Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Sunday, November 24, 2019

How to file Appointment Appeal in Samanwaya

ഈ വര്‍ഷം മുതല്‍ സമന്വയയിലൂടെ ആണല്ലോ നിയമനാംഗീകാര ഫയലുകള്‍ കൈകാര്യം ചെയ്തത്. ഇത്തരം നിയമനാംഗീകാര ഫയലിന്‍മേലുള്ള അപ്പീലുകളും ഫയല്‍ ചെയ്യേണ്ടത് സമന്വയയിലൂടെ ആണ്. ഇതിന് ഉടനെ തന്നെ സൗകര്യം നിലവില്‍ വരും.ഇപ്പോള്‍ പല മാനേജര്‍മാരും തസ്തിക നിര്‍ണയ ഫയലില്‍ നിയമനാംഗീകാര അപ്പീല്‍ സമര്‍പ്പിക്കുന്നതായി കാണുന്നു. ഇത് ശരിയല്ല. ഇതുകൊണ്ട് കാര്യവുമില്ല. നിയമനാംഗീകാര ഫയലില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് സൗകര്യം നിലവില്‍ വന്നാല്‍ ആയത് ചെയ്യേണ്ടിവരും. വകുപ്പ് നിര്‍ദ്ദേശങ്ങള്‍ക്ക് കാക്കുക
1.മാനേജരുടെ ലോഗിനില്‍ പ്രവേശിക്കുക
ഇവിടെ ആ മാനേജര്‍ക്കുള്ള സ്കൂളുകളും ആയവയില്‍ ഉള്ള നിയമനഫയലുകളും അവയുടെ സ്റ്റാറ്റസും കാണിക്കും.‌
2.ഓഫീസില്‍ ഉത്തരവായി ക്ലോസ് ചെയ്ത ഫയലിലേ അപ്പീല്‍ സമര്‍പ്പിക്കാന്‍ കഴിയു.
3.നിയമനം അംഗീകരിച്ച ഫയലിലും നിരസിച്ച ഫയലിലും അപ്പീല്‍ സമര്‍പ്പിക്കാന്‍ കഴിയും.
4. അംഗീകരിച്ച / നിരസിച്ച ഫയല്‍ സെലക്റ്റ് ചെയ്യുന്നതിനായി സ്റ്റാറ്റസിലെ നമ്പറില്‍ ക്ലിക്ക് ചെയ്യുക.
5.
പ്രസ്തുത സ്കൂളിലെ എല്ലാ ഉത്തരവുകളും കാണിക്കും. ഏത് ഫയലിലാണോ അപ്പീല്‍ ഫയല്‍ ചെയ്യേണ്ടത്, അതിനു നേരെ +File  Appeal ക്ലിക്ക് ചെയ്യുക
6.ഉടനെ ഒരു വിന്‍ഡോ വരും. അതില്‍ കുറേ ഫീല്‍ഡുകള്‍ ഫില്‍ ചെയ്തിട്ടുണ്ടാകും.
7.
കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ സ്കൂളിന്റെ പേര്, നിയമനാര്‍ത്ഥിയുടെ പേര്(ഇത് രണ്ടും സെലക്റ്റുചെയ്യുകയാണ് വേണ്ടത്) അപ്പീല്‍ കാറ്റഗറി , ഉത്തരവ് കിട്ടിയ തീയ്യതി എന്നിവ ചേര്‍ക്കണം.
8.തുടര്‍ന്ന് താഴെ 1.അപ്പീല്‍ ആവശ്യം, ഓഫീസര്‍ നിരകരിച്ചതിനുള്ള കാരണം,3.റിമാര്‍ക്സ് എന്നിവ ചേര്‍ത്ത് ഏതെങ്കിലും രേഖകളുണ്ടെങ്കില്‍ അത് സ്കാന്‍ ചെയ്ത് (5 എം.ബി വരെയുള്ള പി.ഡി.എഫ് ഫയലുകള്‍-എത്ര വേണമെങ്കിലും ചേര്‍ക്കാം) Submit Appeal ക്ലിക്ക് ചെയ്യുക.
മറ്റൊരു വഴികൂടി ഉണ്ട്.
മാനേജരുടെ ഡാഷ് ബോര്‍ഡില്‍  AA Appeal എന്ന മെനു ക്ലിക്ക് ചെയ്യുക.
വലതു ഭാഗത്ത് കാണുന്ന +File New Appeal ക്ലിക്ക് ചെയ്യുക.
നേരത്തെ കണ്ട അതേപോലുള്ള വിന്‍ഡോ വരും.
ഇവിടെ സ്കൂളിന്റെ പേരും നിയമനാര്‍ത്ഥിയുടെ പേരും സെലക്റ്റ് ചെയ്ത് നേരത്തെ കണ്ട അതേ രീതിയില്‍ അപ്പീല്‍ തയ്യാറാക്കുക.
ഇങ്ങനെ ഫയല്‍ ചെയ്ത അപ്പീലിന്റെ സ്റ്റാറ്റസും ഉത്തരവുമെല്ലാം ഈ മെനുവിലാണ് ലഭിക്കുക
അപ്പീല്‍ ഉത്തരവായാല്‍ ഉത്തരവ് ലഭിക്കുന്നതാണ്.



                 


1 comment:

  1. സർ ,
    ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിരസിച്ച അപ്പീൽ വിദ്യാഭ്യാസ ഉപ ഡയറക്ടർക്കോ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കോ സമർപ്പിക്കണമെങ്കിൽ അതിനുള്ള ഓപ്ഷൻ കാണുന്നില്ല

    ReplyDelete