പലപ്പോഴും സമന്വയയോ മറ്റ് സൈറ്റോ ഉപയോഗിക്കുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ആ പ്രശ്നം എന്താണെന്ന് കണ്ടെത്തുന്നതിന് Any Desk ഇൻസ്റ്റാൾ ചെയ്യാൻ പറയാറുണ്ട്. എന്നാൽ ഇപ്പോൾ തുടർച്ചയായി ഈ പ്രോഗ്രാം ഉപയോഗിക്കുമ്പോൾ പെയ്ഡ് വേർഷൻ എടുക്കാൻ പറയുന്നുണ്ട്. മാത്രമല്ല, ഫ്രീ ആയി ഉപയോഗിക്കുമ്പോൾ 5 മിനിറ്റ് മാത്രമാണ് ലഭിക്കുന്നത്.
ഈ പരിമിതി മറികടക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു ഫ്രീ പ്രോഗ്രാമാണ് ഗൂഗിളിന്റെ ക്രോം റിമോട്ട് ഡെസ്ക്ടോപ്പ് സംവിധാനം.
ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
ഇതിനായി ആദ്യം വേണ്ടത് സിസ്റ്റത്തിൽ Google Browser ഗൂഗിൾ ബ്രൌസർ വേണ്ടതാണ്. Firefox ലും പ്രവർത്തിക്കും. g.co/crd/setup എന്ന് ടൈപ്പ് ചെയ്താൽ മതി
ഇനി ക്രോം തുറന്ന്
remote desktop chrome എന്ന് സെർച്ച് ചെയ്യുക.
അവിടെ ആദ്യം വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://remotedesktop.google.com/access/ എന്ന് ടൈപ്പ് ചെയ്താലും മതിയാകും.
അപ്പോൾ ഇത്തരത്തിൽ ഒരു വിൻഡോ ലഭ്യമാകുന്നതാണ്. ആയതിലെ ഡൌൺലോഡ് ക്ലിക്ക് ചെയ്യുക.
അപ്പോൾ ഇത്തരത്തിൽ ഒരു വിൻഡോ ലഭ്യമാകുന്നതാണ്. അതിലെ Add to Chrome എന്നതിൽ ക്ലിക്ക് ചെയ്യുക
അതിലെ Add Extension എന്നതിൽ ക്ലിക്ക് ചെയ്യുക
അപ്പോൾ അവിടെ ഒരു പേര് നൽകാൻ ആവശ്യപ്പെടുന്നതാണ്.ആയത് ടൈപ്പ് ചെയ്യുക
തുടർന്ന് നെക്സ്റ്റ് (Next) നൽകി പാസ് വേഡ് നൽകാൻ വരുന്ന വിൻഡോയിൽ പാസ് വേഡ് 2 തവണ സെറ്റ് ചെയ്യുക,
No comments:
Post a Comment