Monday, November 4, 2019

Malayalam in Firefox

ഫയര്‍ ഫോക്സില്‍ നേരിട്ട് മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിന് ക്രോമില്‍ ഗൂഗിള്‍ ഇന്‍പുട് ടൂള്‍സ് ഉപയോഗിക്കുന്നതുപോലെ ഉപയോഗിക്കാവുന്ന ഒരു ആഡ് ഓണ്‍ ആണ് സ്വനലേഖ.
എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് നോക്കാം
1.ഫയര്‍ ഫോക്സ് അപ്‍ഡേറ്റ് ചെയ്യുക
2.Tools-Addons
സ്വനലേഖ എന്ന് തിരയുക
3.ആഡ് ചെയ്യുക
വീണ്ടും വരുന്ന ബോക്സിലെല്ലാം ആഡ് കൊടുക്കുക

പുതിയ ഒരു എന്ന് ‍ടൂള്‍ബാറില്‍ വന്നിട്ടുണ്ടാകും

സമന്വയ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ മ ഓണ്‍ ചെയ്ത് ടൈപ്പ് ചെയ്യുക
ഉദാഹരണങ്ങള്‍
മലയാളം എന്റെ മാതൃഭാഷ malayaaLaM ente maathRbhaasha അല്ലെങ്കില്‍ malayAlam~ ente mAthRBAsha അല്ലെങ്കില്‍ malayaaLam_ ente mAthRBAsha
സരിഗമപധനി sarigamapadhani
പൊൻപീലി pon~piili അല്ലെങ്കില്‍ pon_pIli അല്ലെങ്കില്‍ pon~peeli
ധ്വനി dhvani അല്ലെങ്കില്‍ dhwani
വെണ്ണയുണ്ടെങ്കില്‍ നറുനെയ് വേറിട്ടു കരുതേണമോ veNNayuNtenkil~ naRuney vERitt karuthENamO
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം vidyaadhanam~ sar~vvadhanaal~ pradhaanam~
അരവിന്ദിന്റെ അച്ഛന്‍ aravindinte achChan~
ഇന്ത്യ എന്റെ രാജ്യം inthya ente raajyam~
അവന്‍ മുറ്റത്ത് ഉലാത്തി avan~ muTTathth ulaaththi
മകം പിറന്ന മങ്ക makam~ piRanna manka
പ്രകൃതി കുസൃതി കാണിച്ചു prakRthi kusRthi kaaNichchu
പാലക്കാടന്‍കാറ്റ് പനകളെ തഴുകിയുണര്‍ത്തി paalakkaatan​~kaaTT pankaLe thazhukiyuNar~ththi അല്ലെങ്കില്‍ pAlakkAtan~kATT pankaLe thazhukiyuNaR~ththi
നിളയില്‍ കുഞ്ഞോളങ്ങള്‍ ചാഞ്ചാടി niLayil~ kunjnjOLangaL~ chaanchaati
പഞ്ചസാര മണല്‍ത്തരികള്‍ വെട്ടിത്തിളങ്ങി panchasaara maNal~ththarikaL~ vettiththiLangi
ദൈവത്തിന്റെ വികൃതികള്‍ daivaththinte vikRthikaL~
അക്ഷരം axaraM
പ്രത്യേ​കം ശ്രദ്ധിക്കുക prathy​​Ekam~ Sraddhikkuka
സമ്പ്രദായം sampradaayam~
അഞ്ജനമിട്ട സന്ധ്യ anjjanamitta sandhya
ജ്ഞാനപ്പാന jnjaanappaana
ീ എന്നത് ഈ എന്ന സ്വരത്തിന്റെ ചിഹ്നമാണ് @ee ennath ee enna swarathinte chihnamaaN
ക്യൂ പാലിക്കുക Q paalikkuka
വൈകുന്നേരത്ത് YkunnErathth അല്ലെങ്കില്‍ vaikunnErathth


No comments:

Post a Comment