Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Thursday, January 26, 2023

സമന്വയ-ഭിന്നശേഷി നിയമനം-റോസ്റ്റർ ഡാറ്റാ എൻട്രി

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാരും ഡയറക്റ്ററും നിർദ്ദേശങ്ങൾ പുറപ്പെടുവുച്ചിരുന്നു. നിലവിൽ എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരം സംബന്ധിച്ച നടപടി ക്രമങ്ങളെല്ലാം തന്നെ സമന്വയ സോഫ്റ്റ് വെയർ മുഖേനയാണ് നടത്തുന്നത്. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നത് സംബന്ധിച്ച റോസ്റ്റർ തയ്യാറാക്കുന്നതും സമന്വയ മുഖേന തന്നെയാണ്. ഇതു സംബന്ധിച്ച വിശദമായ ഹെൽപ് താഴെ നൽകുന്നു.

1.07/02/1996 മുതൽ സ്ഥാനക്കയറ്റം, അവകാശികളുടെ നിയമനം, ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം എന്നിങ്ങനെയുള്ളവ ഒഴികെയുള്ള റഗുലർ നിയമനങ്ങളാണ് റോസ്റ്റർ പ്രകാരം ഭിന്നശേഷി നിയമനത്തിന് മാറ്റിവെക്കേണ്ട ഒഴിവുകൾ കണക്കാക്കുന്നതിന് പരിഗണിക്കുന്നത്.
2.മാനേജ്മെന്റ് വൈസായാണ് റോസ്റ്റർ വരുന്നത്.
3.ആകെയുള്ള തസ്തികകളെ 7 കാറ്റഗറികളായി തിരിച്ചിട്ടുണ്ട്.
1.പ്രൈമറി അദ്ധ്യാപക തസ്തികകൾ
2.സെക്കൻഡറി അദ്ധ്യാപക തസ്തികകൾ
3.നോൺ ടീച്ചിങ്ങ് (എല്ലാം)
4.ഹയർ സെക്കൻഡറി സീനിയർ  തസ്തികകൾ
5.ഹയർ സെക്കൻഡറി ജൂനിയർ തസ്തികകൾ
6.വൊക്കേഷണൽ ഹയർ സെക്കൻഡറി സീനിയർ  തസ്തികകൾ
7.വൊക്കേഷണൽ ഹയർ സെക്കൻഡറി ജൂനിയർ തസ്തികകൾ
മാനേജർമാർ സമന്വയയിൽ ലോഗിൻ ചെയ്താൽ RPWD Roster Data Collection
എന്ന മെനു കാണാം. 

 

ഈ പേജിന് 2 ഭാഗങ്ങളുണ്ട്. 

 1.നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിന്
2.എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് ഭിന്നശേഷി വിഭാഗം ഉദ്യോഗാർത്ഥിയെ ആവശ്യപ്പെട്ടതിന്റെ വിശദാംശങ്ങൾ ചേർക്കുന്നതിന്.
ഈ പേജിൽ മാനേജ്മെന്റിന് കീഴിലുള്ള എല്ലാ സ്കൂളുകളും കാണാവുന്നതാണ്. ഏതെങ്കിലും സ്കൂൾ കാണുന്നില്ലെങ്കിലോ, അധികമായി മറ്റൊരു മാനേജ്മെന്റിനു കീഴിലുള്ള സ്കൂൾ കാണുന്നുവെങ്കിലോ വിവരം അതാത് ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കേണ്ടതാണ്.

ആദ്യം ഒന്നാംഭാഗമാണ് പൂരിപ്പിക്കേണ്ടത്
ഇടതുഭാഗത്ത് കാണുന്ന ഓരോ സ്കൂളിന്റെയും പേരിന് നേരെയുള്ള +Create ക്ലിക്ക് ചെയ്യേണ്ടതാണ്.


അപ്പോൾ വരുന്ന പേജിൽ വലതുഭാഗത്തായി കാണുന്ന + New Entry യിൽ ക്ലിക്ക് ചെയ്യേണ്ടതാണ്.

 താഴെ പറയുന്ന വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്.



1.Category -7 കാറ്റഗറിയുണ്ട്. സെലക്റ്റ് ചെയ്യുകയാണ് വേണ്ടത്
2.Post     -ഓരോ കാറ്റഗറിയിലുമുള്ള തസ്തികകൾ കാണാവുന്നതാണ്.ദിവസവേതനം, എച്ച.ടി.വി.,പാക്കേജ് ,പി.ഇ.ടി. തസ്തികകൾ രേഖപ്പെടുത്തേണ്ടതില്ല
3.Date of Occurrence of Vacancy -ഒഴിവ വന്ന തീയ്യതി
4.Nature of Vacancy- ഒഴിവിന്റെ തരം.-സെലക്ഷനാണ്
5.Name of Appointee -നിയമിക്കപ്പെട്ടയാളുടെ പേര്
6.Date of Appointment -നിയമന തീയ്യതി
7.Nature of Appointment-നിയമന തരം(സ്ഥാനക്കയറ്റം ,ഓപൻ മാർക്കറ്റ് തുടങ്ങി)
8.Whether the appointment approved/not ? -നിയമനം അംഗീകരിച്ചോ എന്ന്
8.Order No. & Date of Approval-നിയമനം അംഗീകരിച്ച ഉത്തരവിന്റെ നമ്പറും തീയ്യതിയും
9.Whether the appointment is to be reckoned for PWD Reservation Back log?     
സ്ഥാനക്കയറ്റം,അവകാശികളുടെ നിയമനം, സർക്കാരിലേക്ക് വിട്ടുനൽകിയ എച്ച്.ടി.വി തസ്തികയിലേയും മറ്റും സംരക്ഷിതാദ്ധ്യാപകരുടെ നിയമനം, പി.ഇ.ടി. തസ്തിക എന്നിവ ബാക്ക് ലോഗിന് പരിഗണിക്കില്ല.റഗുലറായി ഓപൻ മാർക്കറ്റിൽ നിന്നും പി.ഇ.ടി.ഒഴികെയുള്ള എല്ലാ നിയമനങ്ങളും ബാക്ക് ലോഗിന് പരിഗണിക്കും.
10.Whether the appointee is differently abled?-നിയമിക്കപ്പെട്ടയാൾ ഭിന്നശേഷി വിഭാഗത്തിൽ വരുമോ
ഇത്രയും വിവരങ്ങൾ ചേർത്ത് സേവ് ചെയ്തതിനുശേഷം വീണ്ടും + New Entry യിൽ ക്ലിക്ക് ചെയ്ത് അടുത്ത നിയമനവിവരങ്ങൾ രേഖപ്പെടുത്തണം.

സേവ് ചെയ്തു കഴിഞ്ഞാൽ സേവ് ചെയ്ത വിവരങ്ങൾ എഡിറ്റു ചെയ്യുന്നതിനും ഡിലീറ്റ് ചെയ്യുന്നതിനും അവിടെ ബട്ടൺ കാണാം

ഇത്തരത്തിൽ മാനേജ്മെന്റിലെ എല്ലാ സ്കൂളുകളിലെയും നിയമനവിവരങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്.
തുടർന്ന് വലതുഭാഗത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് ഭിന്നശേഷി ഉദ്യോഗാർത്ഥിയെ ആവശ്യപ്പെട്ടുകൊണ്ടുള്ളതിന്റെ വിശദവിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്.

 ഇവിടെ ഓരോ കാറ്റഗറിയിലേയുമായാണ് നൽകേണ്ടത്.
ഓരോ കാറ്റഗറിയുമെടുത്ത്
1.No. of vacancies reported to employment exchange for RPWD -ആ കാറ്റഗറിയിൽ എത്ര പോസ്റ്റുകൾ റിപ്പോർട്ടു ചെയ്തു
2.Post -തസ്തിക സെലക്റ്റ് ചെയ്യുക
3.Date of Vacancy     -ഒഴിവ് വന്ന തീയ്യതി
4.Nature of Vacancy-ഒഴിവിന്റെ തരം
എന്നിവയാണ് രേഖപ്പെടുത്തേണ്ടത്. 

 

ഇത്തരത്തിൽ ഒരു മാനേജ്മെന്റിലെ എല്ലാ വിവരങ്ങളും ചേർത്തുകഴിഞ്ഞാൽ താഴെ കാണുന്ന സത്യപ്രസ്താവനയിൽ ടിക്ക് ചെയ്ത് കൺഫേം ചെയ്യേണ്ടതാണ്.


 

 

ഇങ്ങനെ കൺഫേം ചെയ്തുകഴിഞ്ഞാൽ 

 


 

മുകളിലായി View Report എന്ന് കാണാം.


 ഇതിൽ ഈ ഓഫീസിൽ നിന്ന് നിർദ്ദേശിച്ച അനുബന്ധം 2 പ്രഫോർമ കാണാവുന്നതാണ്.

 


 ആയത് അതാത് വിദ്യാഭ്യാസ ഓഫീസുകളിൽ ലഭ്യമായിരിക്കും.സമർപ്പിക്കപ്പെട്ട വിവരങ്ങളിൽ അപാകത കണ്ടെത്തിയാൽ മാനേജ്മെന്റിന് കീഴിൽ സ്കൂളുള്ള ഏത്  ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും  രേഖാമൂലം അറിയിച്ച് റീസെറ്റ് ചെയ്ത് വാങ്ങി ആവശ്യമായ തിരുത്തൽ നടത്തി വീണ്ടും കൺഫേം ചെയ്യേണ്ടതാണ്.
-----------------------------------------------------------------------------------------------------------

ഡി.ഇ.ഒ/എ.ഇ.ഒ.ലോഗിനിൽ

RPWD Roster Data Collection എന്ന മെനു കാണാം


 

ഇവിടെ ക്ലിക്ക് ചെയ്താൽ

മാനേജർമാർ സബ്മിറ്റ് ചെയ്ത ഡാറ്റയും റീസെറ്റ് ബട്ടനും കാണാം.ഇതുപയോഗിച്ച് റീസെറ്റ് ചെയ്യാവുന്നതാണ്.


Tuesday, January 24, 2023

An Excel Trick to Refix Strength/Stamp Distribuition

 ഓഫീസുകളിൽ പലപ്പോഴും വരുന്ന ഒരു വർക്ക് ആണ് എണ്ണം മാറ്റി പുതുതിലേക്ക് സെറ്റ് ചെയ്യുക എന്നത്.ഉദാഹരണമായി ആകെ കുട്ടികളുടെ എണ്ണം 500 ആണ് എന്ന് കരുതുക. ആകെ 375 സ്റ്റാമ്പ് ആണ് വന്നിട്ടുള്ളത്. അപ്പോൾ ഓരോ എണ്ണത്തിനെയും പുതുതായി ക്രമീകരിച്ച് ആകെ 375 ലേക്ക് എത്തിക്കേണ്ടതുണ്ട്.ഇങ്ങനെ ചെയ്യുമ്പോൾ എല്ലാം ഒരേ ക്രമത്തിൽ സെറ്റ് ചെയ്യുകയും വേണം.ഇത് എങ്ങനെ സിംപിൾ ആയി ചെയ്യാമെന്ന് നോക്കാം.ഇതേ പ്രവർത്തനം ഉച്ച ഭക്ഷണ പരിപാടിയുടെ എണ്ണവുമായി ബന്ധപ്പെട്ടും വരാറുണ്ട്.

ഈ ഉദാഹരണം നോക്കുക.ഇവിടെ ആകെ 613 കുട്ടികൾ.ഇത് 500 ലേക്ക് സെറ്റ് ചെയ്യണം.ഉദാഹരണമായി ആകെ കോളത്തിൽ മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.ഇതിനായി അടുത്ത സെല്ലിൽ ഒരു ഫോർമുല നൽകുന്നു

=ROUND(D2*500/613,0)

ഇതാണ് ഫോർമുല.ഇനി ഇത് ഡ്രാഗ് ചെയ്താൽ എല്ലാം ക്രമീകരിക്കപ്പെടും.അവസാനം ചെറിയ ചില തിരുത്തലുകൾ മാത്രം വേണ്ടി വന്നേക്കാം


ഇവിടെ ഒന്നും ചെയ്യാതെ തന്നെ 500 ആയി വന്നിട്ടുണ്ട്.

Example file


SSLC Duty Posting 2023-Order generator updated

 Click here

HM Promotion and Higher Grade-A Guide

 

പ്രധാനാദ്ധ്യാപക പ്രമോഷനും തുടർന്നു വരുന്ന പ്രധാനാദ്ധ്യാപക ഹയർ ഗ്രേഡും താഴെ പറയുന്ന തരത്തിൽ വ്യത്യസ്തമായി വരാറുണ്ട്.

1.രണ്ടും ഒരേ തീയ്യതിയിൽ (അതായത് പ്രധാനാദ്ധ്യാപകനാകുന്നതിനു മുമ്പ് തന്നെ 27/28 വർഷം സേവനം പൂർത്തീകരിച്ചവർ) പ്രധാനാദ്ധ്യാപകരുടെ ഹയർ ഗ്രേഡിനുള്ള കാലയളവ് 2 തരത്തിലെടുക്കാം.

.ടീച്ചറായും എച്ച്.എം.ആയും കൂടി കൂട്ടി 27/28

ബി. പ്രധാനാദ്ധ്യാപകനായി 7/8

2.എച്ച്.എം.ആയതിനുശേഷം മുകളിൽ പറഞ്ഞ കാലാവധി പൂർത്തിയാക്കിയവർ

ഇതിൽ തന്നെ 3 വിഭാഗം വരും

.അദ്ധ്യാപകനായി സേവനത്തിലിരുന്ന സമയത്തെ ഇൻക്രിമെന്റ് തീയ്യതിക്ക് ശേഷം ഗ്രേഡ് കാലാവധി വരുന്നവർ

ബി. അദ്ധ്യാപകനായി സേവനത്തിലിരുന്ന സമയത്തെ ഇൻക്രിമെന്റ് തീയ്യതിക്ക് മുമ്പ് ഗ്രേഡ് കാലാവധി വരുന്നവർ

സി.അദ്ധ്യാപകനായി സേവനത്തിലിരുന്ന സമയത്തെ അതേ ഇൻക്രിമെന്റ് തീയ്യതിക്ക് ഗ്രേഡ് കാലാവധി വരുന്നവർ

വിശദമാക്കാം.

2016 ശമ്പള പരിഷ്കരണ ഉത്തരവ് ( 07/2016/ഫിൻ തീ. 20/01/2016) മുതലാണ് ഗ്രേഡിന് ഓപ്ഷൻ എടുത്തുകളഞ്ഞത്. അതായത് ഗ്രേഡ് എന്ന് ഡ്യൂ ആകുന്നുവോ അന്ന് തന്നെ ഗ്രേഡ് നൽകുന്നു.അടുത്ത ഇൻക്രിമെന്റ് നൽകുന്നത് മുമ്പ് ഇൻക്രിമെന്റ് നൽകിയിരുന്ന തീയ്യതിയിൽ തന്നെ തുടരും. ഉദാഹരണമായി 01/06/2018 ന് ഗ്രേഡ് കാലാവധി പൂർത്തിയാക്കിയ ജീവനക്കാരന് 02/06/2018 ന് ഗ്രേഡ് നൽകും. എന്നാൽ ഈ ഗ്രേഡ് നൽകുന്നതിന് മുമ്പ് സെപ്റ്റമ്പർ മാസത്തിലായിരുന്നു ഇൻക്രിമെന്റ് എന്ന് ആണെങ്കിൽ അടുത്ത ഇൻക്രിമെന്റ് ഗ്രേഡ് നൽകിയത് പരിഗണിക്കാതെ പുതിയ സ്കെയിലിൽ 01/09/2018 ന് നൽകും.ഓപ്ഷൻ ഇല്ല. പൊതുവെ ജീവനക്കാരന് കൂടുതൽ ആനുകാല്യമാണ് ലഭിക്കുന്നത് .


2016 ലെ ശമ്പള പരിഷ്കരണത്തിന് ശേഷം 2021 ലെ ശമ്പള പരിഷ്കരണത്തിലും ഇക്കാര്യത്തിൽ വ്യത്യാസമില്ല.

2021 ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം പ്രധാനാദ്ധ്യാപക ഹയർഗ്രേഡ് കാര്യത്തിൽ അനക്സർ 6 പേര29,32 പ്രകാരം ഗ്രേഡിനുള്ള കാലാവധി എച്ച്.എം.ആകുന്ന തീയ്യതിയിൽ തന്നെ പൂർത്തിയായാലും തൊട്ടടുത്ത തീയ്യതിയിലാണ് ഗ്രേഡ് അനുവദിക്കുക .

ഇനി പ്രധാനാദ്ധ്യാപക പ്രമോഷനും ഗ്രേഡും എങ്ങനെയാണ് വ്യത്യാസം വരുന്നത് എന്ന് നോക്കാം





നമുക്ക് 4 കേസുകൾ പരിഗണിക്കാം

1.അദ്ധ്യാപകനായി ഇൻക്രിമെന്റ് വാങ്ങുന്ന തീയ്യതി

2.എച്ച്.എം.ആകുന്ന തീയ്യതി

3.എച്ച്.എം.ഹയർഗ്രേഡ്

01/07/2021

01/04/2022

02/04/2022

01/07/2021

01/04/2022

01/06/2022

01/07/2021

01/04/2022

01/07/2022

01/07/2021

01/04/2022

01/09/2022


1.ആദ്യ കേസ് പരിഗണിക്കാം.

01/07/2021 ന് അദ്ധ്യാപക തസ്തികയിൽ ഇൻക്രിമെന്റ് വാങ്ങി വന്നിരുന്ന അദ്ധ്യാപകൻ 01/04/2022 ന് എച്ച്.എം.ആയി. അദ്ദേഹം ഗ്രേഡിനുള്ള കാലാവധി പൂർത്തിയാക്കുന്നതും 02/04/2022നാണ് (27/28 വർഷത്തിലധികം സേവനകാലയളവുള്ള അദ്ധ്യാപകൻ എച്ച്.എം.ആകുമ്പോൾ)

എച്ച്.എം.ഹയർ ഗ്രേഡ് 02/04/2022ന്

ഇവിടെ 01/07/2021 ന് അദ്ധ്യാപകനായി ഇൻക്രിമെന്റ് വാങ്ങിവന്നിരുന്നു.

01/04/2022 ന് 28 എ ഫിക്സേഷൻ അനുവദിക്കാം (എച്ച്.എം.സ്കെയിൽ)

02/04/2022 ന് എച്ച്.എം.ഹയർഗ്രേഡ് അനുവദിക്കാം.ശമ്പള പരിഷ്കരണ ഉത്തരവ് അനക്സർ 6 പാര 29,32 പ്രകാരം

ഇവിടെ എച്ച്.എം.ആയതിനുശേഷം ലോവർ സ്കെയിലിൽ മാറ്റം വരുന്നത് 01/07/2022 നാണ് .എന്നാൽ അതിനുമുമ്പ് തന്നെ എച്ച്.എം.ഹയർഗ്രേഡ് 02/04/2022 ന് അനുവദിക്കപ്പെട്ടു. ഇവിടെ സർക്കാർ വ്യക്തമാക്കുന്നത് എച്ച്.എം.ആയതിനുശേഷം ഹയർഗ്രേഡ് കൂടി അനുവദിക്കപ്പെട്ടാൽ എച്ച്.എം. ഹയർഗ്രേഡിലുള്ള അദ്ധ്യാപകന്റെ ലോവർ പോസ്റ്റ് എച്ച്.എം.ആണെന്നാണ്. ഇക്കാരണത്താൽ എച്ച്.എം.ഹയർ ഗ്രേഡ് അനുവദിക്കപ്പെട്ടാൽ പിന്നീട് എച്ച്.എം.പോസ്റ്റിന്റെ സ്കെയിലിൽ മാറ്റം വന്നാലെ എച്ച്.എം. ഹയർഗ്രേഡ് സ്കെയിലിൽ മാറ്റം വരൂ. ഇനി അടുത്ത ഇൻക്രിമെന്റ് 01/04/2023 ന് മാത്രം

കേസ് 2.

01/07/2021 ന് അദ്ധ്യാപക തസ്തികയിൽ ഇൻക്രിമെന്റ് വാങ്ങി വന്നിരുന്ന അദ്ധ്യാപകൻ 01/04/2022 ന് എച്ച്.എം.ആയി. അദ്ദേഹത്തിന് ഗ്രേഡിനുള്ള അർഹത വരുന്നത് 01/06/2022നാണ് (27/28 വർഷത്തിൽ കുറവ് സേവനകാലയളവുള്ള അദ്ധ്യാപകൻ എച്ച്.എം.ആകുമ്പോൾ)

എച്ച്.എം.ഹയർ ഗ്രേഡ് 01/06/2022 ന് അനുവദിക്കാം.

ഇവിടെ 01/07/2021 ന് ഇൻക്രിമെന്റ് വാങ്ങിവന്നിരുന്നു.

01/04/2022 ന് 28 എ ഫിക്സേഷൻ അനുവദിക്കാം (എച്ച്.എം.സ്കെയിൽ)

01/06/2022 ന് എച്ച്.എം.ഹയർഗ്രേഡ് അനുവദിക്കാം.

ഇവിടെ എച്ച്.എം.ആയതിനുശേഷം ലോവർ സ്കെയിലിൽ മാറ്റം വരുന്നത് 01/07/2022 നാണ് .എന്നാൽ അതിനുമുമ്പ് തന്നെ എച്ച്.എം.ഹയർഗ്രേഡ് അനുവദിക്കപ്പെട്ടു. ഇവിടെ സർക്കാർ വ്യക്തമാക്കുന്നത് എച്ച്.എം.ആയതിനുശേഷം ഹയർഗ്രേഡ് കൂടി അനുവദിക്കപ്പെട്ടാൽ എച്ച്.എം. ഹയർഗ്രേഡിലുള്ള അദ്ധ്യാപകന്റെ ലോവർ പോസ്റ്റ് എച്ച്.എം.ആണെന്നാണ്. ഇക്കാരണത്താൽ എച്ച്.എം.ഹയർ ഗ്രേഡ് അനുവദിക്കപ്പെട്ടാൽ പിന്നീട് എച്ച്.എം.പോസ്റ്റിന്റെ സ്കെയിലിൽ മാറ്റം വന്നാലെ എച്ച്.എം. ഹയർഗ്രേഡ് സ്കെയിലിൽ മാറ്റം വരൂ. അതിനാൽ ഇവിടെ പിന്നെ റി ഫിക്സേഷനില്ല.ഇനി അടുത്ത ഇൻക്രിമെന്റ് എച്ച്.എം. സ്കെയിലിൽ മാറ്റം വരുന്ന 01/04/2023 ന് മാത്രം


കേസ് 3.

01/07/2021 ന് അദ്ധ്യാപക തസ്തികയിൽ ഇൻക്രിമെന്റ് വാങ്ങി വന്നിരുന്ന അദ്ധ്യാപകൻ 01/04/2022 ന് എച്ച്.എം.ആയി. അദ്ദേഹത്തിന് ഗ്രേഡിനുള്ള അർഹത 01/07/2022നാണ് (27/28 വർഷത്തിൽ കുറവ് സേവനകാലയളവുള്ള അദ്ധ്യാപകൻ എച്ച്.എം.ആകുമ്പോൾ)

ഇവിടെ 01/07/2021 ന് ഇൻക്രിമെന്റ് വാങ്ങിവന്നിരുന്നു.

01/04/2022 ന് 28 എ ഫിക്സേഷൻ അനുവദിക്കാം (എച്ച്.എം.സ്കെയിൽ)

എച്ച്.എം.ആയി ഉടനെ തന്നെ എച്ച്.എം.ഹയർഗ്രേഡ് അനുവദിക്കാത്തതിനാൽ ലോവർ പോസ്റ്റ് അദ്ധ്യാപക തസ്തികയാണ്.അവിടെ 01/07/2022 ന് മാറ്റം വരുന്നു.അന്ന് എച്ച്.എം. സ്കെയിലിൽ റിഫിക്സേഷൻ അനുവദിക്കാം.

സർക്കാർ വ്യക്തമാക്കുന്നത് എച്ച്.എം.ആയതിനുശേഷം ഹയർഗ്രേഡ് കൂടി അനുവദിക്കപ്പെട്ടാൽ എച്ച്.എം. ഹയർഗ്രേഡിലുള്ള അദ്ധ്യാപകന്റെ ലോവർ പോസ്റ്റ് എച്ച്.എം.ആണെന്നാണ്.ഇവിടെ എച്ച്.എം.ഹയർഗ്രേഡ് അനുവദിക്കപ്പെട്ടിട്ടില്ല. അതിനാൽ 01/07/2022 ന് എച്ച്.എം. സ്കെയിലിൽ റിഫിക്സേഷൻ അനുവദിച്ച് നൽകി അതിനുശേഷം 01/07/2022 ന് തന്നെ എച്ച്.എം. ഹയർഗ്രേഡ് അനുവദിക്കണം.തുടർന്ന് എച്ച്.എം. സ്കെയിലിൽ മാറ്റം വരുന്നത് 01/07/2023 നാണ്.അന്ന് എച്ച്.എം. ഹയർഗ്രേഡ് സ്കെയിലിൽ ഇൻക്രിമെന്റ് നൽകാം.


കേസ് 4.

01/07/2021 ന് അദ്ധ്യാപക തസ്തികയിൽ ഇൻക്രിമെന്റ് വാങ്ങി വന്നിരുന്ന അദ്ധ്യാപകൻ 01/04/2022 ന് എച്ച്.എം.ആയി. അദ്ദേഹത്തിന് ഗ്രേഡിനുള്ള അർഹത 01/09/2022നാണ് (27/28 വർഷത്തിൽ കുറവ് സേവനകാലയളവുള്ള അദ്ധ്യാപകൻ എച്ച്.എം.ആകുമ്പോൾ)

ഇവിടെ 01/07/2021 ന് ഇൻക്രിമെന്റ് വാങ്ങിവന്നിരുന്നു.

01/04/2022 ന് 28 എ ഫിക്സേഷൻ അനുവദിക്കാം (എച്ച്.എം.സ്കെയിൽ)

എച്ച്.എം.ആയി ഉടനെ തന്നെ എച്ച്.എം.ഹയർഗ്രേഡ് അനുവദിക്കാത്തതിനാൽ ലോവർ പോസ്റ്റ് അദ്ധ്യാപക തസ്തികയാണ്.അവിടെ 01/07/2022 ന് മാറ്റം വരുന്നു.അന്ന് എച്ച്.എം. സ്കെയിലിൽ റിഫിക്സേഷൻ അനുവദിക്കാം.

സർക്കാർ വ്യക്തമാക്കുന്നത് എച്ച്.എം.ആയതിനുശേഷം ഹയർഗ്രേഡ് കൂടി അനുവദിക്കപ്പെട്ടാൽ എച്ച്.എം. ഹയർഗ്രേഡിലുള്ള അദ്ധ്യാപകന്റെ ലോവർ പോസ്റ്റ് എച്ച്.എം.ആണെന്നാണ്.ഇവിടെ എച്ച്.എം.ഹയർഗ്രേഡ് അനുവദിക്കപ്പെട്ടിട്ടില്ല. അതിനാൽ 01/07/2022 ന് എച്ച്.എം. സ്കെയിലിൽ റിഫിക്സേഷൻ അനുവദിച്ച് നൽകി അതിനുശേഷം 01/09/2022 ന് തന്നെ എച്ച്.എം. ഹയർഗ്രേഡ് അനുവദിക്കണം.തുടർന്ന് എച്ച്.എം. സ്കെയിലിൽ മാറ്റം വരുന്നത് 01/07/2023 നാണ്.അന്ന് എച്ച്.എം. ഹയർഗ്രേഡ് സ്കെയിലിൽ ഇൻക്രിമെന്റ് നൽകാം.


1.Clarification to DDE,Kozhikode

2.AG Letter

3.GO Smt.Soudha.T,Palakkad

Not Official