Monday, November 4, 2019

സമന്വയയിലെ ഡ്രാഫ്റ്റ് തയ്യാറാക്കല്‍-ചില ടിപ്സ്-Tips in Preparing Drafts-Samanwaya

സമന്വയയില്‍ ഡ്രാഫ്റ്റ് തയ്യാറാക്കുന്നത് പലര്‍ക്കും വലിയ വിഷമം പിടിച്ച ഒരു ജോലിയാണ്. അതിന്റെ ഫോര്‍മാറ്റിങ്ങ് ശരിയാക്കലും, അതിലെ കള്ളികളുമെല്ലാം ആകെ ഒരു കണ്‍ഫ്യൂഷന്‍. ഇത് ശരിയാക്കാനുള്ള ചില ടിപ്സ് ഇതോടൊപ്പം.
ഡ്രാഫ്റ്റ് എന്ന ഭാഗം എടുത്താല്‍ ഇങ്ങനെയാണ് കാണുക.
ഇതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാ​ണ് , ഒരു ഉത്തരവാണ് നല്‍കുന്നതെങ്കില്‍ ഡ്രാഫ്റ്റ് എപ്പോഴും Proceedings(Blank Template) ആയിരിക്കണം. ഇല്ലെങ്കില്‍ Save as Proceedings കാണില്ല.
ഇനി ഇതെങ്ങനെ ഫോര്‍മാറ്റ് ചെയ്യാമെന്ന് നോക്കാം.
വലതു ഭാഗത്ത് കാണുന്ന 🔽 ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക
ഒരു ഫോര്‍മാറ്റിങ്ങ് ബോക്സ് വരും.‌


ചില പ്രധാന ഓപ്ഷനുകള്‍ പറയാം
നമ്മള്‍ തയ്യാറാക്കിയ ഡ്രാഫ്റ്റിന്റെ പ്രിവ്യൂ കാണാന്‍ ഉള്ളതാണ് ഈ ഐക്കണ്‍
പിന്നീടുള്ള 2 ഓപ്ഷനുകള്‍ ആദ്യത്തേത് പ്രിന്റും രണ്ടാമത്തേത് ടെപ്ലേറ്റ്സുമാണ്. ഒരു കത്താണ് തയ്യാറാക്കേണ്ടത് എങ്കില്‍ ടെംപ്ലേറ്റ്സ് എടുത്ത് തയ്യാറാക്കാം.
ഇനിയുള്ളത് നേരത്തെ തയ്യാറാക്കിയ ടെക്സ്റ്റ് പേസ്റ്റ് ചെയ്യാനാണ്.

 വേഡില്‍ നിന്നും മറ്റും നേരിട്ട് പേസ്റ്റ് ചെയ്യാം
ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റിന്റെ ഫോര്‍മാറ്റിങ്ങ് ഓപ്ഷന്‍സാണ് ഇനിയുള്ളത്


ഇതില്‍ അവസാനത്തെ 2 (വലതുഭാഗത്തെ 2) ഓപ്ഷന്‍സ് ഉപയോഗിച്ച് ഇതിലെ കള്ളികള്‍ മാറ്റം വരുത്താം
ഇതില്‍ ആദ്യത്തെ ക്ലിക്ക് ചെയ്താല്‍ ഉള്ളിലെ കള്ളികളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് കള്ളികള്‍ (ടേബിളുകള്‍) ശരിയാക്കി എടുക്കാം

No comments:

Post a Comment