Friday, November 29, 2019

SAMANWAYA UPDATES 29-11-2019

സമന്വയയില്‍ ഇന്ന് (29/11/2019) ന് കുറേ അപ്ഡേഷനുകള്‍ വന്നിട്ടുണ്ട്. ഓരോന്നായി നോക്കാം

⏩1.സമന്വയയിലെ ഫയലില്‍ ഓഫീസര്‍മാര്‍ ആക്ഷന്‍ എടുക്കുമ്പോള്‍ മാറിപ്പോയി എന്ന ഒരു പരാതി വന്നിരുന്നു. ആയത് പരിഹരിക്കുന്നതിനായി ഇനിമുതല്‍ ആക്ഷന്‍ എടുക്കുമ്പോള്‍ എടുക്കുന്ന ആക്ഷന്‍ ഏതായാലും അത് വീണ്ടും ടൈപ്പ് ചെയ്യാന്‍ ഒരു ബോക്സ് വരും. അവിടെ അത് ടൈപ്പ് ചെയ്യണം.ഉദാഹരണമായി നിയമനം അംഗീകരിക്കുകയാണെങ്കില്‍ Approve എന്ന ആക്ഷന്‍ സെലക്റ്റ് ചെയ്താല്‍ അതിനു താഴെ വരുന്ന ബോക്സില്‍ Approve എന്ന് ടൈപ്പ് ചെയ്ത് അത് ശരിയായാലേ മുന്നോട്ട് പോകൂ.ഇങ്ങനെ ടൈപ്പ് ചെയ്യുന്നത്  CAPITAL/small നോക്കണം. അതായത് Case Sensitive ആണ്.
(ആക്ഷനെടുക്കാതെ ഫയല്‍ ക്ലോസ് ചെയ്ത കേസുകളുണ്ട്. ആ ബഗ് ശരിയാക്കിയിട്ടുണ്ട്.) ആക്ഷനെടുത്തേ ഫയല്‍ ക്ലോസ് ചെയ്യാവൂ. 
സമന്വയയിലെ എല്ലാ ഫയലുകള്‍ക്കും നിശ്ചയിക്കപ്പെട്ട ഒരു ഫയല്‍ ഫ്ലോ ഉണ്ട്. അതായത് , നിയമനാംഗീകാരമാണെങ്കില്‍ 1.ആദ്യം ഫയലില്‍ ആക്ഷന്‍ എടുക്കണം(ഓഫീസര്‍ എല്ലാ നോട്ടും ഒക്കെ നോക്കി Approve,Reject Etc) ഇങ്ങനെ ആക്ഷന്‍ എടുത്താലെ ഡ്രാഫ്റ്റില്‍ ഒരു പ്രൊസീഡിങ്സ് ഓട്ടോമാറ്റിക്ക് ആയി വരൂ. അതല്ലാതെ നോട്ടില്‍ നിയമനം അംഗീകരിച്ചു/നിരസിച്ചു എന്ന് എഴുതി സെക്ഷനിലേക്കെത്തിയാല്‍ സെക്ഷനില്‍ ന്യൂ ഡ്രാഫ്റ്റ് എടുത്ത് പ്രൊസീഡിങ്ങ്സ് അടിച്ച് സേവ് ആസ് പ്രൊസീഡിങ്ങ്സ് ആക്കി ഫയല്‍ ക്ലോസ് ചെയ്യുന്നതായി കാണുന്നു. ഇത് ശരിയല്ല.
ഇതിന്റെ റൂട്ട് ഇങ്ങനെയാണ്
1.ആദ്യം ഫയലില്‍ ആക്ഷന്‍ എടുക്കണം(Approve/Reject etc...)
2.പിന്നീട് ഡ്രാഫ്റ്റ് എടുത്ത് ഫെയറാക്കി സേവ് ആസ് പ്രൊസീഡിങ്ങ്സ് നല്‍കണം
3.ഇനിയേ ഫയല്‍ ക്ലോസ് ചെയ്യാവൂ.
⏩2.നിയമന ഫയലില്‍ പിന്നീട് അറ്റാച്ച്മെന്റ് ചേര്‍ക്കുന്നതിന് ഫയല്‍ എഡിറ്റ് ചെയ്യുന്നതിന് മാനേജര്‍ക്ക് തുറന്ന് കൊടുക്കുന്നതിന് നിലവില്‍ അതാത് ഓഫീസര്‍മാര്‍ക്ക് മാത്രമേ പറ്റിയിരുന്നുള്ളൂ. ഇനി മുതല്‍ സെക്ഷന്‍ ക്ലാര്‍ക്കിനും സൂപ്രണ്ടിനും പറ്റും.പ്രത്യേകം ശ്രദ്ധിക്കുക, ഓഫീസറുടെ നോട്ട് ഉത്തരവായി മാത്രമേ തുറന്നുകൊടുക്കാന്‍ പാടൂ.
ക്ലര്‍ക്കിന്റെ ലോഗിനില്‍ നിയമനാംഗീകാര ഡാഷ് ബോര്‍ഡില്‍ നിയമന ഫയലിനു നേരെ സെറ്റിങ്സ് ബട്ടണ്‍ വന്നിട്ടുണ്ടാകും.അത് ക്ലിക്ക് ചെയ്ത് ഓപന്‍ ആക്കുക. ഇനി എല്ലാ രേഖകളും ശരിയാക്കിയാല്‍ ഇത് ഓഫാക്കി വേണം ഫയല്‍ ഫോര്‍വേഡ് ചെയ്യാന്‍
 നിയമന ഫയലിനു നേരെ സെറ്റിങ്സ് ബട്ടണ്‍ വന്നിട്ടുണ്ടാകും.അത് ക്ലിക്ക് ചെയ്ത് ഓപന്‍ ആക്കുക. 
 ഇനി എല്ലാ രേഖകളും ശരിയാക്കിയാല്‍ ഇത് ഓഫാക്കി വേണം ഫയല്‍ ഫോര്‍വേഡ് ചെയ്യാന്‍
⏩3.ഡാഷ് ബോര്‍ഡില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. 
ഓഫീസുകളിലെ ഡാഷ് ബോര്‍ഡ് ഇന്റര്‍ഫേസ് മാറിയിട്ടുണ്ട്.
അപ്പീല്‍ മൊഡ്യൂള്‍ സംബന്ധിച്ച പോസ്റ്റ് നോക്കുക. അപ്പീല്‍ മൊഡ്യൂള്‍ ഉത്തരവിനുശേഷം എനാബിള്‍ ചെയ്യുന്നതാണ്.‌
⏩4.തെറ്റായി ഇന്‍വാലിഡ് ആക്കിയ ഫയല്‍ പിന്നീട് വാലിഡ് ആക്കാം. 
നിയമനഫയല്‍ ഡാഷ് ബോര്‍ഡിലെ Invalid മെനു എടുത്ത് ഇന്‍വാലിഡ് ആക്കിയ ഫയല്‍ എടുക്കുക
ഫയല്‍ നമ്പറില്‍ ക്ലിക്ക് ചെയ്ത് ഫയല്‍ വ്യൂ ചെയ്യുക.
മുകളിലെ നോ യെസ്  ആക്കുക. ഫയല്‍ സെക്ഷനിലേക്ക് പോകും. വാലിഡ് ആയിട്ടുണ്ടാകും.
ഇത് ഓഫീസര്‍ക്ക് മാത്രമാണ് മാറ്റാന്‍ പറ്റുക.
⏩5.ആക്ഷനില്‍ റിട്ടേണ്‍ എന്ന പുതിയ ആക്ഷന്‍ (നിയമന ഫയല്‍) വന്നിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യം റിട്ടേണ്‍ കൊടുത്താല്‍ ഡ്രാഫ്റ്റില്‍ നിന്ന് ഒരു ലെറ്റര്‍ ടെമ്പ്ലേറ്റ് എടുത്ത് ശരിയാക്കി അപ്രൂവ് ചെയ്യിക്കുക. പ്രൊസീഡിങ്സ് ആക്കേണ്ടതില്ല.
കത്ത് അംഗീകരിച്ചതിനുശേഷം (ഫെയര്‍ ആക്കിയതിനുശേഷം) ഓഫീസര്‍ക്ക് ഫയല്‍ ക്ലോസ് ചെയ്യാവുന്നതാണ്.
⏩6.മാനേജര്‍ ഒരു പുതിയ നിയമനാംഗീകാര അപേക്ഷ സമര്‍പ്പിച്ചാല്‍ ഓഫീസിന്റെ ഔദ്യോഗിക മെയിലിലേക്ക് ഒരു നോട്ടിഫിക്കേഷന്‍ മെയില്‍ വരുന്നതാണ്.
⏩7.സമന്വയ സെക്യൂരിറ്റി ഫീച്ചറിന്റെ ഭാഗമായി ലോഗിന്‍ പേജില്‍ കാപ്ച(CAPTCHA) വന്നിട്ടുണ്ട്.
⏩8.ക്ലോസ് ചെയ്ത ഫയലുകള്‍ ഇനിമുതല്‍ ആര്‍ക്കൈവ്സിലാണ് കാണുക. അവിടെ നോക്കിയാല്‍ ഫയല്‍ അപ്രൂവ്ഡ് ആണോ റിജക്റ്റഡ് ആണോ എന്ന് കാണാവുന്നതാണ്
⏩9.നിയമന ഫയലുകള്‍ ഓഫീസര്‍മാര്‍ക്ക് വ്യൂ ചെയ്യാതെ തന്നെ നേരിട്ട് സെക്ഷനിലേക്ക് ഫോര്‍വേഡ് ചെയ്യാവുന്നതാണ്.
ഫോര്‍വേഡ് ക്ലിക്ക് ചെയ്താല്‍ മതി.
⏩നിയമന അപ്പീല്‍ ഉടനെ (സര്‍ക്കാര്‍/ഡി.ജി.ഇ നിര്‍ദ്ദേശത്തിന് ശേഷം വരുന്നതാണ്)
For PDF 

1 comment: