Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Thursday, April 6, 2023

How to Set E Treasury user in Office

 ഓഫീസുകളിൽ ഇ-ടി.ആർ5 മാത്രമേ 2022-23 വർഷം മുതൽ ഉപയോഗിക്കാൻ കഴിയൂ. ഇത് ഉപയോഗിക്കുന്നതിന് ജീവനക്കാരന്/ജീവനക്കാരിക്ക് ഇ-ട്രഷറി സൈറ്റിൽ ഓതന്റിക്കേഷൻ നൽകേണ്ടതുണ്ട്.ഇത് എങ്ങിനെ ചെയ്യാമെന്ന് നോക്കാം.

ആദ്യം ഓഫീസ് (DDO Admin) തലത്തിൽ ബിംസിൽ ലോഗിൻ ചെയ്യുക

ഹോം പേജിൽ  e-Treasury Office Updation എന്ന ലിങ്ക് കാണാം

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യൂ എന്നതിൽ ക്ലിക്ക് ചെയ്യുക


ഇതിൽ ഓഫീസിനുനേരെ ആക്ഷനിൽ ക്ലിക്ക് ചെയ്ത് താഴെ സേവ് ക്ലിക്ക് ചെയ്യുക




ഇവിടെ കാണുന്നതാണ് ഓഫീസ് കോഡ് അഥവാ ഇ-ട്രഷറിയിലെ ലോഗിൻ ഐ.ഡി

Yes Proceed നൽകുക.അപ്പോൾ മുമ്പ് മൊബൈൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിലേക്ക് OTP വരും.അല്ലെങ്കിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതിനുള്ള വിൻഡോ വരുന്നതാണ്.മൊബൈൽ നമ്പർ നൽകി OTP നൽകി രജിസ്റ്റർ ചെയ്താൽ പാസ് വേഡ് ലഭിക്കും.

തുടർന്ന് ഇ-ട്രഷറി സൈറ്റ് എടുക്കുക

ഇവിടെ ആ ഓഫീസിലെ ഏത് ജീവനക്കാരന്റെയും പെൻ നമ്പർ നൽകി ആഡ് ചെയ്യാം


 ഇങ്ങനെ ആഡ് ചെയ്യുമ്പോൾ ആ ജീവനക്കാരന് പാസ് വേഡ് ലഭിക്കും.

പിന്നീട് ജീവനക്കാരൻ ലോഗിൻ ചെയ്യേണ്ടത് 

https://etr5.treasury.kerala.gov.in/ എന്ന സൈറ്റിലാണ്.