Utilisation Certificate Required -Cooking Cost 2017-18 and 2018-19
പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ കത്തുകള്‍ പ്രകാരം 2017-18,2018-19 വര്‍ഷങ്ങളിലെ പാചകചെലവ് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരിക്കുന്നു. ആയത് ഉടനെ തയ്യാറാക്കി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. എങ്ങനെയാണ് യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്.അത് എങ്ങനെയാണെന്ന് താഴെ വിശദമാക്കുന്നു.
ഉദാഹരണമായി 2017-18 വർഷത്തെ പാചകചെലവ് ആണ് തയ്യാറാക്കേണ്ടത് എങ്കിൽ താഴെ പറയുന്ന വിവരങ്ങൾ ശേഖരിക്കണം.
1.2016-17 വർഷത്തെ നീക്കിയിരുപ്പ് ഉണ്ടെങ്കിൽ ആ സംഖ്യ
2.2017-18 വർഷം ഈ ഇനത്തിൽ അനുവദിച്ച സംഖ്യ
3.2017-18 വർഷം ഈ ഇനത്തിൽ ചെലവാക്കിയ തുക
4.2017-18 വർഷം ബാക്കിയായ തുക
ഈ ബാക്കിയായ തുകയിൽ എത്ര തുക തിരിച്ചടച്ചു/അടുത്ത വർഷത്തേക്ക് നീക്കിവെച്ചു(2018-19 ലെക്ക്)
ഇനി ഫോർമാറ്റിൽ പൂരിപ്പിക്കേണ്ടത് നോക്കാം.
ഇവിടെ സ്കൂളിന്റെ പേര് എഴുതണം
1ൽ ക്രമ നം 1
2 ൽ പാചക ചെലവ് -വർഷം(ഉദാ-2017-18)
3.ഇവിടെ ആകെ വരവ്( മുൻ വർഷത്തെ നീക്കിയിരുപ്പ്+ആ വർഷം അനുവദിച്ചത്)
4.വർഷം(ഉദാ-2017-18)
5.വർഷം(ഉദാ-2017-18)
6. വർഷം(ഉദാ-2017-18)
7. ൽ പാചക ചെലവ് -വർഷം(ഉദാ-2017-18)
8.ആകെ ചെലവ്
9.നീക്കിയിരുപ്പ്
ഇനി താഴെ
Certified that out of the grant in aid of Rs..................(ഇവിടെ 17-18 ൽ അനുവദിച്ച തുക) sanctioned during the year ...................(ഇവിടെ 2017-18) in favour of .........................................(ഇവിടെ cooking cost 2017-18) as per the orders mentioned above, and Rs................(ഇവിടെ കഴിഞ്ഞ വർഷത്തെ നീക്കിയിരുപ്പ്),a sum of Rs.............................(ഇവിടെ ആകെ ചെലവാക്കിയ തുക)has been utilised for the purpose of for which the grant/grants was/were sanctioned ans that the balance of Rs..................................(ബാക്കിയുള്ളതുക)remaining unutilised at the end of the year has been surrendered to Government (vide chalan no........................dated)(ഇവിടെ ബാക്കിയായ തുക തിരിച്ചടച്ചിട്ടുണ്ടെങ്കിൽ (സ്കൂൾ എക്കൗണ്ടിലേക്കല്ല, സർക്കാരിലേക്ക്) ആ തീയ്യതി, ചലാൻ നം) /will be adjusted towards the grant in aid payable for the succeeding year ..............(ഇവിടെ ബാക്കി തുക അടുത്ത വർഷത്തേക്ക് നീക്കി വെച്ചതാണെങ്കിൽ 2018-19 എന്ന് മാത്രം പൂരിപ്പിക്കണം.
യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പി.ഡി.എഫ്
ഫോര്‍മാറ്റ് താഴെ കൊടുത്തിരിക്കുന്നു. അതിനു താഴെ ഒരു എക്സല്‍/കാല്‍ക്ക്
പ്രോഗ്രാമും നല്‍കിയിട്ടുണ്ട്. അതില്‍ 4 ഷീറ്റ് കാണാം. അതില്‍ ഡാറ്റാ എന്ന
പേജില്‍ സ്കൂള്‍ കോഡ് നല്‍കി 2017-18,2018-19 തുകകള്‍ (സംഖ്യകള്‍ മാത്രം)
നല്‍കിയാല്‍ യു.സി 17-18,യു.സി 18-19 പേജുകള്‍ ക്ലിക്ക് ചെയ്ത് പ്രിന്റ്
എടുത്ത് ഒപ്പിട്ടു നല്‍കിയാല്‍ മതിയാകുന്നതാണ്.
3.Format of Utilisation Certificate
4.U.C.Maker