Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Sunday, November 17, 2019

Contact Group for New Government Email

പുതിയ സര്‍ക്കാര്‍ ഇ-മെയില്‍ സംവിധാനത്തിലേക്ക് എല്ലാ ഓഫിസുകളും വന്നിട്ടുണ്ടാകുമല്ലോ. ഒരു ഡി.ഇ.ഒ.ഓഫീസ് ആണെങ്കില്‍ പഴയ ജി-മെയിലിലുള്ള Govt Schools, Aided Schools, AEOS എന്നിങ്ങനെ വിവിധ കോണ്‍ടാക്റ്റ് ഗ്രൂപ്പുകളുണ്ടാകും. ഈ ഗ്രൂപ്പുകളെ എങ്ങനെയാണ് പുതിയ മെയിലിലേക്ക് ആഡ് ചെയ്യുന്നതെന്ന് നോക്കാം.
പല തരത്തില്‍ ചെയ്യാവുന്നതാണ്. ‌
ഗൂഗിള്‍ കോണ്‍ടാക്റ്റ്സില്‍ പോയി എക്സ്പോര്‍ട്ട് ചെയ്ത് ഈ മെയിലിലേക്ക് ഇംപോര്‍ട്ട് ചെയ്യാം. എന്നാല്‍ എല്ലാ മെയിലും വരും. ഗ്രൂപ്പ് വരില്ല. ഇതിന് ഒരു വഴി
1.ജി-മെയില്‍ എടുക്കുക
2.
വലത്തേ അറ്റത്തുള്ള 6 കുത്തില്‍ ക്ലിക്ക് ചെയ്യുക
3.
താഴെയുള്ള മോര്‍ ല്‍ ക്ലിക്ക് ചെയ്യുക
4.
കോണ്‍ടാക്റ്റ്സില്‍ ക്ലിക്ക് ചെയ്യുക.
5.വലത്തേ അറ്റത്തുള്ള മൂന്ന് വരയില്‍ ക്ലിക്ക് ചെയ്യുക
6.എക്സ്പോര്‍ട്ടില്‍ ക്ലിക്ക് ചെയ്യുക
7.
8.ഒരു ഗ്രൂപ്പ് സെലക്റ്റ് ചെയ്യുക
‌9.ഗൂഗിള്‍ സി.എസ്.വി സെലക്റ്റ് ചെയ്ത് എക്സ്പോര്‍ട്ട് ക്ലിക്ക് ചെയ്യുക
10.ഡൗണ്‍ലോഡ് ചെയ്തുവരുന്ന ഫയല്‍ എക്സല്‍/കാല്‍ക്കില്‍ തുറക്കുക.
‌11.ഇ-മെയില്‍1-വാല്യൂ എന്ന കോളം ഒഴികെയുള്ള കോളങ്ങള്‍ ഡിലീറ്റ് ചെയ്യുക.
12.തൊട്ടടുത്തുള്ള കോളത്തില്‍ , ചേര്‍ക്കുക
13.അവസാന വരിക്കുനേരെ , വേണ്ട.ആദ്യത്തെ വരിയില്‍ ചേര്‍ത്ത് താഴത്തേക്ക് ഡ്രാഗ് ചെയ്താല്‍ മതി.
14.ആദ്യത്തെ വരിയുടെ 3മത്തെ കള്ളിയില്‍ =Concatenate(A1,B1)എന്ന് ടൈപ്പ് ചെയ്ത് ഡ്രാഗ് ചെയ്യുക.
15.

ഇനി സി കോളം ഒന്നിച്ച് സെലക്റ്റ് ചെയ്യുക.കോപ്പി ചെയ്ത് ഒരു നോട്ട് പാഡില്‍ പേസ്റ്റ് ചെയ്യുക.
16.സര്‍ക്കാര്‍ ഇ-മെയില്‍ തുറന്ന് കോണ്‍ടാക്റ്റ്സ് മെനു എടുത്ത് ആക്ഷന്‍ എടുത്താല്‍ ന്യൂ ഗ്രൂപ്പ് എന്ന് കാണാം.
17.പുതിയ ഗ്രൂപ്പിന്റെ പേര് നല്‍കുക
18.ഗ്രൂപ്പ് വന്നിട്ടുണ്ടാകം.
19.കോണ്‍ടാക്റ്റ്സിലെ ലിസ്റ്റില്‍ നിന്നും പൂതിയ ഗ്രൂപ്പ് എടുത്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക
20.നിലവിലുള്ള മെംബേഴ്സിനെ ഒഴിവാക്കുക. വലത്തേ കള്ളിയില്‍ നിന്നും സെലക്റ്റ് ചെയ്യാവുന്നതാണ്.

21.താഴെയുള്ള ബോക്സിലേക്ക് നേരത്തെ എടുത്തുവെച്ച ഇ-മെയില്‍ അഡ്രസുകള്‍ പേസ്റ്റ് ചെയ്യുക(നേരത്തെ നോട് പേജില്‍ സേവ് ചെയ്തവ)
22.
 
ആഡ് കൊടുക്കുക
23.സേവ് ചെയ്യുക
24.മുന്‍പ് ഈ ഗ്രൂപ്പിലേക്ക് അയച്ച ഇ-മെയിലെടുത്ത് അഡ്രസ് കോപ്പി ചെയ്തും ഇങ്ങനെ ചെയ്യാം


No comments:

Post a Comment