സമന്വയയിൽ 05/02/2025 മുതൽ നടപ്പിലാക്കുന്ന പുതിയ സെക്യൂര്‍ ലോഗിൻ സംവിധാനം എങ്ങനെയാണെന്ന് നോക്കാം
സമന്വയ സൈറ്റ് എടുക്കുക
യൂസര്‍ ഐഡി, പാസ്‍വേഡ്, കാപ്ച എന്നിവ നൽകുക
ലോഗിൻ ചെയ്യുക
ഇവിടെ പ്രൊഫൈലിലുള്ള മൊബൈൽ നമ്പര്‍ കാണാം.മാറ്റമുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്യുക.തുടര്‍ന്ന് Verify & Update ക്ലിക്ക് ചെയ്യുക
മൊബൈലിൽ ലഭ്യമാകുന്ന OTP നൽകുക. തുടര്‍ന്ന് പ്രൊസീഡ് നൽകുക.
ഇ-മെയിൽ വെരിഫിക്കേഷൻ വിൻഡോ തുറന്ന് വരും.ഇവിടെ കാണുന്ന മെയിൽ ഐ.ഡി. വ്യത്യാസമുണ്ടെങ്കിൽ മാറ്റി അപ്ഡേറ്റ് ചെയ്യുക.തുടര്‍ന്ന് Verify & Update ക്ലിക്ക് ചെയ്യുക
ഇ-മെയിലിലേക്ക് OTP വന്നിട്ടുണ്ടാകും.
എന്നാൽ ചിലപ്പോൾ മെയിലിൽ കാണണമെന്നില്ല.കാണുന്നില്ലെങ്കിൽ Spam ൽ ഉണ്ടോ എന്ന് നോക്കുക
ജി മെയിലാണ് എങ്കിൽ (ഗൂഗിൾ ) എങ്ങനെ സ്പാം കാണാം എന്ന് നോക്കാം
മെയിൽ തുറക്കുമ്പോൾ
ഇടത് ഭാഗത്ത് കാണുന്ന More ൽ ക്ലിക്ക് ചെയ്യുക
അപ്പോൾ Spam എന്ന് കാണാം
ഇതിൽ ക്ലിക്ക് ചെയ്താൽ
Samanwaya Support എന്ന് കാണാം
ഇടത് വശത്തുള്ള ടിക് ബോക്സ് ക്ലിക്ക് ചെയ്ത് മുകളിലെ Not Spam എന്ന് ക്ലിക്ക് ചെയ്താൽ ഇനി ഇത്തരത്തിൽ വരുന്ന മെയിലുകൾ ഇൻബോക്സിൽ തന്നെ ലഭ്യമാകുന്നതാണ്.
ഇപ്പോൾ ഇൻബോക്സിലെ മേസേജ് നോക്കി OTP സമന്വയ സൈറ്റിൽ നൽകുക
തുടര്‍ന്ന് ലോഗിൻ ആകുന്നതാണ്.
പിന്നീട് ലോഗിൻ ചെയ്യുമ്പോൾ
മൊബൈലിലേക്കും ഇ-മെയിലിലേക്കും ഒരേ OTP ആണ് ലഭിക്കുന്നത്. ആയത് ഉപയോഗിച്ച് ലോഗിൻ ചെയ്യാം
സംശയങ്ങൾക്ക്
State Nodal Office-8606524908