ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പ് ആണല്ലോ വാട്സാപ്പ്. പലപ്പോഴും ഔദ്യോഗിക സന്ദേശങ്ങളും ഉത്തരവുകളും വാട്സാപ്പ് വഴിയാണ് ലഭിക്കുന്നത്. എങ്ങനെയാണ് വാട്സാപ്പില്‍ കിട്ടിയ ഒരു ഡോക്യുമെന്റ് പ്രിന്റ് എടുക്കുക, ഒരു നോട്ട് (പലപ്പോഴും മലയാളത്തില്‍ എഴുതിയത് ) സിസ്റ്റത്തിലേക്ക് മാറ്റുക എന്നൊക്കെ പലരും ചോദിക്കാറുണ്ട്. അതിനാണ് ഈ പോസ്റ്റ്.
1.വാട്സാപ്പ് എടുക്കുക.(ഫോണില്‍)
അറ്റത്തെ 3 കുത്തില്‍ ക്ലിക്ക് ചെയ്യുക.
അവിടെ വാട്സാപ്പ് വെബ് എന്ന ഓപ്ഷന്‍ എടുക്കുക.
ഉടനെ ക്യാമറ ഓണായി ഒരു കോഡ് സ്കാന്‍ ചെയ്യാന്‍ റെഡിയായി വരും. സിസ്റ്റത്തില്‍ ബ്രൗസര്‍ എടുത്ത്
Whatsapp web എന്ന് ടൈപ്പ് ചെയ്യുക.
ഇതിലെ ആദ്യ ലിങ്ക് ഓപന്‍ ചെയ്യുക.
വരുന്ന വിന്‍ഡോയിലെ കോഡ് സ്കാന്‍ ചെയ്യുക
വാട്സാപ്പില്‍ വന്ന മെസ്സേജ് നമുക്ക് ഇവിടെവെച്ച് ഏത് പ്രോഗ്രാമിലേക്കും കോപ്പി ചെയ്യാം.(സമന്വയയിലേക്ക് നോട്ട് ഇങ്ങനെ എടുക്കാം)Pdf കള്‍ പ്രിന്റ് എടുക്കയുമാകാം.
ഉപയോഗം കഴിഞ്ഞാല്‍ ലോഗൗട്ട് ചെയ്യാന്‍ മറക്കരുതേ
No comments:
Post a Comment