1.സർക്കാർ ഉത്തരവ് നം 179/2021/ പൊ.വി.വ.തീ.18/08/2021 പ്രകാരം ടെറ്റ് യോഗ്യത മാൻഡേറ്ററി ആയതിനാൽ മാനേജർ നിയമന അംഗീകാര പ്രപോസൽ സമർപ്പിക്കുമ്പോൾ ഇത് സംബന്ധിച്ച് താഴെ പറയും പ്രകാരം അപ്ഡേഷൻ വന്നിട്ടുണ്ട്.
നിയമന അപേക്ഷ സമർപ്പിക്കുന്ന പേജിൽ ആദ്യ ഭാഗത്ത്
Whether the appointee eligible for T.E.T exemption ? എന്ന് കാണാം.
യെസ് എന്ന് സെലക്റ്റ് ചെയ്താൽ എങ്ങനെയാണ് എക്സംപ്റ്റ് ചെയ്തത് എന്ന് ടൈപ്പ് ചെയ്യേണ്ടതുണ്ട്.
(ഉദാ- 2012 ന് മുമ്പ് നിയമിതനായവരുടെ സ്ഥാനക്കയറ്റം, പി.എച്ച്.ഡി. പോലുള്ള യോഗ്യത )
നോ എന്ന് നൽകിയാൽ നിർബന്ധമായും ടെറ്റ് യോഗ്യതാ വിവരങ്ങൾ ചേർക്കണം.(യോഗ്യതാ പേജിൽ)
ടെറ്റ് യോഗ്യത സർട്ടിഫിക്കറ്റോ തത്തുല്യമായ മറ്റു യോഗ്യത സർട്ടിഫിക്കറ്റിന്റെയോ പകർപ്പിന്റെ PDF ഫോർമാറ്റ് Eligibility Test ഭാഗത്ത് അപ്‌ലോഡ് ചെയ്യണം.
നോട്ട് അപ്ലിക്കബിൾ എന്ന ഓപ്ഷനുമുണ്ട്.(പ്രധാനാദ്ധ്യാപക നിയമനം, അനദ്ധ്യാപക നിയമനം)
ടെറ്റ് / തത്തുല്യമായ യോഗ്യത ആവശ്യമില്ലാത്ത തസ്തികകൾക്ക് മാത്രമാണ് ഈ ഓപ്‌ഷൻ ബാധകമാകുക.(ഉദാ : പ്രധാനാധ്യാപക / അനധ്യാപക തസ്തികകൾ )
------------------------------------------------------------------------------------------------------------------------
2.മാനേജർക്ക് അപ്പീൽ/റിവിഷൻ അപ്പീൽ ഫയൽ ചെയ്യുമ്പോൾ
ജില്ല/ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ടി. ആവശ്യം നിരാകരിച്ചതിന്റെ കാരണം *
അപ്പീൽ ആവശ്യം *
എന്നിവിടങ്ങളിൽ വേഡിലെ പോലെ ടെക്സ്റ്റ് എഡിറ്റർ ഓപ്ഷൻ വന്നിട്ടുണ്ട്
-------------------------------------------------------------------------------------------------------------------------
3.ഓഫീസ് ലോഗിനിൽ തെറ്റായി ചേർത്ത ബോണ്ടുകൾ അതാത് ഓഫീസിൽ നിന്നു തന്നെ ഡിലീറ്റ് ചെയ്യാം.ഏത് ബോണ്ടാണോ ഡിലീറ്റ് ചെയ്യേണ്ടത്, ആ ബോണ്ട് എടുത്ത്
ഏറ്റവും അറ്റത്തുള്ള എഡിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
അപ്പോൾ ഏറ്റവും താഴെയായി ഡിലീറ്റ് ഓപ്ഷൻ കാണാം.
---------------------------------------------------------------------------------------------------------------------------
4.ബോണ്ട് പ്രകാരം തെറ്റായി ചേർത്ത നിയമന ഫയലും ഡിലീറ്റ് ചെയ്യാം
5.ബോണ്ടിൽ ആ മാനേജ് മെന്റ് വിട്ടുകൊടുത്ത പോസ്റ്റിൽ ഡിപ്ലോയ് ചെയ്യപ്പെട്ട അദ്ധ്യാപകനെ ചേർക്കുമ്പോൾ
ഏത് സ്കൂളിലേതാണെങ്കിലും (ഉപജില്ലക്കോ ജില്ലക്കോ പുറത്തുള്ള ആളാണെങ്കിൽ പോലും) സ്കൂൾ കോഡോ, പേരോ ടൈപ്പ് ചെയ്ത് തിരയാവുന്നതാണ്.