റോസ്റ്റർ ഡാറ്റാ എൻട്രി-മുൻ പോസ്റ്റ്
സമന്വയയിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട റോസ്റ്റർ (ബാക്ക് ലോഗ് ) ഡാറ്റയും സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് നൽകിയ റിക്വിസിഷനും ഏതുവിധത്തിലാണ് പരിശോധിക്കേണ്ടത് എന്ന് പരിശോധിക്കാം.ആദ്യം ഇതു സംബന്ധിച്ച ഡി.ജി.ഇ.യുടെ 16/05/2023 ലെ സർക്കുലർ നല്ലതുപോലെ വായിക്കുക
നമുക്ക് ഒരു മാനേജർ സമർപ്പിച്ച (കൺഫേം ചെയ്ത ) റോസ്റ്റർ എങ്ങനെയാണ് സമന്വവയിൽ പരിശോധിക്കപ്പെടുന്നത് എന്ന് നോക്കാം
ഇത് ഒരു ഡി.ഇ.ഒ.ലോഗിൻ ആണ്. ഇവിടെ വ്യൂ റിപ്പോർട്ട് എന്ന് കാണുന്നത് മാത്രമാണ് മാനേജർ കൺഫേം ചെയ്തിട്ടുള്ളത്. ആയത് മാത്രമാണ് വെരിഫിക്കേഷൻ നടത്തേണ്ടത്.
ഒരു കോർപ്പറേറ്റ് മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം മാനേജ്മെന്റിന് വിവിധ ഓഫീസുകൾക്ക് കീഴിൽ സ്കൂളുകളുണ്ടാകാം.ഓരോ ഓഫീസറും അതാത് ഓഫീസിന് പരിധിയിലെ സ്കൂളുകളിലെ ഡാറ്റയാണ് പരിശോധിക്കേണ്ടത്.ഇത്തരത്തിൽ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും പരിശോധിച്ചുകഴിഞ്ഞാൽ ഡാറ്റ പൂർണ്ണമായും വെരിഫൈഡ് ആകുന്നതാണ്.ഇത് ഓഫിസുകളിലും മാനേജർക്കും പരിശോധിക്കാവുന്നതാണ്.
ഇവിടെ ഒരു സ്കൂളിന്റെ ഡാറ്റ എത്തരത്തിലാണ് വെരിഫൈ ചെയ്യുന്നതെന്ന് നോക്കാം.അതിനായി വ്യൂ റിപ്പോർട്ട് കാണുന്ന മാനേജറുടെ പേരിനു നേരെ വെരിഫൈ Verify എന്നതിൽ ക്ലിക്ക് ചെയ്യുക
ഇടതുഭാഗത്തുള്ള ആക്ഷൻ (Action) ലെ View എന്നതിൽ ക്ലിക്ക് ചെയ്യുക
ഇവിടെ മാനേജർ നടത്തിയിട്ടുള്ള എൻട്രികൾ കാണാം.ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.മാനേജർ നടത്തിയിട്ടുള്ള രേഖപ്പെടുത്തലിൽ വ്യത്യാസമുണ്ടെങ്കിലോ
2.മാനേജർ മുമ്പ് നടത്തിയ നിയമനം ഒരു ഭിന്നശേഷി വിഭാഗത്തിലെ ആണ് എന്നത് തെളിയിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഓഫീസിൽ നൽകിയിട്ടുണ്ടെങ്കിലോ
More എന്നതിൽ ക്ലിക്ക് ചെയ്യുക.
അവിടെ ഈ അപാകത സംബന്ധിച്ചോ വിട്ടിപോയത് സംബന്ധിച്ചോ കുറിപ്പ് രേഖപ്പെടുത്തി സേവ് ചെയ്യുക
അതുപോലെത്തന്നെ മെഡിക്കൽ സർട്ടിഫിക്കറ്റ് പോലുള്ല ലേഖകൾ അവിടെ അറ്റാച്ച് ചെയ്യാവുന്നതാണ്.ഇത്തരത്തിൽ മാനേജർമാർ ഏതെങ്കിലും ജീവനക്കാരന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ആയത് പരിശോധിച്ച് അതാത് ഓഫീസിൽ നിന്നുമാണ് അറ്റാച്ച് ചെയ്യേണ്ടത്. ഇത് മാനേജർക്ക് അപ് ലോഡ് ചെയ്യാനാകില്ല എന്നത് ശ്രദ്ധിക്കുക
ഇത് മാനേജർക്ക് കാണാം
3.അതുപോലെത്തന്നെ ഏതെങ്കിലും രെഖപ്പെടുത്തൽ വിട്ടുപോയിട്ടുണ്ടെങ്കിൽ അതും ഉൾപ്പെടുത്തി മേൽപറഞ്ഞപോലെ കുറിപ്പു നൽകുക.ഡാറ്റ റീസെറ്റ് ചെയ്യുക.എങ്കിലെ മാനേജർക്ക് എഡിറ്റ് ചെയ്യാൻ കഴിയൂ.
മാനേജറെ വിവരം നേരിട്ട് അറിയിക്കുക.
മാനേജർ ആവശ്യമായ മാറ്റം വരുത്തി വീണ്ടും കൺഫേം ചെയ്യണം.
അതുപോലെത്തന്നെ ഇവിടെയുള്ള Verify ബട്ടൺ ഓഫീസർക്ക് മാത്രമേ ലഭ്യമാകൂ. സെക്ഷനുകളിൽ ഡാറ്റ പരിശോധിക്കാമെങ്കിലും വെരിഫിക്കേഷൻ ഇല്ല
പ്രധാന കാര്യം
1.വെരിഫിക്കേഷൻ അന്തിമമാണ് .റീസെറ്റ് ഇല്ല
2.ഓരോ സ്കൂളിന്റെയും ഡാറ്റയാണ് വെരിഫൈ ചെയ്യുന്നത്. ഓരോ എൻട്രിയുടെയും ഓരോ മാനേജ്മെന്റിന്റെ ആകെയും(ഒന്നിലധികം സ്കൂളുകളുള്ള കേസിൽ) ആല്ല
3.ഒരു സ്കൂളിന്റെ ഡാറ്റ വെറിഫൈ ചെയ്താൽ പിന്നീട് ആ ഓഫീസിലോ മറ്റേത് ഓഫീസിലോ ഡാറ്റ റീസെറ്റ് ചെയ്താലും വെരിഫൈ ചെയ്തവ റീസെറ്റ് ആകില്ല
അടുത്തതായി വലതുഭാഗത്ത് അറ്റാച്ച്മെന്റ് എന്ന ഭാഗത്ത് മാനേജർമാർ സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് നൽകിയ റിക്വിസിഷൻ അപ് ലോഡ് ചെയ്യേണ്ടതാണ്.ഇത് ഓഫീസുകളിൽ നിന്നും മാനേജർക്കും ചെയ്യാനാകും.
ഇവിടെ ഒരു കാറ്റഗറിയിൽ തന്നെ ഒന്നിലധികം അറ്റാച്ച്മെന്റുകൾ അപ് ലോഡ് ചെയ്യാം
ഇത്തരത്തിൽ ഓരോ സ്കൂളും വെരിഫിക്കേഷൻ പൂർത്തിയായാൽ ആ വിവരം അവിടെ കാണാനാകും.
ഇത് സംബന്ധിച്ചോ സമന്വയ സംബന്ധിച്ചോ ഉള്ള സംശയങ്ങൾ സമന്വയ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി മാത്രം ചോദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
No comments:
Post a Comment