Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Tuesday, November 26, 2019

DDO Code Consolidation from SPARK

പലപ്പോഴും ഓഫീസുകളില്‍ ചോദിക്കുന്ന ഒരു ഡാറ്റയാണ് സ്കൂളുകളുടെ ഡി.ഡി.ഒ.കോഡ്, ഓഫീസ് കോഡ് എന്നിവ . ഇത് സ്കൂളുകളില്‍ നിന്നും ശേഖരിക്കേണ്ടതില്ല. ഇത് ആര്‍ക്കും സ്പാര്‍ക്കില്‍ നിന്നും ലഭിക്കുന്ന ഒരു ഡാറ്റയാണ്. ഇത് എങ്ങനെ എടുക്കാമെന്ന് നോക്കാം.
ഏതെങ്കിലും ഒരു യൂസര്‍ ഐ.ഡി. ഉപയോഗിച്ച് സ്പാര്‍ക്കില്‍ കയറുക
മുകളിലെ മെനുവില്‍ Queries എന്ന മെനു എടുക്കുക
ഓഫീസ് വൈസ് ലിസ്റ്റ് എന്ന സബ് മെനു എടുക്കുക
ജില്ല ആദ്യം സെലക്റ്റ് ചെയ്യുക, തുടര്‍ന്ന് ട്രഷറി സെലക്റ്റ് ചെയ്യുക.ഓഫീസിന്റെ പേര് നല്‍കേണ്ടതില്ല.ലിസ്റ്റ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
വരുന്ന ലിസ്റ്റ് മൗസ് ഉപയോഗിച്ച് സെലക്റ്റ് ചെയ്ത് കോപ്പി ചെയ്ത് എക്സല്‍ ഷീറ്റില്‍ കോപ്പി ചെയ്യുക. ഒന്നിലധികം ട്രഷറികളുള്ള സ്ഥലമാണെങ്കില്‍ ഇത്തരത്തില്‍ ഓരോ ട്രഷറിയിലെയും കോപ്പി ചെയ്യാം.
ഇനി മറ്റൊരു വഴി കൂടി ഉണ്ട്.അഡ്മിനിസ്ട്രേഷന്‍ മെനുവിലെ കോഡ് മാസ്റ്റര്‍ എന്ന സബ് മെനു എടുക്കുക.
ഇതില്‍ ഓഫീസ് എന്ന സബ് മെനു എടുക്കുക
ഇതില്‍ ഡിപ്പാര്‍ട്ട്മെന്റ്, ജില്ല എന്നിവ സെലക്റ്റ് ചെയ്യുക.
ഇവിടെയും വലിയ ലിസ്റ്റ് വരും. ഇതില്‍ കൂടുതല്‍ കോളങ്ങളുണ്ട്.
എങ്ങനെ ചെയ്താലും എക്സലിലേക്ക് കോപ്പി ചെയ്യുക
ഈ രണ്ട് കോളം മാത്രമേ ആവശ്യമുള്ളൂ.
ഇതില്‍ ആദ്യത്തെത് സ്പാര്‍ക്ക് കോഡ് ആണ്.

21050487 ALPS VALAMBILIMANGALAM
-->

ഇതില്‍ കോഡില്‍ ആദ്യ 4 നമ്പര്‍ ട്രഷറിയെ സൂചിപ്പിക്കുന്നു(ചിലത് വത്യാസമുണ്ടാകാം).അവസാനത്തെ 3 അക്കം ഡി.ഡി.ഒ.കോഡിലെ അവസാനത്തെ 3 അക്കമാണ്. വിദ്യാഭ്യാസ വകുപ്പിന്റെ പൊതു കോഡ് 16 B ആണ്. ഇനി ഇത് എങ്ങനെ മാറ്റാം എന്ന് നോക്കാം
തൊട്ടടുത്ത സെല്ലില്‍ ഇങ്ങനെ ടൈപ്പ് ചെയ്യുക.ഫോര്‍മുലയാണ്.=നിര്‍ബന്ധമാണ്.
=LEFT(A1,4) (കോഡിന്റെ ആദ്യ 4 അക്കം കിട്ടാന്‍)
അടുത്ത കോളത്തില്‍
=RIGHT(A1,3)(കോഡിന്റെ അവസാന  3 അക്കം കിട്ടാന്‍)
അടുത്ത കോളത്തില്‍ 
=CONCATENATE(C1,"-16B-"D1)( ആദ്യ 4 അക്കം +16B+അവസാന 3 അക്കം)
ഇങ്ങനെ കിട്ടും
താഴെക്ക് വലിക്കുക.
ഇനി മറ്റൊരു ഷീറ്റിലേക്ക് കോപ്പി ചെയ്യുമ്പോള്‍ പേസ്റ്റ് ചെയ്യരുത് പേസ്റ്റ് സ്പെഷലേ ചെയ്യാവൂ.
ടെക്സ്റ്റ്,നമ്പര്‍ എന്നിവ മാത്രമേ സെലക്റ്റ് ചെയ്യാവൂ.









No comments:

Post a Comment