങ്ങളാൽ ഈ ഒഴിവ് വിവരം ജില്ലാതലസമിതിയിലേക്ക് റിപ്പോർട്ട് ചെയ്യാതിരിക്കരുത്. മാനേജർമാർ റിപ്പോർട്ട് ചെയ്ത ഒഴിവ് വ്യവസ്ഥാപിതമല്ലെങ്കിൽ ആയത് സംബന്ധിച്ച വിവരം മാനേജരെ അറിയിച്ച് വ്യവസ്ഥാപിത ഒഴിവ് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ട് വേക്കൻസി റിപ്പോർട്ട് പുതുക്കി വാങ്ങേണ്ടതുണ്ട്. ഇതിനായി റിട്ടേൺ ഓപ്ഷൻ ഉപയോഗിക്കേണ്ടതാണ്. ഇത്തരത്തിൽ എല്ലാ ഒഴിവുകളും കൺഫേം ചെയ്താൽ ജില്ലയിലെ മുഴുവൻ ഒഴിവുവിവരങ്ങളും അതാത് ജില്ലാതലകമ്മറ്റിക്ക് സമന്വയ മുഖേന ലഭ്യമാകുന്നതാണ്. മാനേജർമാർ സമർപ്പിക്കുന്ന ഒഴിവ് വിവരത്തിൽ അപാകതയുള്ള പക്ഷം അതാത് സമയത്ത് തന്നെ തിരികെ നൽകി അപാകത പരിഹരിച്ച് പുനഃസമർപ്പിക്കുന്നതിന് നിർദ്ദേശിക്കേണ്ടതാണ്.ഇക്കാര്യത്തിനായി നിർദ്ദേശിക്കപ്പെടുന്ന അവസാന തീയ്യതി വരെ കാക്കേണ്ടതില്ല. മാനേജർമാർ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ പരമാവധി 15 ദിവസത്തിനകം കൺഫേം ചെയ്യേണ്ടതാണ്. മാനേജർമാർ ഭിന്നശേഷി നിയമനത്തിന് യോഗ്യമായ , എസ്റ്റാബ്ലിഷ്ഡ് പോസ്റ്റുകൾ ആണ് സംവരണത്തിനായി മാറ്റിവെക്കേണ്ടത്. റിട്ട് അപ്പീൽ നം 1445 /2022 മുതൽ കേസുകളിൽ 13/03/2023 നുണ്ടായ ബഹു ഡിവിഷൻ ബഞ്ച് വിധി ന്യായം നിർദ്ദേശം 4 പ്രകാരം 08/11/2021ന് ശേഷം ഉണ്ടാകുന്ന ഒഴിവുകളിൽ ഭിന്നശേഷി സംവരണം പാലിക്കപ്പെടാത്ത മാനേജ്മെന്റുകളിൽ സ്ഥിരനിയമനത്തിന് അനുമതിയില്ല. ഭിന്നശേഷി സംവരണത്തിനായി അധിക തസ്തികകൾ വിട്ടുനൽകുമ്പോൾ ഇത്തരം മാനേജ്മെന്റിൽ അതേ കാറ്റഗറിയിൽ 08/11/2021ന് ശേഷം മറ്റ് ഒഴിവുകൾ ലഭ്യമല്ലെങ്കിൽ മാത്രമാണ് അധിക തസ്തികകൾ വിട്ടുനൽകാൻ കഴിയൂ. ഈ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ആയത് ഒഴിവായി തന്നെ പരിഗണിക്കുന്നതാണ്. വിദ്യാഭ്യാസ ഓഫീസ് തലത്തിൽ കൺഫേം ചെയ്യുമ്പോൾ മാനേജർ വിട്ടുനൽകിയ ഒഴിവിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കിയാൽ, യോഗ്യതയും മറ്റും ക്രമപ്രകാരമെങ്കിൽ നിയമനാംഗീകാരം നൽകാൻ കഴിയുന്നവയാണെന്ന് ഉറപ്പാക്കിയിരിക്കേണ്ടതുണ്ട്.
മാനേജർമാർ സമന്വയ മുഖേന കൺഫേം ചെയ്യുന്ന വിവരങ്ങൾ ഓരോ ഓഫിസിലും ക്ലർക്ക് മുതൽ ഓഫീസർ വരെയുള്ള ലോഗിനുകളിൽ ലഭ്യമാണ്.
Vacancy Report എന്ന മെനുവിലാണ് മാനേജർമാർ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ കാണുന്നത്.
ഓരോ സ്കൂളിലെയും വിവരങ്ങളാണ് ഇവിടെ കാണുന്നത്. ഇതിലെ വ്യൂ ക്ലിക്ക് ചെയ്യുക.ക്ലർക്ക് തലം മുതൽ ഇവിടെ പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തേണ്ടതാണ്.അതിനുള്ള ബട്ടൺ അവിടെ കാണാവുന്നതാണ്.
തുടർന്ന് ഓഫീസറുടെ ലോഗിനിൽ ഈ ഒഴിവ് കൺഫേം ചെയ്യാനും റിട്ടേൺ ചെയ്യാനും കഴിയുന്നതാണ്. എസ്റ്റാബ്ലിഷ്ഡ് അല്ലാത്ത ഒഴിവാണെങ്കിലാണ് റിട്ടേൺ ചെയ്യുന്നത്.വിദ്യാഭ്യാസ ഓഫീസ് തലത്തിൽ കൺഫേം ചെയ്യുമ്പോൾ മാനേജർ വിട്ടുനൽകിയ ഒഴിവിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കിയാൽ, യോഗ്യതയും മറ്റും ക്രമപ്രകാരമെങ്കിൽ നിയമനാംഗീകാരം നൽകാൻ കഴിയുന്നവയാണെന്ന് ഉറപ്പാക്കിയിരിക്കേണ്ടതുണ്ട്.
No comments:
Post a Comment