ഈ സ്ക്രീൻ നോക്കുക. ഹോം പേജിലെ എ.എ (അപ്പോയിന്റ്മെന്റ് അപ്രൂവൽ) ഡാഷ് ബോർഡിലെ ആർക്കൈവ്സിന്റെ സ്ക്രീൻ ആണിത്. ഇതിലെ ഇടത് ഭാഗത്ത് ടിക് മാർക്ക് കാണുന്നതെല്ലാം ഓഡിറ്റ് കഴിഞ്ഞവയാണ്.
ഈ ഫയലുകൾ തുറക്കുമ്പോൾ
ഇനി നമുക്ക് ഓഡിറ്റ് മെനുവിലേക്ക് പോകാം
ഓഡിറ്റ് സംബന്ധിച്ച സ്റ്റാറ്റസ് ആണ് ഇത് കാണിക്കുന്നത്.
എത്ര ഫയലുകൾ ഓഡിറ്റിന് എടുത്തു എന്നും അതിൽ ഓരോ വിഭാഗത്തിലും (ഓപൻ, ഡ്രോപ്പ്ഡ്, പെൻഡിങ്ങ്,ഹിയറിങ്ങ് തുടങ്ങി ) എത്ര വീതം ഉണ്ട് എന്നും കാണിക്കുന്നു. ഇതിൽ ഓരോ പേരിലും (ഓപൻ, ഡ്രോപ്പ്ഡ്, പെൻഡിങ്ങ്,ഹിയറിങ്ങ് തുടങ്ങി )ക്ലിക്ക് ചെയ്താൽ ആ തരത്തിലുള്ള ഫയലുകൾ കാണാനുമാകും.
ഇത്തരം ഫയലുകളുടെ മുഴുവൻ വിവരങ്ങളും ഒരു ടേബിളിൽ ലഭിക്കുന്നതാണ്.
ഓബ്ജക്ഷൻ റീട്ടെയ്ൻഡ് എന്നാൽ തടസ്സവാദത്തിന് സമർപ്പിച്ച മറുപടി ശരിയല്ലെന്ന് കാണുകയും നിയമനം റദ്ദു ചെയ്യുകയോ മാറ്റം വരുത്തി ഉത്തരവാകുകയോ ചെയ്യണം എന്നാണ് ഉദ്ദേശിക്കുന്നത് എന്നാണ്. എന്നാൽ റീട്ടെയ്ൻ ചെയ്താൽ ഒരു പ്രൊസീഡിങ്സ് നിയമന അധികാരിക്ക് ഓഡിറ്റ് അധികാരി നൽകണം.ഇത് ലഭിച്ചാലേ നിയമന അധികാരിക്ക് ഫയലിൽ തുടർനടപടികൾ സ്വീകരിക്കാനാകൂ.ഇങ്ങനെ ചെയ്താൽ തുടർ റിമാർക്സ് ആവശ്യപ്പെടാനും തിരികെ മറുപടി നൽകാനും കഴിയുന്നതല്ല.
No comments:
Post a Comment