Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Samanwaya State Nodal Office

Samanwaya State Nodal Office   Mob: 8606524908   Email: samanwayasno@gmail.com

Sunday, June 20, 2021

സമന്വയ -ചില അറിയിപ്പുകൾ

 1.നിയമന ഫയൽ അംഗീകരിക്കുന്നതിന് മുമ്പായി എഡിറ്റ് എനാബിൾ ചെയ്ത ഫയലുകൾ( അതായത് നിയമനാംഗീകാര അപേക്ഷ സമർപ്പിച്ചതിനു ശേഷം ഏതെങ്കിലും രേഖ ആവശ്യപ്പെട്ടാലോ, തിരുത്തലുകൾ വരുത്താനായോ മാനേജർക്ക് നിയമന അപേക്ഷ എഡിറ്റ് ചെയ്യാൻ അവസരം കൊടുത്ത ഫയൽ) ഈ സൗകര്യം ഡിസേബിൾ ചെയ്താലേ അംഗീകരിക്കാൻ കഴിയൂ.


ഇല്ലെങ്കിൽ ഇങ്ങനെ മെസേജ് വരും.അപ്പോൾ അതേ ലോഗിനിൽ നിന്നു തന്നെ ഇത് ഡിസേബിൾ ചെയ്യാവുന്നതേയുള്ളൂ.AA ഡാഷ് ബോർഡിൽ നിയമനഫയലിന്റെ വലതു ഭാഗത്തുള്ള സെറ്റിങ്സിൽ ക്ലിക്ക് ചെയ്ത് ഓൺ ആക്കിയതെല്ലാം ഓഫ് ആക്കി നിയമന ഫയലിൽ ആക്ഷൻ എടുക്കാവുന്നതാണ്.

2.മാനേജർമാർ നിയമനാംഗീകാര അപേക്ഷ സബ്മിറ്റ് ചെയ്യുമ്പോൾ പ്രത്യേകിച്ച് പ്രമോഷൻ സബ്മിറ്റ് ആകുന്നില്ല എന്ന് പറയുന്നതിന്റെ പ്രധാന കാരണം യോഗ്യത പേജിൽ മിനിമം എസ്.എസ്.എൽ.സി വിവരങ്ങൾ എങ്കിലും ചേർക്കാത്തതിനാലാണ്. അത് ചേർത്താൽ സബ്മിഷൻ ആകും.അതുപോലെ മാൻഡേറ്ററി ആയ രേഖകളും അപ്ലോഡ് ചെയ്യണം.

3.Auditമായി ബന്ധപ്പെട്ട് ഡി.ഡി.ക്കും എ.ഇ.ഒ ഡിഇ.ഒ മാർക്കും എത്ര തവണ വേണമെങ്കിലും റിമാർക്സ് അയക്കാവുന്നതാണ്. ഇങ്ങനെ റിമാർക്സ് അയച്ച് നിയമനം റദ്ദുചെയ്യേണ്ടതാണ് എന്ന് ഉറപ്പായാൽ മാത്രം ഓബ്ജക്ഷൻ റീട്ടെയ്ൻഡ് എന്ന് ആക്ഷൻ എടുക്കേണ്ടതും ഒരു നടപടിക്രമം നൽകേണ്ടതുമാണ്. ഈ നടപടിക്രമം അംഗീകരിച്ചാൽ മാത്രമേ എ.ഇ.ഒ.യിൽ നിയമന ഫയൽ റീ ഓപൻ ആകുകയും ഡി.ജി.ഇ.ക്ക് ക്യാൻസലേഷന് അപേക്ഷ സമർപ്പിക്കുന്നതിനും കഴിയൂ.

4.ഒരു തടസ്സവാദം ഡി.ഡി.ഇ ഉന്നയിച്ചാൽ ആയതിൽ റിമാർക്സ് എ.ഇ.ഒക്ക് നൽകുകകയും ആയതിന് എ.ഇ.ഒ മറുപടി നൽകിയാൽ ഡി.ഡി.ഇ അത് പരിശോധിച്ച് തടസ്സവാദം ഒഴിവാക്കാൻ കഴിയില്ലെന്ന് കണ്ടെത്തി വീണ്ടും റിമാർക്സ് ആവശ്യപ്പെടാവുന്നതുമാണ്. ഇതിനായി റീട്ടെയിൻ ചെയ്യേണ്ടതില്ല. റീട്ടെയ്ൻ ചെയ്താൽ പിന്നീട് റിമാർക്സ് ചോദിക്കാനാകില്ല.

 

No comments:

Post a Comment