തസ്തിക നിർണ്ണയ ഫയലുകൾ എ.ഇ.ഒ/ഡി.ഇ.ഒ.ഓഫീസുകളിൽ തന്നെ റീ സെറ്റ് ചെയ്യാവുന്നതാണ്.സെക്ഷൻ ക്ലാർക്കിന്റെ ലോഗിനിൽ 2022-23 വർഷത്തേക്ക് അനുവദിക്കാൻ കഴിയുന്ന അധിക ഡിവിഷനുകളും തസ്തികകളും ഉൾപ്പെടെയുള്ള എണ്ണം രേഖപ്പെടുത്താതെ സൂപ്രണ്ടിനും മറ്റും അയക്കുമ്പോൾ അവിടെ വീണ്ടും ഈ വിവരങ്ങളെല്ലാം എഡിറ്റ് ചെയ്ത് ചേർക്കേണ്ടതായി വരുന്നു. ഇത്തരത്തിൽ അബദ്ധവശാൽ രേഖപ്പെടുത്തലുകൾ പൂർത്തിയാക്കാതെ ഫോർവ്വേഡ് ചെയ്ത ഫയലുകൾ അവശ്യ ഘട്ടങ്ങളിൽ മാത്രം റീസെറ്റ് ചെയ്യാനാകും. ഇതിനായി എ.ഇ.ഒ/ഡി.ഇ.ഒ. ലോഗിനിൽ ഹോം പേജിൽ Other Links ൽ SF File Reset എന്ന ലിങ്ക് കാണാവുന്നതാണ്.
ഇതിൽ ക്ലിക്ക് ചെയ്യുക.
സ്കൂൾ സെലക്റ്റ് ചെയ്യുക
അപ്പോൾ ഒരു വിൻഡോ വരും.