പലപ്പോഴും നമുക്ക് ആവശ്യമായ ഒരു കാര്യമാണ് ഒരു പ്രിന്റ് ഔട്ടിലെ കാര്യം അതേ പോലെ മറ്റൊരിടത്ത് ടൈപ്പ് ചെയ്യുക എന്നത്. അതായത് ഒരു ഇമേജ് ഫയലിലെ ടെക്സ്റ്റ് എക്സ്ട്രാക്റ്റ് ചെയ്യുക എന്നതാണ് ഉദ്ദേശിച്ചത്. ഈ പേജ് ഇംഗ്ലീഷ് ആണെങ്കില്‍ കുറെ വഴികളുണ്ട്. മലയാളം സപ്പോര്‍ട്ട് ചെയ്യുന്ന ടൂള്‍സും ലഭ്യമാണ്. ഗൂഗിള്‍ ലെന്‍സ്, ഗൂഗിള്‍ ലെന്‍സ് ഇന്‍കോര്‍പ്പറേറ്റ് ചെയ്ത ഗൂഗിള്‍ ഫോട്ടോസ് എന്ന ആപ്പ് എല്ലാം ഉപയോഗിച്ച് മൊബൈലില്‍ ചെയ്യാവുന്നതാണ്. ഇവിടെ പ്രത്യേക ഒരു സോഫ്റ്റ്‌വെയറോ മറ്റോ ഉപയോഗിക്കാതെ ഗൂഗിള്‍ ഡ്രൈവ് ഉപയോഗിച്ച് എങ്ങനെ ഇക്കാര്യം ചെയ്യാമെന്ന് നോക്കാം
ഇവിടെ ഒരു ഉത്തരവ് ഉണ്ട്. അതിലെ ടെക്സ്റ്റ് കോപ്പി ചെയ്യേണ്ട ഭാഗം ഫോട്ടോ എടുത്ത് ഇമേജ് ഫയലായി സൂക്ഷിച്ചിരിക്കുന്നു.
ഇനി സിസ്റ്റത്തില്‍ ഗൂഗിള്‍ ഡ്രൈവ് തുറക്കുക
ന്യൂ എടുത്ത് ഈ ഇമേജിനെ അപ്‌ലോഡ് ചെയ്യുക
ഇനി നേരത്തെ കണ്ട ന്യൂവിന്റെ താഴെ റീസെന്റ് ക്ലിക്ക് ചെയ്താല്‍ ഈ ഫയല്‍ കാണാം.
ഇനി ഈ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഓപന്‍ വിത്ത് ഗൂഗിള്‍ ഡോക്സ് എന്ന് സെലക്റ്റ് ചെയ്യുക.
ഈ ഇമേജ് ഗൂഗിള്‍ ഡോക്സില്‍ തുറന്ന് വന്നിട്ടുണ്ടാകും
ഇതില്‍ താഴെയുള്ള ഭാഗം ടെസ്ക്റ്റ് ആണ്. ഇത് എവിടേക്കും കോപ്പി ചെയ്യാം
----------------------------------------------------------------------------------
2017-18 വർഷം അർഹതയുള്ള അധിക തസ്തികകളും ഈ തസ്തികനിർണയം വഴി അനുവദിക്കേണ്ടതാണ്.ബഹു.ഹൈക്കോടതി റിട്ട് പെറ്റീഷൻ നമ്പർ 27337/16 ൽ 28.09.2016 നു പുറപ്പെടുവിച്ച വിധിന്യായപ്രകാരം 2016-17 ലെ അധിക തസ്തികക ളിൽ 2015-16 വർഷം തസ്തിക നഷ്ടമായ സംരക്ഷിതാധ്യാപകരെ നിലനിർത്തിയിരു ന്നു. ഈ അധിക തസ്തികകൾ 2017-18 വർഷവും തുടരുന്നുണ്ടെങ്കിൽ പ്രസ്തുത തസ്തികകളെ ഈ വർഷം അധിക തസ്തികകളായി പരിഗണിക്കരുത്. അധിക തസ്തികകൾ അനുവദിക്കുന്ന സ്കൂളുകളുടെ വിവരങ്ങൾ (പേര്, മേൽവിലാസം, ജില്ല ഉപജില്ല, അനുവദിച്ച അധിക തസ്തികകളുടെ വിവരങ്ങൾ മുതലായവ) തസ്തികനിർണയ ഉത്തരവിന്റെ പകർപ്പ് സഹിതം ബന്ധപ്പെട്ട സൂപ്പർചെക്ക്സെൽ ഓഫീസർക്ക് (തിരുവനന്തപുരം/കോഴിക്കോട്) തസ്തികനിർണയ ഉത്തരവ് പ്രസി ദ്ധീകരിച്ചാലുടൻ തന്നെ രജിസ്റ്റേർഡ് തപാലിൽ അയക്കേണ്ടതാണ്. തപാൽ രജി സ്റ്റർ ചെയ്ത രസീതിന്റെ പകർപ്പ് തസ്തികനിർണയ ഫയലിൽ സൂക്ഷിക്കണം. അധിക തസ്തികകൾ അനുവദിക്കപ്പെടുന്ന മുഴുവൻ സ്കൂളുകളിലും ഈ വർഷം സൂപ്പർചെക്ക്സെൽ പരിശോധന നടത്തുന്ന
-------------------------------------------------------------------------------------------------------
പി.ഡി.എഫും തുറന്നു നോക്കൂ
No comments:
Post a Comment