കെൽട്രോൺ മുഖേന കമ്പ്യൂട്ടർ വാങ്ങിയപ്പോൾ http://cprcs.kerala.gov.in/ എന്ന സൈറ്റ് ഉപയോഗിച്ചാണല്ലോ വർക്ക് ഓർഡർ ജനറേറ്റ് ചെയ്തതും പേമെന്റ് നടത്തിയതുമെല്ലാം . പക്ഷേ അന്ന് വർക്ക് ഓർഡർ പ്രകാരം പേമെന്റ് നൽകിയ തുകയേക്കാൾ കുറവായാണ് ബിൽ ലഭിച്ചിരിക്കുന്നത് എങ്കിൽ അധികമായി കൊടുത്ത തുക റീഫണ്ട് ലഭിക്കേണ്ടതുണ്ട്.ഇതിന് എന്ത് ചെയ്യുമെന്ന് നോക്കാം
ഡി.ജി.ഇ നിർദ്ദേശപ്രകാരം 41000/- രൂപ അലോട്ട്മെന്റ് ലഭിച്ചിരുന്നു. എന്നാൽ ഈ സൈറ്റിൽ നിർദ്ദേശിച്ച പ്രകാരമുള്ള സിസ്റ്റത്തിന്റെ വില 40134//- ആയിരുന്നു. ഈ തുക ബിംസ് വഴി കെൽട്രോണിലേക്ക് അടച്ചു. എന്നാൽ സിസ്റ്റം കൊണ്ടുവന്നപ്പോൾ ബിൽ തുക 38214/- ആണ്.(ഇത് പല ഓഫീസിലും വത്യാസമുണ്ടാകാം).എന്തായാലും വത്യാസം വന്ന തുക റീഫണ്ട് ആയി വാങ്ങി തിരിച്ചടക്കേണ്ടതുിണ്ട്.
ആദ്യം http://cprcs.kerala.gov.in/ സൈറ്റിൽ ലോഗിൻ ചെയ്യണം
ഇവിടെ ഇടത് ഭാഗത്തുള്ള Track Order എന്ന മെനു ക്ലിക്ക് ചെയ്യണം
അപ്പോൾ കാണുന്ന Work Order നമ്പർ കുറിച്ച് വെക്കണം
ഇനി താഴെയുള്ള Refund എന്ന മെനു എടുക്കുക
ഇവിടെ നേരത്തെ കുറിച്ചുവെച്ച വർക്ക് ഓർഡർ നമ്പർ ടൈപ്പ് ചെയ്യണംഇത് ടൈപ്പ് ചെയ്ത് നൽകി ADD ക്ലിക്ക് ചെയ്യുക
താഴെയുള്ള ബോക്സിൽ നമ്മൾ നൽകിയ തുക കാണാം.അവിടെ റീഫണ്ട് കാരണം ടൈപ്പ് ചെയ്യുക
താഴെയുള്ള ബോക്സിൽ ഓഫീസ് വിവരങ്ങൾ നൽകിയാൽ താഴെ കാണുന്ന വരിയിൽ ഈ വിവരങ്ങൾ കാണാം. ഇതിൽ ക്ലിക്ക് ചെ്ത് റിക്വസ്റ്റ് ലെറ്റർ പ്രിന്റ് എടുത്ത് ഒപ്പിട്ട് അപ് ലോഡ് ചെയ്യണം. അയക്കുകയും വേണം.അപ്പോൾറീഫണ്ട് തുക വരും. ആയത് ലഭിച്ചതിനു ശേഷം തിരിച്ചടക്കുക
No comments:
Post a Comment