Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Samanwaya State Nodal Office

Samanwaya State Nodal Office   Mob: 8606524908   Email: samanwayasno@gmail.com

Sunday, May 22, 2022

Digital Signature in Ubuntu 20.04(KITE)

 കൈറ്റിന്റെ പുതിയ ഉബുണ്ടു പതിപ്പിൽ  20.04 ഡിജിറ്റൽ സിഗ്നേച്ചർ ഡിവൈസ് പ്രവർത്തിപ്പിക്കുന്നതിന് ചെയ്യേണ്ട അധിക സെറ്റിങ്സ്


സാധാരണയായി 18.04 പതിപ്പിലേതുപോലെ ഇൻസ്റ്റാൾ ചെയ്തു നോക്കുക

അതിന്റെ വിധം ഒന്നുകൂടി നൽകുന്നു.

ഒറ്റ ക്ലിക്കിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള പാക്കേജ് ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം

തുടർന്ന് ഡൗൺലോഡ് ചെയ്ത ഫയൽ എക്സ്ട്രാക്റ്റ് ചെയ്യുക

എക്സ്ട്രാക്റ്റ് ചെയ്ത് കഴിഞ്ഞാൽ ഒരു പുതിയ ഫോൾഡർ വരും. അതു തുറക്കുക

setup.shഎന്ന ഫയൽ ഡബിൾ ക്ലിക്ക് ചെയ്യുക

അപ്പോൾ വരുന്ന വിൻഡോയിൽ റൺ ഇൻ ടെർമിനൽ എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക

അപ്പോൾ ടെർമിനൽ വിൻഡോ ഓപനായി പാസ്‍വേഡ് ചോദിക്കും.അതു ടൈപ്പ് ചെയ്താൽ സാധാരണയായി ഇൻസ്റ്റാൾ ആകുന്നതാണ്.

ഇനിയും ഡി.എസ്.സി വർക്കുചെയ്യുന്നില്ലെങ്കിൽ

ഇവിടെനിന്നും NICD Sign ഡൗൺലോഡ് ചെയ്യുക.

സാധാരണയായി ഡൗൺലോഡ്സ് എന്ന ഫോൾഡറിലാണ് ഇത് സേവ് ചെയ്യപ്പെടുന്നത്.

അപ്ലിക്കേഷനിൽ പോയി ആക്സസറീസ് എന്ന മെനുവിലെ ടെക്സ്റ്റ് എഡിറ്റർ തുറക്കുക

ഒന്നും ടൈപ്പ് ചെയ്യേണ്ടതില്ല

സേവ് ആസ് എന്ന മെനു എടുത്ത് ഡെസ്കടോപ്പിൽ NICDSign.desktop എന്ന പേരിൽ ഈ ഫയൽ സേവ് ചെയ്യണം.

ഡൗൺലോഡ്സ് എന്ന ഫോർഡർ തുറന്ന് റൈറ്റ് ക്ലിക്ക് ചെയ്യുക

Open in terminal എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യണം.

ടെർമിനൽ ഓപൻ ആയി വരും.അവിടെ ഈ കമാൻഡ് ടൈപ്പ് ചെയ്യുക

sudo dpkg -i NICDSign.deb

ഇൻസ്റ്റാൾ ആയിട്ടുണ്ടാകും.

ഇപ്പോൾ ഡി.എസ്.സി വർക്കിങ്ങ് ആണ്.

ഇനി ചെറിയ ഒരു പണികൂടി ഉണ്ട്.

Application-System Tools-Preferences-Startup Applications എടുക്കണം.

വലതു ഭാഗത്ത് കാണുന്ന ആഡ് ബട്ടൺ ക്ലിക്ക് ചെയ്യണം.

അപ്പോൾ വരുന്ന വിൻഡോയിൽ 

Name-NICDSign

Command: /opt/nic/NICDSign/DSCService.sh

എന്ന് ടൈപ്പ് ചെയ്ത് സേവ് ചെയ്യുക.കമെന്റ് എന്ന അവസാന ബോക്സ് ചേർക്കേണ്ടതില്ല.

എല്ലാം റെഡിയായിട്ടുണ്ടാകും.