സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ ഫണ്ടിങ്ങ് മുഴുവനായി പി.എഫ്.എം.എസ് PFMS(Public Fund Management System) എന്ന സംവിധാനത്തിലേക്ക് മാറുകയാണ്. ഇതിനായി എ.ഇ.ഒ.കളിൽ നിന്നും സ്കൂളുകളെ ഏജൻസികളായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
എ.ഇ.ഒ.യിൽ ലഭിച്ച യൂസർ ഐ.ഡി, പാസ് വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ഇടതുഭാഗത്തെ മെനു ലിസ്റ്റിലെ Agencies എന്ന മെനു ക്ലിക്ക് ചെയ്യുക.
Agency Registration എന്ന സബ് മെനു ക്ലിക്ക് ചെയ്യുക
ഇപ്പോൾ വരുന്ന വിൻഡോയിലെ New Registration ക്ലിക്ക് ചെയ്യുക
Schools എന്നത് ക്ലിക്ക് ചെയ്യുക
ഇപ്പോൾ വരുന്ന വിൻഡോക്ക് 3 ഭാഗമുണ്ട്
ഇതിലെ ആദ്യഭാഗം നോക്കാം
ഇതിൽ ആദ്യം കാണുന്ന പാൻ നമ്പർ ടിക്ക് ഇടണം (Not Required എന്നാണ്)
Agency Name: സ്കൂളിന്റെ പേര് നൽകാം. ഇടക്കുള്ള കുത്ത്(.) ഒഴിവാക്കുന്നത് നന്നാകും
Act/Registration No: School Code നൽകാം.
Registering Authority: Any other എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്ത് വരുന്ന ബോക്സിൽ
AEO എന്ന് നൽകാം
തുടർന്ന് വരുന്ന TIN, TAN നമ്പറുകൾ ടിക്ക് ഇടുക.(Not Required എന്നാണ്)
ഇനി അടുത്ത ഭാഗത്തേക്ക്
ഇവിടെ ജില്ല മാത്രം നൽകിയാൽ മതി.
പിൻ കോഡ് നിർബന്ധമാണ്
സിറ്റി യും നൽകുക
ഇനി മൂന്നാമത്തെ ഭാഗം
പ്രധാനാദ്ധ്യാപകന്റെ പേര് ,ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി.എന്നിവ നൽകുന്നത് ഇവിടെയാണ്.
Contact Person: പേര്
Designation:Head master
അതേ നമ്പർ തന്നെ താഴെ മൊബൈൽ നമ്പറായി നൽകാം
Save and Continue നൽകാം. ഇങ്ങിനെ നൽകുമ്പോൾ Mandatory* ആയ ഫീൽഡ് ഏതൊക്കെയാണെന്ന് കാണിക്കും
ഇങ്ങനെ ശരിയായി വന്നാൽ (എല്ലാ മാൻഡേറ്ററി ഫീൽഡും പൂരിപ്പിച്ചാൽ) ഏജൻസി കോഡ് കാണിച്ച് മെസേജ് വരുന്നതാണ്.
ഇത് ഒ.കെ.കൊടുത്താൽ ഈ പേജിനു താഴെയായി ഫണ്ടിങ്ങ് ഏജൻസി സെലക്ഷൻ വരുന്നതാണ്.
സ്കൂളുകൾക്കുള്ള ഫണ്ടിങ്ങ് ഏജൻസി എ.ഇ.ഒ.ആണ്.
Administrative / Funding Level: എന്നിടത്ത് Assistant Educational Officers എന്ന് സെലക്റ്റ് ചെയ്യുക.
അപ്പോൾ മുകളിൽ ബ്ലോക്ക് + പഞ്ചായത്ത് എന്നിവ സെലക്റ്റ് ചെയ്യാൻ പറയും.
Administrative / Funding Level: എന്നിടത്ത് Assistant Educational Officersഎന്ന് സെലക്റ്റ് ചെയ്യുക.
ഇപ്പോൾ നമ്മുടെ എ.ഇ.ഒ. ഇവിടെ വന്നിട്ടുണ്ടാകും.
Add Funding Agency ക്ലിക്ക് ചെയ്യുക
തൊട്ടുതാഴെയായി ഒരു പുതിയ ടേബിൾ വരും.
അവിടെയും Save and Continue ക്ലിക്ക് ചെയ്യുക
തൊട്ടു താഴെയായി ബാങ്ക് നെയിം എന്നിടത്ത് CANA എന്ന് ടൈപ്പ് ചെയ്യുമ്പോൾ തന്നെ കാനറാ ബാങ്ക് എന്ന് വരും.
തുടർന്ന് സ്കൂളിന്റെ എക്കൗണ്ട് നമ്പർ തെറ്റാതെ ടൈപ്പ് ചെയ്യുക.
Add Bank Account ക്ലിക്ക് ചെയ്യുക
ഇപ്പോൾ പുതിയ ഒരു ടേബിൾ വരുന്നു.
ഇവിടെ Add / Edit Component എന്നതിൽ ക്ലിക്ക് ചെയ്യണം.ഇപ്പോൾ വരുന്ന വിൻഡോയിൽ കുക്കിങ്ങ് കോസ്റ്റ്, എം.എം. ഇ മാത്രം സെലക്റ്റ് ചെയ്യുക.മറ്റുള്ളവ സെലക്റ്റ് ചെയ്യരുത്
സേവ് ചെയ്യുക
ഇനി സ്കൂൾ അഡ്മിൻ യൂസർ ഐ.ഡി. ക്രിയേഷൻ ആണ് . അത് സ്കൂൾ കോഡ് + അഡ്മിൻ യൂസർ ആണ് എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന അക്ഷരങ്ങളാക്കാം. ഒരു കോമൺ പാസ് വേഡ് നൽകാം.
തുടർന്ന് Acceptഎന്ന ബോക്സ് ടിക് ചെയ്ത് Submit നൽകുക
ഒരു ഗൂഗിൾ ഫോം ഉണ്ടാക്കിയാൽ അത് മറ്റൊരു ഓഫീസിൽ ഉപയോഗിക്കുന്നതിനായി ഷെയർ ചെയ്യാം.
ഇതിനായി ഡ്രൈവ് എടുത്ത് ന്യൂ ഫോൾഡർ ക്ലിക്ക് ചെയ്യുക. പുതിയ ഫോൾഡർ ക്രിയേറ്റ് ആകും. ഈ ഫോൾഡറിന് പേര് നൽകാം. തുടർന്ന് ഉണ്ടാക്കിയ ഫോം ഈ ഫോൾഡറിലേക്ക് മൂവ് ചെയ്യുക. തുടർന്ന് ഈ ഫോൾഡർ ഷെയർ ചെയ്താൽ പുതിയ ഇമെയിലിൽ ഈ ഫോം ഉപയോഗിക്കാം.
ഇത് എങ്ങിനെയെന്ന് നോക്കാം
ഇതിനായി മെയിൽ തുറക്കുക
ഇവിടെ 6 കുത്തുള്ള ആപ് ഡ്രോവറിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഡ്രൈവ് എടുക്കുക
അവിടെത്തന്നെ ഒരു പുതിയ ടാബ് എടുത്ത് (+) ലഭിച്ച ലിങ്ക് ടൈപ്പ് ചെയ്യുക(കോപ്പി/പേസ്റ്റ്)
തുടർന്ന് എൻറർ കീ പ്രസ് ചെയ്താൽ ഫോമിന്റെ ലിങ്ക് കാണാം.
തുടർന്ന് ആ ഫോമിൽ ക്ലിക്ക് ചെയ്ത് മെയ്ക് എ കോപ്പി കൊടുത്താൽ നമ്മുടെ ഡ്രൈവിലേക്ക് കോപ്പി ആകും.
ഇനി തുറന്ന് സ്കൂൾ ആവശ്യമുള്ള ഫീൽഡ് മാറ്റി ഷെയർ ചെയ്യാം
റെസ്പോൺസസ് കിട്ടുവാനായി റെസ്പോൺസസിൽ ക്ലിക്ക് ചെയ്ത്