Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Sunday, November 24, 2019

സമന്വയയില്‍ നിയമന അപ്പീല്‍ കൈകാര്യം ചെയ്യുന്ന വിധം

             ഈ വര്‍ഷം മുതല്‍ സമന്വയയിലൂടെ ആണല്ലോ നിയമനാംഗീകാര ഫയലുകള്‍ കൈകാര്യം ചെയ്തത്. ഇത്തരം നിയമനാംഗീകാര ഫയലിന്‍മേലുള്ള അപ്പീലുകളും ഫയല്‍ ചെയ്യേണ്ടത് സമന്വയയിലൂടെ ആണ്. ഇതിന് ഉടനെ തന്നെ സൗകര്യം നിലവില്‍ വരും.നിയമനം നിരസിച്ചതിലും ​അംഗീകരിച്ചതിലും അപ്പീല്‍ ഫയല്‍ ചെയ്യാം.മാനേജര്‍മാര്‍ എങ്ങനെയാണ് അപ്പീല്‍ ഫയല്‍ ചെയ്യേണ്ടത് എന്ന് ഇവിടെ നോക്കുക
        എങ്ങനെയാണ് സമന്വയയില്‍ നിയമന അപ്പീല്‍ പരിഗണിക്കേണ്ടത് എന്ന് നോക്കാം. ഇവിടെ എ.ഇ.ഒ.,ഡി.ഇ.ഒ, ഡി.ഡി.ഇ ഓഫീസുകളില്‍ ജോലി വത്യാസമുണ്ട്. പ്രൈമറി നിയമനാംഗീകാര ഫയലുകളില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത് ഡി.ഇ.ഒ.യിലാണ്. ഹൈസ്കൂളിലെ ഡി.ഡി.ഇ.യിലും. ഡി.ഇ.ഒ.യില്‍ സമര്‍പ്പിക്കപ്പെട്ട അപ്പീലുകളില്‍ റിമാര്‍ക്ക്സ് നല്‍കുകകയും പിന്നീട് അനുവദിക്കപ്പെട്ടാല്‍ പുനഃക്രമീകരിച്ചുകൊടുക്കുകയും മാത്രമാണ് എ.ഇ.ഒ.യിലെ ജോലി. എന്നാല്‍ ഡി.ഇ.ഒ ആകട്ടെ, പ്രൈമറി അപ്പീലുകള്‍ ഉത്തരവാകുകയും ഡി.ഡി.ഇയില്‍ സമര്‍പ്പിക്കപ്പെട്ട ഹൈസ്കൂള്‍ അപ്പീലുകളില്‍ റിമാര്‍ക്സ് നല്‍കുകയും പിന്നീട് അനുവദിക്കപ്പെട്ടാല്‍ ഉത്തരവ് നല്‍കുകകയും വേണം. ഡി.ഡി.ഇയിലാകട്ടെ, ഹൈസ്കൂള്‍ അപ്പീല്‍ പരിഗണിക്കുക മാത്രമേ ഉള്ളൂ.
നമുക്ക് ഒരു അപ്പീല്‍ എങ്ങനെ പരിഗണിക്കാമെന്ന് നോക്കാം. ഇവിടെ ഉദാഹരണത്തിന് ഹൈസ്കൂളിലെ അപ്പീല്‍ ഡി.ഡി.ഇ ഓഫീസില്‍ പരിഗണിക്കുന്നതാണ് കാണിക്കുന്നത്.
-------------------------------------------------------------------------------------------------------------------------------
ഇവിടെ ഒരു ഹൈസ്കൂളിലെ നിയമനാംഗീകാരം നിരസിച്ചതിനെതിരെ മാനേജര്‍ ഡി.ഡി.ഇ.ക്ക് അപ്പീല്‍ സമര്‍പ്പിച്ചിരിക്കയാണ്.
ഡി.ഡി.ഇ.യുടെ ലോഗിന്‍ നോക്കാം

ഇവിടെ ആദ്യം കാണുന്ന A.A.Appeal എന്ന ടൈലില്‍ കാണുന്നത് അപ്പീലാണ്(നിയമനാംഗീകാരം)
ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇങ്ങനെയാണ് കാണുക.
ഇവിടെ ആദ്യം കാണുന്നത് ഈ ഓഫീസിലേക്ക് വന്ന അപ്പീലുകളാണ്. വലതുഭാഗത്ത് ആ ഓഫീസിലെ മൊത്തം അപ്പീല്‍ ഫയലുകളുടെ സ്റ്റാറ്റസ് കാണിക്കുന്നതാണ്.
സമന്വയയും മുന്‍ മൊഡ്യൂളുകളില്‍ ഫയല്‍ വ്യൂ ചെയ്താലേ ഫോര്‍വേഡ് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. നേരിട്ട് സെക്ഷനിലേക്ക് ഫോര്‍വേഡ് ചെയ്യാവുന്നതാണ്.
 ഏറ്റവുമാദ്യം കാണുന്ന ↠Forward ക്ലിക്ക് ചെയ്താല്‍ മതി. 
അതുപോലെത്തന്നെ പുതുതായി വന്ന മറ്റൊരു അപ്ഡേറ്റ് ആണ് നിയമനാര്‍ത്ഥിയുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ ആ നിയമനം സംബന്ധിച്ച ഒരു ഏകദേശ വിവരങ്ങള്‍ (Over View) ലഭിക്കും.

Appointee എന്ന കോളത്തിലെ പേരിലാണ് ക്ലിക്ക് ചെയ്യേണ്ടത്.ഇങ്ങനെ ക്ലിക്ക് ചെയ്യുമ്പോള്‍ വലതുഭാഗത്ത് ഒരു വിന്‍ഡോ വരും.അവിടെ നിയമനവിവരങ്ങള്‍ കാണാം.
ഇവിടെവെച്ചുതന്നെ അത്യാവശ്യ വിവരങ്ങള്‍ ലഭിക്കുന്നതാണ്. ഇതിനു താഴെ അപ്പീല്‍ ആവശ്യം(നിയമന ഫയല്‍ ആണെങ്കില്‍ നോട്ട് )കാണാം. സമന്വയ സെലക്റ്റ് ചെയ്ത ഒരു നോട്ടാണ് കാണുന്നത്. 
ഇവിടെ ഒരു കാര്യം കൂടി പറയാനുണ്ട്. ഇ-ഓഫീസിലേതുപോലെ സമന്വയയിലും നോട്ട് പ്രയോറിട്ടിക്കനുസരിച്ച് യെല്ലോ നോട്ട്, ഗ്രീന്‍ നോട്ട് എന്നിങ്ങനെ മാറും. കൂടുതല്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ യെല്ലോ നോട്ടിലാക്കാം. ഇങ്ങനെ ആക്കുമ്പോള്‍ യെല്ലോ നോട്ട് ആയിരിക്കും ഇവിടെ വരുന്നത്.
More Notes ല്‍ ക്ലിക്ക് ചെയ്താല്‍ എല്ലാ നോട്ടും കാണാം. ഇവിടെ അപ്പീല്‍ ഫയലില്‍ നോട്ട് ആയിട്ടില്ലാത്തിനാല്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ല.
ഡി.ഡി.ഇ.സെക്ഷനിലേക്ക് ഫോര്‍വേഡ് ചെയ്യുന്നു. (ഇവിടെ നേരത്തെ തസ്തികനിര്‍ണയ അപ്പീല്‍ കൈകാര്യം ചെയ്തതുപോലെ എ.എ,സൂപ്രണ്ട്, ഡി.ഇ.ഒ.യിലെ പി.എ എന്നിവര്‍ക്കും ഫോര്‍വേഡ് ചെയ്യാം)
 

ഇങ്ങനെ സെക്ഷനിലേക്ക് ഫോര്‍വേഡ് ചെയ്താല്‍ സെക്ഷന്‍ ലോഗിന്‍ ചെയ്യന്നു.

ഇവിടെ റിമാര്‍ക്സ് സ്റ്റാറ്റസ് എന്ന പുതിയ ഒരു ഭാഗം കൂടി ഉണ്ട്.
റിമാര്‍ക്ക്സ് ലഭിച്ചോ എന്നറിയാനാണ് ഈ ഭാഗം.
ഡി.ഡി.ഇ.യില്‍ സെക്ഷനില്‍ അപ്പീല്‍ ഫയല്‍ എത്തുമ്പോള്‍ തന്നെ ഡി.ഇ.ഒ.യില്‍ റിമാര്‍ക്സ് നല്‍കുന്നതിന് സൗകര്യം ഉണ്ടാകും.
ഡി.ഡി.ഇ.യിലെ സെക്ഷനില്‍ ഫയല്‍ വ്യൂ ചെയ്യുക.ഇപ്പോള്‍ വന്ന അപ്പീലും അതുമായി ബന്ധപ്പെട്ട നിയമന ഫയലും കാണാം.
ഇവിടെ ഹര്‍ജി നിശ്ചിത സമയപരിധിക്കകമാണോ ലഭിച്ചത് എന്ന് ചേര്‍ക്കേണ്ടതുണ്ട്.
ഇനി നിലവില്‍ ഹാര്‍ഡ് കോപ്പിയായി വന്നിട്ടുള്ള അപ്പീലുകളുണ്ടാകാം.ഇത് ഡി.ജി.ഇ. നിര്‍ദ്ദേശപ്രകാരം തിരിച്ചുനല്‍കുക.ആയത് മാനേജരോട് സമന്വയ വഴി അപ്‌ലോഡ് ചെയ്യുന്നതിന് നിര്‍ദ്ദേശിക്കാവുന്നതാണ്. എന്നിരുന്നാലും ചിലപ്പോള്‍ മാനേജരല്ലാതെ നിയമനാര്‍ത്ഥി അപ്പീല്‍ സമര്‍പ്പിക്കാം. ഇത് ഓഫീസില്‍ ഹാര്‍ഡ് കോപ്പിയായി മാത്രമേ ലഭിക്കൂ. ഇത്തരത്തിലുള്ളത് അതാത് ഓഫീസില്‍ പുതിയ അപ്പീല്‍ തപാലായി ഉണ്ടാക്കണം. ഇതിനായി ഹോം പേജില്‍ വലതൂഭാഗത്ത് A.A.Appeal Tapal    എന്ന ലിങ്ക് കാണാം. എ.എ. എന്ന് പറഞ്ഞാല്‍ അപ്പോയിന്റ്മെന്റ് അപ്പ്രൂവല്‍ ആണ്. ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവിടെ നിയമനം ഉത്തരവായ ഓഫീസ് സെലക്റ്റ് ചെയ്യുക.തുടര്‍ന്ന്  സ്കൂള്‍ സെലക്റ്റ് ചെയ്യുക.പിന്നീട് നിയമനാര്‍ത്ഥിയുടെ പേര് സെലക്റ്റ് ചെയ്യുക
ഓഫീസില്‍ അപ്പീല്‍ ക്രിയേറ്റ് ചെയ്യുമ്പോള്‍ അവസാന വരിയിലെ നിയമനം നിരസിച്ച ഉത്തരവ് മാനേജര്‍ക്ക് ലഭിച്ച തീയ്യതി എന്ന് മാറ്റി അപ്പീല്‍ തപാല്‍ ഓഫീസില്‍ ലഭിച്ച തീയ്യതി എന്ന് വരും. അല്ലെങ്കില്‍ അതിന് ഒരു ഓപ്ഷന്‍ വരും.
തുടര്‍ന്ന് അപ്പീല്‍ ആവശ്യം മുതലായവ എഴുതണമെന്നില്ല. അവസാനം ആ അപ്പീല്‍ തപാല്‍ സ്കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്താല്‍ മതിയാകുന്നതാണ്.
ഇതും ഓഫീസര്‍ സെക്ഷനിലേക്ക് അയക്കണം.
-----------------------------------------------------------------------------------------------------------------------------------
നമുക്ക് ഡി.ഒ.യിലേക്ക് പോകാം.
ഡി.ഇ.ഒ.ലോഗിന്‍ ചെയ്യുന്നു.
 
ഡി.ഇ.ഒ.യിലെ ഇന്റര്‍ഫേസ് മാറ്റിയിട്ടുണ്ട്.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടാമത്തെ പ്രൈമറി അപ്പീലാണ്. മൂന്നാമത്തെയാണ് ഡി.ഡി.യില്‍ സമര്‍പ്പിക്കപ്പെട്ട അപ്പീല്‍.ഈ കേസില്‍ ഈ ഓപ്ഷനാണ് എടുക്കേണ്ടത്.
ഇവിടെ നേരത്തെ അപ്പീല്‍ വന്നത് കാണാം.
ഇത് സെക്ഷനിലേക്ക് ഫോര്‍വേഡ് ചെയ്യുകയാണ് വേണ്ടത്.
ഇവിടെ (താഴെ ഓഫീസില്‍ ) നോട്ട് വേണ്ട.
ഇവിടേയും നേരത്തെ ഡി.ഇ.ഒ. എടുത്ത പോലെ എടുത്ത് വ്യൂ ചെയ്താല്‍ അപ്പീല്‍ ഫയല്‍ കാണാം.
വ്യൂ ചെയ്യുക.
അപ്പീല്‍ റിമാര്‍ക്സ് എന്ന ഒരു പുതിയ ടൈല്‍ വന്നിട്ടുണ്ടാകും.
ഇത് ക്ലിക്ക് ചെയ്യുക.
ആഡ് റിമാര്‍ക്ക്സ് ക്ലിക്ക് ചെയ്ത് റിമാര്‍ക്ക്സ് ചേര്‍ക്കുക. നിയമനാംഗീകാരം നിരസിച്ച ഉത്തരവ് നല്‍കിയ തീയ്യതി ചേര്‍ക്കാന്‍ മറക്കരുത്.
ചെയ്തവ അപ്ഡേറ്റ് ചെയ്യാനും അറ്റാച്ച്മെന്റ് ചേര്‍ക്കാനും കഴിയും.
ഫോര്‍വേഡ് ചെയ്യുക
എങ്ങനെയാണോ ഫയല്‍ പോകേണ്ടത് അതേ വഴിയിലൂടെ ഓഫീസറിലെത്തുന്നു.
ഓഫീസര്‍ റിമാര്‍ക്സ് അവശ്യമായ മാറ്റങ്ങള്‍ വരുത്തി അപ്രൂവ് ചെയ്യണം.
റിമാര്‍ക്സ് ഹിസ്റ്ററി കാണാന്‍ കഴിയും.
ഇവിടെ ഡി.ഡി.ഇയിലെ സെക്ഷന്‍ ക്ലാര്‍ക്ക് ആദ്യം റിമാര്‍ക്സ് സ്റ്റാറ്റസ് പരിശോധിക്കുമ്പോള്‍ ചുവന്ന കണ്ണായിരുന്നു.
എന്നാല്‍ ഡി.ഇ.ഓയില്‍ ഈ ഫയല്‍ കണ്ടാല്‍ കണ്ണ് നീലയാകും.
ഇനി റിമാര്‍ക്സ് അംഗീകരിച്ചാല്‍ ടിക്ക്മാര്‍ക്ക് വരും.
റിമാര്‍ക്സ് അംഗീകരിച്ചു എന്നര്‍ത്ഥം.മാത്രമല്ല, റിമാര്‍ക്സ് അംഗീകരിച്ചാല്‍ ബാക്ക് ഗ്രൗണ്ട് കളറും മാറും.
----------------------------------------------------------------------------------------------------------------------------------

ഇനി ഡി.ഡി.ഇ.യിലേക്ക്
ഡി.ഡി.ഇ.യിലെ സ്ക്ഷന്‍ ക്ലാര്‍ക്ക് ഫയലും റിമാര്‍ക്സുമെല്ലാം പരിശോധിച്ച് നോട്ട് എഴുതി സൂപ്രണ്ട്-എ.എ.വഴി ഫയല്‍ ഡി.ഡി.ഇയിലെത്തുന്നു.
ഓഫീസര്‍ ഫയല്‍ പരിശോധിച്ച് ആക്ഷന്‍ എടുക്കണം.
താഴെ പറയുന്ന ആക്ഷനുകളാണ് ഉള്ളത്.
1.Posted For Hearing
2.Appeal Allowed
3.Appeal Reject
4.Park
5.Invalidate
6.Dispose
ഹിയറിങ്ങ് എല്ലാം മുമ്പത്തേതുപോലെത്തന്നെ.
ഹിയറിങ്ങ് കൊടുത്താല്‍ സമയം,തീയ്യതി ,സ്ഥലം എന്നിവ നല്‍കണം. ഫയല്‍ സെക്ഷനേക്ക് എത്തും. ഹിയറിങ്ങ് നോട്ടീസ്(ഡ്രാഫ്റ്റില്‍ വന്നത്) എഡിറ്റ് ചെയ്ത് ശരിയാക്കണം.ഓഫീസര്‍ അംഗീകരിച്ച് അയക്കണം.ഹിയറിങ്ങ് നടത്തി തീരുമാനമെടുക്കുക
റിജക്റ്റ് ചെയ്താല്‍ താഴെ ഓഫീസില്‍ പണിയില്ല
അവസാനത്തെ ഓപ്ഷന്‍ ഡിസ്പോസ് എന്നത് ശ്രദ്ധിക്കണം. ചിലപ്പോള്‍ സര്‍ക്കരോ ഡി.ജി.ഇ.യോ, താഴെ പറയുന്ന കേസുകള്‍ അപ്പലേറ്റ് ഉത്തരവില്ലാതെ പരിഗണിക്കാം എന്ന് ഉത്തരവ് നല്‍കിയാല്‍ ഉള്ള ഓപ്ഷനാണിത്. ഇവിടെ നിരസിക്കുകയോ, അംഗീകരിക്കുകയോ ചെയ്യുന്നില്ല.എങ്കിലും ഒരു ഉത്തരവ് നല്‍കണം.
ഇവിടെ അപ്പീല്‍ അനുവദിക്കുന്നതെങ്ങനെ എന്ന് നോക്കാം.
ഫയല്‍ സെക്ഷനിലേക്ക് തന്നെ എത്തുന്നു.
ക്ലര്‍ക്കിന് ആക്ഷന്‍ കാണാം.
ഇനി ഉത്തരവ് തയ്യാറാക്കണം.
വ്യൂ ചെയ്താല്‍ ഡ്രാഫ്റ്റില്‍ പുതിയ പ്രൊസീഡിങ്സ് വന്നിട്ടുണ്ടാകും.
ഈ ഡ്രാഫ്റ്റ് എടുത്ത് മാറ്റം വരുത്തി ഓഫീസര്‍ക്ക് നോട്ടെഴുതി(യഥാ വഴി) അയക്കുക.
ഡി.ഡി.ഇ ലോഗിനില്‍ ഡ്രാഫ്റ്റ് എടുത്ത് അപ്രൂവ് ചെയ്യുക.
തുടര്‍ന്ന് വീണ്ടും ഡ്രാഫ്റ്റ് ടൈല്‍ എടുത്ത് ഫെയര്‍ എടുത്ത് പ്രൊസീഡിങ്സ് ആക്കുക
സേവ് ആസ് പ്രൊസീഡിങ്സ് ക്ലിക്ക് ചെയ്യുക
ഫയല്‍ സെക്ഷനിലേക്കെത്തും.
----------------------------------------------------------------------------------------------------------------------------
മുമ്പ് അപ്പലേറ്റ് ഉത്തരവായാല്‍ മാനേജര്‍ പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കണമായിരിുന്നു.ഇനി അത് വേണ്ട. ഡി.ഇ.ഒ.യിലെ ക്ലോസ് ചെയ്ത ഫയല്‍ ഇപ്പോള്‍ റീ ഓപ്പന്‍ ആയിട്ടുണ്ടാകും.
നിയമന ഫയല്‍ ഡാഷ് ബോര്‍ഡില്‍ റീ-ഓപന്‍ഡ് എന്ന ഒരു സബ് മെനു വന്നിട്ടുണ്ട്.അത് ഓപന്‍ ചെയ്താലും മതി
ഓഫീസര്‍ ഫയല്‍ സെക്ഷനിലേക്ക് അയക്കുക.
സെക്ഷനില്‍ പുതിയ ഒരു മോഡിഫിക്കേഷന്‍ ടൈല്‍ വന്നിട്ടുണ്ടാകും.
ഇതില്‍ ക്ലിക്ക് ചെയ്ത് വേണ്ട മാറ്റങ്ങള്‍ വരുത്തുക
തുടര്‍ന്ന് ഡ്രാഫ്റ്റ് എടുത്ത് പുതിയ പ്രൊസീഡിങ്സ് എടുത്ത് മാറ്റം വരുത്തി ഓഫീസര്‍ക്ക് അയക്കുക
ഓഫീസറുടെ അടുത്തെത്തുമ്പോള്‍ ആദ്യം ഡ്രാഫ്റ്റ് ​അംഗീകരിക്കാന്‍ കഴിയില്ല. ആദ്യം മോഡിഫിക്കേഷന്‍ അംഗീകരിക്കണം.
മോഡിഫിക്കേഷന്‍ എടുത്ത് അംഗീകരിക്കുക
തുടര്‍ന്ന് ഡ്രാഫ്റ്റ് ഫെയര്‍ ആക്കി പ്രൊസീഡിങ്സ് ആക്കുക.








 





No comments:

Post a Comment