Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Wednesday, August 24, 2022

Teachers Bank 2022-23-Help for Offices

സമന്വയയിലൂടെ അദ്ധ്യാപക ബാങ്ക് പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ ചെയ്യാമെന്ന് നോക്കാം.
ഈ വര്‍ഷത്തെ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ആദ്യം ഒന്ന് വായിക്കണം .

എ.ഇ.ഒ.മാരും ഡി.ഇ.ഒമാരും അവരവരുടെ ഓഫീസിനു കീഴിലെ  എക്സസ് ലിസ്റ്റ് കണ്‍ഫേം ചെയ്ത് ഡി.ഡി.ഇ ക്ക് വെരിഫൈ ചെയ്ത് അയക്കേണ്ടതുണ്ട്.ഇതിനായി ആദ്യം എ.ഇ.ഒ അഥവാ ഡി.ഇ.ഒ.യുടെ ലോഗിനില്‍ കയറണം.


 Create List ക്ലിക്ക് ചെയ്യുക

വരുന്ന വിൻഡോയിൽ ലിസ്റ്റിന് പേര് നൽകുക

ലിസ്റ്റ് ടൈപ്പ് To be Deployed എന്ന് സെലക്റ്റ് ചെയ്യുക(Default അതാണ്)അവിടെ ലിസ്റ്റ് പേര് നല്‍കണം.List 1 എന്ന് ആദ്യ ലിസ്റ്റിന് കൊടുക്കാം.

 

Crate ക്ലിക്ക് ചെയ്യുക

List വന്നുകഴിഞ്ഞു.

Click on Action

All list എന്നതിൽ ക്ലിക്ക് ചെയ്താൽ എല്ലാവരെയും കാണാം. 

ഒരു ലിസ്റ്റ് വരും.To be deployed, Already deployed,All List,Add staff
എന്നീ ഓപ്ഷനുകള്‍ കാണാം. To be deployed എന്നതില്‍ ഈ വര്‍ഷം ആദ്യമായി ബാങ്കില്‍ വരുന്നവര്‍, തുടര്‍ന്ന് നിലവില്‍ ബാങ്കിലുള്ളവര്‍, എല്ലാം(രണ്ടും കൂടി),പുതിയ സ്റ്റാഫിനെ ചേര്‍ക്കല്‍ ( മാനുവലായി ചെയ്ത സ്റ്റാഫ് ഫിക്സേഷനിലുള്ളവര്‍,വിട്ടുപോയവര്‍ എന്നിവരെ ആഡ് ചെയ്യാന്‍) എന്നീ ഓപ്ഷനുകള്‍ കാണാം.

 


ഇതില്‍ ആരെയെങ്കിലും ഒഴിവാക്കാനുണ്ടെങ്കില്‍ പേരിനു നേരെയുള്ള Delete ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഒഴിവാക്കുക.
തുടര്‍ന്ന് ആള്‍ ലിസ്റ്റ് എടുത്ത്ചെക്ക് ചെയ്തു നോക്കി റിമാര്‍ക്ക്സ് ചെര്‍ത്ത് ആരെങ്കിലും വിട്ടുപോയത് ചേര്‍ക്കുക.

 

Add List എടുക്കുക


 PEN നൽകി സെർച്ച് ചെയ്ത് വിട്ടുപോയത് ചേർക്കാം

ഇതുവരെ സമന്വയയിൽ ചേർത്തിട്ടില്ലാത്ത ജീവനക്കാരനെ

Add New Staff എന്ന ഓപ്ഷൻ ഉപയോഗിച്ച് ചേർക്കാം

ഇത്രയും കഴിഞ്ഞ് ലിസ്റ്റ് വെരിഫൈ ചെയ്യുക.(കണ്‍ഫെം).

കണ്‍ഫേം ചെയ്യുമ്പോള്‍ ഉറപ്പ് വരുത്തേണ്ടതാണ്.
 

ഇതോടു കൂടി എ.ഇ.ഒ അഥവാ ഡി.ഇ.ഒയിലെ ജോലി കഴിഞ്ഞു.

എന്നാല്‍ ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്ത( കോര്‍പ്പറേറ്റ് മാനേജ്മെന്റിലെ അദ്ധ്യാപകനുണ്ടെങ്കില്‍) ആ ലിസ്റ്റ് വീണ്ടും ആഡ് ചെയ്ത് ഡി.ഡി.ഇ.ക്ക് അയക്കാം.

ഇനി ഡി.ഡി.ഇ.യില്‍ ചെയ്യേണ്ടത്.

ഡി.ഡി.ഇയുടെ ലോഗിനില്‍ അദ്ധ്യാപക ബാങ്കില്‍ ക്ലിക്ക് ചെയ്യുക
വിവിധ എ.ഇ.ഒ ,ഡി.ഇ.ഒയില്‍ നിന്നും വന്ന ലിസ്റ്റുകള്‍ കാണാം.

 

ഇനി ഇവയെ ഒന്നാക്കണം.ഇതിനായി Merged List View എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ എ.ഇ.ഒ.,ഡി.ഇ.ഒ.യില്‍ നിന്നും വെരിഫൈ ചെയ്യാതെ ലിസ്റ്റ് അയച്ചാല്‍ ഡി.ഡി.ഇ.യില്‍ നിന്നും റീസെറ്റ് ചെയ്താല്‍ ആ ലിസ്റ്റ് തിരികെ ഡി.ഇ.ഒ,എ.ഇ.ഒയിലേക്ക് പോകും.അവിടെനിന്നും ലിസ്റ്റ് എഡിറ്റ് ചെയ്ത് വീണ്ടും ഡി.ഡി.ക്ക് അയക്കാം.
ഇനി ഈ ലിസ്റ്റില്‍ Deployed in last year പച്ച ക്കളറിലും  Excess in current year മഞ്ഞക്കളറിലും കാണിക്കും
ഇവരെ ഡിപ്ലോയ് ചെയ്യുന്നതിനായി പേരിനു നേരെയുള്ള ഡിപ്ലോയ്മെന്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം.


 ഓരോ തസ്തികയിലുമുള്ളവരെ സോര്‍ട്ട് ചെയ്തെടുക്കാന്‍ കഴിയും.അവര്‍ക്ക് ഒരു സീനിയോറിട്ടി നല്‍കണം.പുതിയ ലിസ്റ്റ് വരുമ്പോള്‍ ഈ സീനിയോറിറ്റി എഡിറ്റ് ചെയ്യാന്‍ കഴിയും.ഡിപ്ലോയ്മെന്റ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ 
 അവരെ Deploy ചെയ്യാനുള്ള വിന്‍ഡോ വരും.
ഇവിടെ Deployment Status അപ്ഡേറ്റ് ചെയ്യണം.
 ഏത് ഒഴിവിലേക്കാണ് Deploy ചെയ്യുന്നതെന്ന് കാണിക്കണം.

 റിമാര്‍ക്സ് എഴുതി ഡിപ്ലോയ്മെന്റ് ഡേറ്റ് കൂടി നല്‍കി സേവ് ചെയ്യണം.
 ഓരോ ലിസ്റ്റിനും ആവശ്യമുള്ള സ്റ്റാഫിനെ മാത്രം check box ൽ tick ചെയ്യുക. തുടർന്ന് Preview ബട്ടൺ ക്ലിക്ക് ചെയ്തതിനു ശേഷം വരുന്ന Publish എന്ന ബട്ടൺ ക്ലിക്ക് ചെയ്‌താൽ ലിസ്റ്റ് ആകും .

 ഇങ്ങനെ ക്രിയേറ്റ് ലിസ്റ്റ് നല്‍കിയാല്‍ ഒരു ലിസ്റ്റ് പബ്ലിഷ് ആകും. ഈ ലിസ്റ്റ് ഒരു ഉത്തരവോടു കൂടി പബ്ലിഷ് ചെയ്യേണ്ടതാണ്.ഇതില്‍ ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ആയി ഡിപ്ലോയ് ചെയ്യേണ്ടവരുടെ ലിസ്റ്റ് ഡി.ജി.ഇക്ക് ലഭിക്കും.ഇനി ജില്ലയില്‍ പുനര്‍വിന്യസിക്കപ്പെട്ട അദ്ധ്യാപകനെ പിന്നീട് ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ആയി ഡിപ്ലോയ് ചെയ്യേണ്ടതായി വന്നാല്‍ ആ അദ്ധ്യാപകനെ Cancel Deployment ചെയ്ത് ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ആയി ഡിപ്ലോയ് ചെയ്യേണ്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

സംരക്ഷണാനുകുല്യത്തിന് അർഹരായവർ

1, 31/03/2011 ന് നിയമനാംഗീകാരത്തോടെ റഗുലർ സർവ്വീസിൽ തുടരുന്ന അദ്ധ്യാപക/അനദ്ധ്യാപകർ. 

2. അദ്ധ്യാപക പാക്കേജ് വഴി 01/06/2011 മുതൽ നിയമനാംഗീകാരം ലഭിച്ചഅദ്ധ്യാപക-അനദ്ധ്യാപകർ. 

3. മുൻകാല സംരക്ഷണ ഉത്തരവുകൾ വഴി സംരക്ഷണം ലഭിച്ച നിലവിലുള്ള അദ്ധ്യാപകരും അനദ്ധ്യാപകരും. 4. അദ്ധ്യാപക പാക്കേജ് വഴി ക്ലസ്റ്റർ കോർഡിനേറ്റർമാരായി നിയമിക്കപ്പെട്ട റീട്രെഞ്ച്ഡ് അദ്ധ്യാപകർ/തസ്തിക ഇല്ലാതെതന്നെ അദ്ധ്യാപക പാക്കേജ് വഴി മറ്റ് സ്കൂളിലേക്ക് പുനർവിന്യസിപ്പിച്ച് ശമ്പളം വാങ്ങിവരുന്ന സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ. 

5. 2011-12 മുതൽ 2014-15 വരെ രാജി, മരണം, റിട്ടയർമെന്റ്, പ്രൊമോഷൻ, സ്ഥലം മാറ്റം എന്നീ റഗുലർ തസ്തികകളിൽ നിയമിക്കപ്പെട്ടതും 2011-12 വർഷം രാജി, മരണം, റിട്ടയർമെന്റ്, പാമോഷൻ, സ്ഥലം മാറ്റം എന്നീ ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക് എൽ.പി.യിൽ 1:30 ഉം യു.പി.യിൽ 1:35 ഉം ഹൈസ്കൂളുകളിൽ 1:45 ഉം അനുപാതമനുസരിച്ച് തസ്തികകൾ ലഭ്യമായത് വഴി അംഗീകാരം ലഭിച്ചവരും, 2012-13, 2013-14, 2014-15 വർഷങ്ങളിൽ നടത്തിയനിയമനങ്ങൾക്ക് (1 മുതൽ 5 വരെ ക്ലാസുകൾക്ക്  1:30,6 മുതൽ 8 വരെ 1:35,8,9,10 ക്ലാസുകൾക്ക്  1:45 എന്ന മുറക്ക് )അംഗീകാരം ലഭിച്ചവരുമായ അദ്ധ്യാപകർ. 

(1 മുതൽ 5 വരെ സ.ഉ(പി)29/2016 തീയതി 29/01/2016 പ്രകാരം അനുവദിച്ചത്) - 

6. 2011-12 മുതൽ 2014-15 വരെ അധിക തസ്തികകളിൽ നിയമിക്കപ്പെട്ടവർക്ക് സ.ഉ.8/2022 തീയതി 14/07/2022 പ്രകാരം 31/03/2021 മുതൽ സംരക്ഷണം നൽകി ഉത്തരവായിട്ടുണ്ട്. ഇപ്രകാരം സംരക്ഷണം ലഭിച്ചവരിൽപൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 05/08/2022-ാം തീയതിയിലെ ഉത്തരവിലെ ലിസ്റ്റിൽ ഉൾപ്പെട്ടവർ.

ഒന്നിലധികം സ്കൂളുകളുള്ള വ്യക്തിഗതവും, കോർപ്പറേറ്റും ആയ മാനേജ്മെന്റുകളിലെ സ്കൂളുകളിൽ നിന്നും തസ്തിക നഷ്ടമാകുന്ന ജീവനക്കാരെ സീനിയോറിറ്റി പാലിച്ച് മാനേജ്മെന്റിലെ മറ്റ് സ്കൂളുകളിലെ ലഭ്യമായ ഒഴിവുകളിൽ ക്രമീകരിക്കേണ്ടതാണ്. ഇപ്രകാരം ക്രമീകരിച്ചതിനു ശേഷവും സംരക്ഷണാനുകൂല്യമുള്ള അദ്ധ്യാപകർ / അനദ്ധ്യാപകർ പുറത്താകുന്നുണ്ടെങ്കിൽ ആയത് സംബന്ധിച്ച മാനേജർ താഴെ പറയുന്ന തരത്തിലുള്ള സത്യപ്രസ്താവന ഒന്നിലധികം റവന്യൂജില്ലകളിൽ സ്കൂളുകളുള്ള മാനേജർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും ഒരു റവന്യൂജില്ലയിൽ മാത്രം സ്കൂളുകളുള്ള മാനേജർമാർ അതാത് വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും സമർപ്പിക്കേണ്ടതാണ്.
ഇപ്രകാരം സത്യപ്രസ്താവന ലഭ്യമാക്കിയതിന് ശേഷം സംരക്ഷണത്തിന് അർഹതയുള്ളതും പുനർവിന്യസിക്കപ്പെടേണ്ടതുമായ അദ്ധ്യാപകന്റെ അനദ്ധ്യാപകന്റെ പേരുവിവരം ബന്ധപ്പെട്ട ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് മാനേജർ സാക്ഷ്യപത്രത്തിന്റെ പകർപ്പ് സഹിതം നൽകേണ്ടതാണ്.

മാനേജറുടെ സത്യപ്രസ്താവന

തസ്തിക നഷ്ടമായ, നിയമനാംഗീകാരമുള്ള ജീവനക്കാരനെ നിലനിർത്താൻ മാനേജ്മെന്റിലെ മറ്റ് സ്കൂളുകളിൽ ഒഴിവകൾ ഒന്നും ലഭ്യമല്ലെന്നും, പ്രസ്തുത കാറ്റഗറിയിൽ തസ്തിക നഷ്ടമായ ജീവനക്കാരനെക്കാൾ ജൂനിയറോ നിയമനാംഗീകാരമില്ലാത്തതോ ആയ ആരും തന്നെ മാനേജ്മെന്റിലെ മറ്റ് സ്കൂളുകളിൽ തുടരുന്നില്ലെന്നും ഇതിനാൽ പ്രസ്താവിച്ചുകൊള്ളുന്നു.

No comments:

Post a Comment