സമന്വയയില്‍ തസ്തിക നിര്‍ണയ ഫയല്‍ എങ്ങനെയാണ് സ്വമേധയാ മാറ്റം വരുത്തുന്നത് എന്ന് നോക്കാം.
പ്രധാന കാര്യം-ഉന്നതാധികാരിയുടെ ഉത്തരവോ നിര്‍ദ്ദേശമോ ഇല്ലാതെ ഇത്തരത്തില്‍ മാറ്റം വരുത്തരുത്.
1.ഓഫീസറുടെ ലോഗിനില്‍ പ്രവേശിക്കുക
2.അവിടെ ഹോം പേജില്‍ Modifications എന്ന ലിങ്ക് കാണാം(വലതുഭാഗത്ത് താഴെ)
3.ഇതില്‍ ക്ലിക്ക് ചെയ്താല്‍ ക്ലോസ് ചെയ്ത എല്ലാ തസ്തിക നിര്‍ണയ ഫയലും കാണാം.
4.ഇതില്‍ ആവശ്യമുള്ള ഫയല്‍ സെലക്റ്റ് ചെയ്ത് Modify എന്ന് നല്‍കുക
5.അവിടെ ഒരു ബോക്സ് വരുന്നതില്‍ നിര്‍ദ്ദേശം/ഉത്തരവ് നല്‍കി സെക്ഷനിലേക്ക് ഫോര്‍വേഡ് ചെയ്യണം.
6.ടിക് മാര്‍ക് നല്‍കി സെക്ഷനിലേക്ക് അയക്കുക
7.സെക്ഷനില്‍ സ്റ്റാഫ് ഫിക്സേഷന്‍ ഡാഷ് ബോര്‍ഡില്‍ ഇങ്ങനെ കാണിക്കും.
8.സാധാരണ ഫയല്‍ പോലെ ഓപന്‍ ചെയ്യുക(View)
9.ഫയല്‍ തുറന്ന് വന്നാല്‍ മുകളില്‍ Modification എന്ന ടൈല്‍ വന്നിട്ടുണ്ടാകും
10.ഈ ടൈലില്‍ ക്ലിക്ക് ചെയ്യുക.
11.
അവിടെ New എന്നും Skip Modifications എന്നും കാണാം.
12.പുതുതായി വരുത്തേണ്ട മോഡിഫിക്കേഷന് ന്യൂ എന്ന് ക്ലിക്ക് ചെയ്യുക
13.മോഡിഫിക്കേഷന്‍ വരുത്താതെ പുനഃക്രമീകരണ ഉത്തരവ് നല്‍കാന്‍ മാത്രമേ ഉള്ളു എങ്കില്‍ സ്കിപ് ചെയ്യുക
14.ന്യൂ എടുത്താല്‍ അക്കോമഡേഷന്‍, ഡിവിഷന്‍,പോസ്റ്റ് എന്നിവ മാറ്റാന്‍ കഴിയും.
15.ആവശ്യമുള്ളത് മാറ്റുക
16.വരുത്തിക്കഴിഞ്ഞത് അപ്പോള്‍തന്നെ മാറ്റാനും പറ്റും
17.സേവ് ചെയ്തതിനുശേഷം ഡ്രാഫ്റ്റ് എടുത്താല്‍ റിവൈസ്ഡ് പ്രൊസീഡിങ്സ് വന്നിട്ടുണ്ടാകും.
18.ഇതില്‍ മാറ്റങ്ങള്‍ വരുത്തി(എഡിറ്റ്) സേവ് ചെയ്ത് നോട്ടെഴുതി യഥാക്രമം ഓഫീസര്‍ക്ക് അയക്കുക.
ശ്രദ്ധിക്കേണ്ടത്
Draft എടുക്കുമ്പോള്‍ Proceedings (Blank Template) എന്ന് ആയിരുന്നാലേ Save as Proceedings എന്ന ഓപ്ഷന്‍ ലഭ്യമാകൂ.
19.ഓഫീസര്‍ ചെയ്യേണ്ടത്
1.ഡ്രാഫ്റ്റ് ഫെയര്‍ ആക്കുക
2.ഫെയര്‍ പ്രൊസീഡിങ്സ് ആക്കുക.
20.ഇപ്പോള്‍ ഫയല്‍ സെക്ഷനിലേക്ക് തന്നെ എത്തും.
21.സെക്ഷന്‍ ക്ലോസ് ചെയ്യാന്‍ നോട്ട് എഴുതി യഥാക്രമം ഓഫീസര്‍ക്ക് അയക്കുക
22.ഓഫീസര്‍ ക്ലോസ് ചെയ്യുക.
(ഫയല്‍ ക്ലോസ് ചെയ്യുന്നതിന് മുകളിലെ ക്രമം പാലിച്ചിരിക്കണം)
No comments:
Post a Comment