RPWD ഉദ്യോഗാർത്ഥികൾ എങ്ങനെയാണ് ലോഗിൻ ചെയ്യേണ്ടത്?
സമന്വയ ഹോം പേജിലെ RPWD Login എന്ന് കാണുന്ന (വലത് ഭാഗത്ത് മുകളിൽ) ലിങ്കിൽ ക്ലിക്ക് ചെയ്യണം.
ഈ ലിങ്കിലേക്ക് നേരിട്ട് പ്രവേശിക്കാമോ?
ഈ ലിങ്കിൽ പ്രവേശിക്കുമ്പോൾ മൊബൈൽ നമ്പർ രേഖപ്പെടുത്താൻ പറയുന്നു
അതെ, മൊബൈൽ നമ്പർ രേഖപ്പെടുത്തി ലോഗിൻ എന്നതിൽ ക്ലിക്ക് ചെയ്യുക.
ജില്ലാ തല സമിതി പ്രസിദ്ധീകരിച്ച ഒഴിവിന്റെയും കാൻഡിഡേറ്റിന്റെയും ലിസ്റ്റ് എവിടെയാണ് ലഭ്യമാകുന്നത്
സമന്വയ ഹോം പേജിൽ തന്നെ Candidate and Vacancy Report എന്ന ലിങ്കിൽ കാണാവുന്നതാണ്.
ഈ ലിസ്റ്റിൽ പേര് കാണുന്നില്ല
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും ലഭിച്ച പേരുകളാണ് ജില്ലാതല സമിതി ചേർത്തിരിക്കുന്നത്. സംശയങ്ങൾക്ക് അതാത് ജില്ലാതല സമിതി ഓഫീസുമായി ബന്ധപ്പെടുക.
ജില്ലാതല സമിതി ഓഫീസ് ഏതാണ്
പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെ അതാത് ജില്ലയിലെ ഡി.ഡി.ഇ ഓഫീസും എച്ച്.എസ്.എസ്.ൽ ആർ.ഡി.ഡി ഓഫീസും വി.എച്ച്.എസ്.സി ക്ക് എ.ഡി. ഓഫീസുമാണ് ജില്ലാതല സമിതി കൺവീനർമാരുടെ ഓഫീസ്.
എസ്.എം.എസ്. ലഭിക്കാത്തവർ എന്ത് ചെയ്യണം
ചില ഡാറ്റകളിൽ ഫോൺ നമ്പർ ഇല്ലാത്തതും തെറ്റായതുമായവർക്കും എസ്.എം.എസ് ലഭിക്കില്ല. ഇത്തരം ഉദ്യോഗാർത്ഥികൾക്ക് ജില്ലാതല സമിതി ഓഫീസിൽ പോസ്റ്റൽ അറിയിപ്പ് ലഭിക്കും.
ഈ സൈറ്റിൽ പ്രവേശിക്കുന്നതിന് പാസ്‌വേഡ് ഉണ്ടോ?
ഇല്ല. മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒ.റ്റി.പി ഉപയോഗിച്ചാണ് ലോഗിൻ ചെയ്യുന്നത്.
പ്രവേശിക്കുന്നതിന് മുമ്പായി എന്തെല്ലാം തയ്യാറാക്കണം?
പാസ്‌പോർട്ട് ഫോട്ടോ (200KB), ഒപ്പ് (100KB), സർട്ടിഫിക്കറ്റുകൾ (1MB) സ്കാൻ ചെയ്യുക. ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, ജോബ് ഓറിയന്റഡ് ഫിസിക്കൽ ആൻഡ് ഫങ്ഷണാലിറ്റി സർട്ടിഫിക്കറ്റും തയ്യാറാക്കുക.
ജോബ് ഓറിയന്റഡ് ഫിസിക്കൽ ആൻഡ് ഫങ്ഷണാലിറ്റി സർട്ടിഫിക്കറ്റ് മാതൃക എവിടെ ലഭിക്കും?
എനിക്ക് എന്റെ ജില്ലയിലെ ഒഴിവുകൾ മാത്രമാണോ നിലവിൽ ഓപ്റ്റ് ചെയ്യാൻ കഴിയുന്നത്
അതെ. നിലവിൽ ജില്ലാതല സമിതിയാണ് ശിപാർശ നൽകുന്നത്. ഓരോ ജില്ലയിലെയും ഒഴിവുകൾ മാത്രമാണ് ഓപ്റ്റ് ചെയ്യാൻ കഴിയുന്നത്.
ഓരോ തസ്തികയിലെയും ഒഴിവുകളുടെ എണ്ണത്തിനനുസരിച്ച് റൊട്ടേഷൻ എങ്ങനെയാണ് വരുന്നത്
1-വി.ഐ, 2-എച്ച്.ഐ, 3-ലോക്കോ മോട്ടോർ, 4-എം.ഐ, 5-വി.ഐ, 6-എച്ച്.ഐ, 7-ലോക്കോ മോട്ടാർ, 8-എം.ഡി എന്ന ക്രമത്തിലാണ് റൊട്ടേഷൻ.
എണ്ണം നൽകിയാൽ റൊട്ടേഷൻ ലഭിക്കുമോ
ഇത് സംബന്ധിച്ച ഉത്തരവുകൾ എവിടെയാണ് ലഭിക്കുന്നത്
ഇത് സംബന്ധിച്ച ഹെൽപ് ഫയൽ എവിടെയാണ് ലഭിക്കുന്നത്
സംശയങ്ങൾക്ക് വാട്സാപ്പിൽ മറുപടി ലഭ്യമാകുമോ
8606524908 ലേക്ക് വാട്സാപ്പ് ചെയ്യുക.
ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് റാങ്ക് ലിസ്റ്റാണോ
അല്ല. ഇനി കൂടിക്കാഴ്ച നടത്തി, സർട്ടിഫിക്കറ്റ് പരിശോധന നടത്തി റൊട്ടേഷനും ഓപ്ഷനും പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുന്നതിന് സമയ പരിധി ഉണ്ടോ
മുകളിൽ കാണിച്ച പേജിൽ ഡയറക്റ്ററുടെ സർക്കുലർ പരിശോധിക്കുക (നിലവിൽ നവം 7 വരെ).