സമന്വയയിലും മറ്റും ക്രോം ബ്രൗസറിൽ (പ്രത്യേകിച്ചും വിൻഡോസിൽ) ടൈപ്പ് ചെയ്യുമ്പോൾ മലയാളം ഫോണ്ട് ശരിയായി പലർക്കും ലഭിക്കുന്നില്ല.
പ്രത്യേകിച്ചും ന്റ ന്റെ തുടങ്ങിയവക്കാണ് കൂടുതൽ പ്രശ്നം
ഇത് എങ്ങനെ ശരിയാക്കാം എന്ന് നോക്കാം
ആദ്യം ക്രോം അപ്ഡേറ്റഡ് വേർഷൻ ആണെന്ന് ഉറപ്പ്വരുത്തുക
സിസ്റ്റത്തിൽ മീര ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുക.
ഇവിടെനിന്നും മീര ഫോണ്ട് ഡൗൺലോഡ് ചെയ്യാം
തുടർന്ന് ക്രോമിലെ വലതുഭാഗത്തുള്ള 3 കുത്തിൽ ക്ലിക്ക് ചെയ്ത് സെറ്റിങ്സ് എടുക്കുക
ഇതിൽ ക്ലിക്ക് ചെയ്താൽ ഇടത് ഭാഗത്ത് കാണുന്ന അപ്പിയറൻസ് എന്ന മെനു എടുക്കുക
അവിടെ കസ്റ്റമൈസ് ഫോണ്ട്സ് എന്നത് സെലക്റ്റ് ചെയ്യുക.
ആദ്യ മൂന്നു ഫോണ്ടും മീരയാക്കി ക്രോം റീ സ്റ്റാർട്ട് ചെയ്യുക
No comments:
Post a Comment