Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Samanwaya State Nodal Office

Samanwaya State Nodal Office   Mob: 8606524908   Email: samanwayasno@gmail.com

Tuesday, January 2, 2018

എസ്.എസ്.എല്‍.സി പോസ്റ്റിങ്ങ് സോഫ്റ്റ്വെയര്‍ 2018

Spark in Windows 10

വിൻഡോസ് 10 ൽ സ്പാർക് സോഫ്റ്റ് വെയറിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയില്ല. വിൻഡോസ് 10 ൽ ഡിഫാൾട്ട് ബ്രൌസർ മൈക്രോസോഫ്റ്റ്  എഡ്ജ് ആണ്.എഡ്ജി ലാകട്ടെ, ജാവാ അപ് ലേറ്റ് പ്രവർത്തിക്കില്ല .അപ്പോള്‍ വിന്‍ഡോസ് 10 ല്‍ എഡ്ജിനു പകരം ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിച്ചാല്‍ മതി. ഇതിനായി ടാസ്ക് ബാറില്‍ (സ്റ്റാര്‍ട്ട് ബട്ടണിനടുത്ത് കാണുന്ന സെര്‍ച്ച് ബോക്സ്) Internet Explorer എന്ന് ടൈപ്പ് ചെയ്യുക. 

അപ്പോള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ എന്ന ഐക്കണ്‍ കാണാം.അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പിന്‍ ടു സ്റ്റാര്‍ട്ട് എന്നും പിന്‍ ടൂ ടാസ്ക് ബാര്‍ എന്നും സെലക്റ്റ് ചെയ്യുക.

അപ്പോള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ടാസ്ക ബാറില്‍ വന്നതായി കാണാം. തുടര്‍ന്ന് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ തുറന്ന് ഗൂഗിള്‍ എടുക്കുക.അതില്‍ ജാവ (J2Re-Java Run time Environment)) എന്ന് ടൈപ്പ് ചെയ്താല്‍ ഒറാക്കിള്‍ ജാവ യുടെ സൈറ്റിലാത്താം.

Java Download 

തുടര്‍ന്ന് ജാവ ഇന്‍സ്റ്റാള്‍ ചെയ്യുക.തുടര്‍ന്ന് കണ്‍ട്രോള്‍ പാനലില്‍ പോയി ജാവയുടെ സെറ്റിങ്ങ് ക്ലിക്ക് ചെയ്യുക.അതില്‍ സെക്യൂരിറ്റിയില്‍ വെരി ഹൈ എന്നത് മാറ്റി ഹൈ എന്നാക്കുക.
ഇവിടെ https://www.spark.gov.in/webspark/
എന്ന് ചേര്‍ക്കുക.
ഡിജിറ്റല്‍ സിഗ്നേച്ചര്‍ കീയുടെ സോഫ്റ്റ്‌വെയര്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്താല്‍ സ്പാര്‍ക്ക് റെഡി.