ഒന്നാം ക്ലാസിൽ പ്രവേശനത്തിന് വയസ്സിളവ് ഉത്തരവ് നൽകുന്നതിന് 2008 മുതൽ പ്രവർത്തിക്കുന്ന ഏജ് കൺഡോണേഷൻ സോഫ്റ്റ് വെയർ ഈ വർഷം പുതുമയോടെ എത്തുന്നു.
ഈ സോഫ്റ്റ് വെയർ നിർമ്മിച്ചത് എം.എസ്.ആക്സസിൽ വി.ബി.എ കോഡ് ഉപയോഗിച്ചാണ്.എന്നാൽ ഇതിന് ചില പരിമിതികളുണ്ട്.
1.വിൻഡോസിലേ പ്രവർത്തിക്കു
2.ഇപ്പോൾ ഓഫീസ് 64 ബിറ്റ്, 32 ബിറ്റ് എന്നിങ്ങനെ ഇറങ്ങുന്നതിനാൽ 2 വേർഷനും നിർമ്മിക്കേണ്ടിവരുന്നു.
മകൻ യദുവിന് വെബ് ഡിസൈനിങ്ങിൽ താൽപര്യമുണ്ട്. അവന് വേക്കേഷനിൽ പി.എച്ച്.പി പഠിക്കാൻ താൽപര്യം.അവന് ഒരു പ്രൊജക്റ്റ് നൽകി.കൺഡോണേഷൻ സോഫ്റ്റ് വെയറിനെ ഓൺലൈനാക്കുക.
കുറച്ച് സഹായിച്ചു. ചിലതൊക്കെ നെറ്റിനെ ആശ്രയിച്ചു.എന്തായാലും ആയത് പ്രവർത്തന സജ്ജമായിട്ടുണ്ട്.
http://infinitywebworks.co.in/condonation/index.php
ഇതാണ് ലിങ്ക്.
ഓഫീസിന് ലോഗിൻ ചെയ്യാൻ infinitywebdev24@gmail.com ലേക്ക് ഒരു റിക്വസ്റ്റ് അയക്കുക. യൂസർ ഐ.ഡി., പാസ് വേഡ് നൽകും.
ലോഗിൻ ചെയ്താൽ
1.പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യണം
ഇതിൽ ഓഫീസിന്റെ പേര് District Educational Office, Palakkad എന്ന രീതിയിൽ സ്ഥലം ഉൾപ്പെടെ ടൈപ്പ് ചെയ്യണം.
ഡെസിഗ്നേഷനിൽ District Educational Officer, Palakkad എന്ന രീതിയിൽ സ്ഥലം ഉൾപ്പെടെ ടൈപ്പ് ചെയ്യണം.
2.സ്കൂൾ ലിസ്റ്റ് അപ് ലോഡ് ചെയ്യണം.
സ്കൂൾ ലിസ്റ്റ് അപ്‍ലോഡ് ചെയ്യുന്നതിന് ലഭിക്കുന്ന സാമ്പിൾ എക്സൽ ഫയലിൽ 3 കോളം
1.യൂസർ ഐ.ഡി(ലഭിച്ചത്-എല്ലാ സ്കൂളിനും ഒരേ യൂസർ ഐ.ഡി.തന്നെ വേണം)
2.സ്കൂൾ കോഡ്
3.സ്കൂളിന്റെ പേര്
ഫയൽ സി.എസ്.വി ആയി അപ്‍ലോഡ് ചെയ്യുക