1.എ.ഇ.ഒ/ഡി.ഇ.ഒ ലോഗിനുകളിൽ Staff Fixations എന്ന മെനുവിലെ S.F.Files എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.
2.ഇവിടെ അധിക തസ്തിക/ഡിവിഷൻ അനുവദിക്കപ്പെട്ട സ്കൂളുകളുടെ ഫയലുകൾ റീ ഓപൻ ആയി വന്നിട്ടുണ്ടാകും.
3.ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.വലതുഭാഗത്തുള്ള Staff Fixation Monitor നോക്കണം.
ഇവിടെ ആകെ എത്ര സ്കൂളിന്റെയാണോ പ്രൊപ്പോസൽ പോയിട്ടുള്ളത് എന്ന് കാണാം
2.View Additional Post Proposals എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
3.ആകെ എത്ര സ്കൂളിന്റെ പ്രൊപ്പോസലാണ് പോയതെന്നും എത്ര സ്കൂളിന് അധിക ഡിവിഷൻ/തസ്തിക അനുവദിച്ചുവെന്നും കാണാവുന്നതാണ്.
4.ഇതിൽ 2 തരത്തിലുള്ളവ കാണാം.അത് വളരെയധികം ശ്രദ്ധിക്കണം.
1.Dispose
2.Government Approved
Dispose- എന്നത് അനുവദിക്കപ്പെടാത്തതാണ്.അതായത് പ്രൊപ്പോസൽ നൽകിയതിനുശേഷം നടന്ന പരിശോധനയിൽ അനുവദിക്കാൻ കഴിയില്ല എന്ന് കണ്ടെത്തിയത്
Government Approved അധിക ഡിവിഷൻ /തസ്തിക അനുവദിക്കപ്പെട്ടത്.
5.Dispose ആയിട്ടുള്ളവ റീ ഓപൻ ആയിട്ടുണ്ടാകില്ല.ഇതിൽ ഒന്നും ചെയ്യാനില്ല.ഇത് ഡിസ്പോസ് ചെയ്ത ഉത്തരവ് ഡയറക്റ്റർ അംഗീകരിക്കുന്ന മുറക്ക് അവിടെ കാണാവുന്നതാണ്.
6. Government Approved ഫയലുകളാണ് ഓഫീസിൽ നടപടിയെടുക്കാനുള്ളത്
7.Government Approved ഫയലുകളുടെ നേരെയുള്ള വ്യൂ (കണ്ണിന്റെ ഐക്കൺ) ക്ലിക്ക് ചെയ്താൽ പ്രൊപ്പോസ് ചെയ്യപ്പെട്ട അധിക തസ്തികകളുടെ വിവരം കാണാം.(ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം പ്രൊപ്പോസ് ചെയ്യപ്പെട്ട മുഴുവൻ തസ്തികയും അംഗീകരിച്ചിട്ടുണ്ടാകണമെന്നില്ല. ഇക്കാര്യം ഫയലിൽ ലഭ്യമാണ്.
8. തിരിച്ച് റീ ഓപൻ ചെയ്ത ഫയലിലേക്ക് തന്നെ പോകുക. ഈ ഫയൽ സെക്ഷനിലേക്ക് അയച്ച് സെക്ഷനിൽ മോഡിഫിക്കേഷൻ വരുത്തി ഓഫീസർ അത് അംഗീകരിക്കണം.തുടർന്ന് വരുന്ന ഡ്രാഫ്റ്റ് അംഗീകരിച്ചാൽ ഫയൽ ക്ലോസ് ആകും.
9.ഇവിടെ മുമ്പ് ചെയ്ത തസ്തിക നിർണ്ണയ ഫയൽ കാണാം.
10.ഇവിടെ Attachments ടൈലിൽ സർക്കാർ ഉത്തരവ് ലഭ്യമാണ്.
11.ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം- അധിക തസ്തികക്ക് പ്രൊപ്പോസ് ചെയ്ത +Addl.Posts എന്ന ടാബിൽ വി.ഓഫീസർ നൽകിയ പ്രൊപ്പോസൽ കാണാം എന്നാൽ ഇത് അതേ പോലെ അംഗീകരിച്ചിട്ടുണ്ടാകണം എന്നില്ല. ഡി.ജി.ഇ .സർക്കാരിലേക്ക് നൽകിയ ശുപാർശ എന്താണെന്ന് അറിയുന്നതിന് ഫയലിന്റെ മുകളിൽ
Addl. Post DGE School Visit -Gov ApprovedNEW
13.ഇതുപ്രകാരമേ മോഡിഫിക്കേഷൻ നടത്തി പ്രൊസീഡിങ്സ് നൽകാവൂ.
14.മോഡിഫിക്കേഷൻ നടത്തുന്നതിനായി Modification എന്ന ടൈലിൽ ക്ലിക്ക് ചെയ്യുക
15.New എന്നതിൽ ക്ലിക്ക് ചെയ്യുക
16.ഡിവിഷൻ/തസ്തിക/അക്കോമഡേഷൻ എന്നിവയിൽ ബാധകമായത് മാറ്റം വരുത്തി സൂപ്രണ്ട് /പി.എ മുഖേന ഓഫീസർക്ക് ഫയൽ ഫോർവേഡ് ചെയ്യുക.17.ഓഫീസർ മോഡിഫിക്കേഷൻ അംഗീകരിക്കണം.
18.ഫയൽ സെക്ഷനിൽ എത്തുമ്പോൾ അവിടെ പുതിയ ഡ്രാഫ്റ്റ് വന്നിട്ടുണ്ടാകും.അത് അപ്രൂവ് ചെയ്യുക.
Addl posts 2023-24 DGE and Govt Orders
Revision of 2024-25 Order Model