Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Saturday, July 15, 2017

Add fraction symbols in MS-Word-2007

സുഹൃത്തുക്കളെ, ആദ്യമേ പറയട്ടേ,എന്റെ കണ്ടുപിടുത്തമൊന്നുമല്ല.
ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ തസ്തിക നിര്‍ണ്ണയ ഉത്തരവ് ടൈപ്പ് ചെയ്തുകൊണ്ടിരിക്കുകയാണല്ലോ.എന്റെ ഒരു സുഹൃത്ത് എങ്ങിനെയാണ് വേഡില്‍ 1/2,1/4 തുടങ്ങിയവ ചെറുതാക്കി(കെട്ടിടങ്ങളുടെ അളവുകള്‍ അടിക്കുന്നതിന്) ചേര്‍ക്കാം എന്ന് ചോദിച്ചു.‍ഞാന്‍ പറഞ്ഞുകൊടുത്ത വഴി ഇവിടെ പങ്കുവെക്കുന്നു.
വേഡില്‍ സാധാരണയായി 1/2,1/4 എന്നിവഅടിക്കുമ്പോള്‍ ശരിയായി വരും.എന്നാല്‍ ഐ.എസ്.എം ഫോണ്ട് (യൂണിക്കോഡ് അല്ലാത്ത മലയാളം) ഉപയോഗിക്കുന്നത് കൊണ്ടാണ് ഇത് ശരിയായി വരാത്തത്. ഇതിനായി അളവുകള്‍ അടിക്കുമ്പോള്‍ ഫോണ്ട് മാറ്റി സെറ്റ് ചെയ്താല്‍ മതി.ഇനിയും വരുന്നില്ലെങ്കില്‍ ചെയ്യേണ്ടത്.
 
1.വേഡ് എടുക്കുക.
2.ഇന്‍സര്‍ട്ട് എന്ന മെനുവിന്റെ സബ് മെനുവായി സിംബല്‍ എന്ന് കാണാം.അതില്‍ ക്ലിക്ക് ചെയ്യുക.

3.മോര്‍ സിംബല്‍സ് എന്നതില്‍ ക്ലിക്ക് ചെയ്യുക.

4.ഫോണ്ട് എന്നത് നോര്‍മല്‍ ടെക്സ്റ്റ് എന്നും സബ്‌സെറ്റ് നംബര്‍ സെറ്റ് എന്നും സെലക്റ്റ് ചെയ്താല്‍ ഫ്രാക്ഷന്‍സ് കാണാം.
5.സെലക്റ്റ്,ഇന്‍സെര്‍ട്ട് ചെയ്താല്‍ ആ ഫ്രാക്ഷന്‍ ഇന്‍സര്‍‍ട്ട് ആകും
6.ഇതേ ഫ്രാക്ഷന്‍ തന്നെ വീണ്ടും ഉപയോഗിക്കാന്‍ ഉണ്ടെങ്കില്‍ ഫ്രാക്ഷനില്‍ ക്ലിക്ക് ചെയ്ത് ഷോര്‍ട്ട് കട്ട് കീ എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ വരുന്ന ബോക്സില്‍ പ്രസ്സ്ന്യൂ ഷോര്‍ട്ട് കട്ട് കീ എന്നിടത്ത് പുതിയ കീ പ്രസ് ചെയ്യുക.(ഞാനിവിടെ കണ്‍ട്രോളും 1 ഉം ഒന്നിച്ചമര്‍ത്തി.ഇനി ഞാന്‍ എപ്പോള്‍ കണ്‍ട്രോളും 1 ഉം ഒന്നിച്ചമര്‍ത്തിയാലും ആ ഫ്രാക്ഷന്‍ വരും.ഇങ്ങനെ മറ്റുള്ളവയും സെറ്റ് ചെയ്യാം.
എന്നാല്‍ ഒരു കാര്യം നോക്കൂ. സാധാരണയായി ഉപയോഗിക്കുന്ന 1/2,2/4 എന്നിവ സിംബല്‍സില്‍ കൊടുത്തിട്ടില്ല.
ഇതിനുള്ള വഴി.
1.വേഡിലെ ഓഫീസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

2.വേഡ് ഓപ്ഷന്‍സില്‍ ക്ലിക്ക് ചെയ്യുക.

3.കസ്റ്റമൈസ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
4.പോപ്പുലര്‍ കമാന്‍ഡ്സ് എന്ന വാല്യു എന്നത് മാറ്റി ആള്‍ കമാന്‍ഡ്സ് എന്ന് ക്ലിക്ക് ചെയ്യുക.
5.ആള്‍ കമാന്‍ഡ്സ് എന്ന് ക്ലിക്ക് ചെയ്താല്‍ അക്ഷരമാലാ ക്രമത്തില്‍ കമാന്‍ഡുകള്‍ കാണാം.
6.ഇതില്‍ ഫ്രാക്ഷന്‍ എന്ന കമാന്‍ഡ് കണ്ടെത്തി വലതുഭാഗത്തുള്ള ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
7.ആ ബോക്സിന്റെ അടിയില്‍ കാണുന്ന ടിക് മാര്‍ക്ക് ഒഴിവാക്കരുത്.
8.ഇങ്ങനെ ചെയ്താല്‍ പുതിയ ഒരു ചിഹ്നം റിബ്ബണില്‍ വന്നതായി കാണാം.
9.ചിലപ്പോള്‍ അവിടെ മറ്റ് ചില ബട്ടണുകളും കണ്ടേക്കാം.അവിടെ ഇരുന്നോട്ടെ.
10.വേഡില്‍ ഒരു സംഖ്യ ടൈപ്പ് ചെയ്യുക.തുടര്‍ന്ന് ഈ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
11.
മുകളില്‍ കാണുന്ന ബോക്സില്‍ 1 എന്നും താഴത്തെതില്‍ 2 എന്നും ചേര്‍ത്താല്‍ 101/2 എന്ന് കിട്ടും.ഇനി ഇത് സ്ഥിരമായി വരാന്‍
12.മുകളിലെ  ചിത്രത്തിലെ ഫ്രാക്ഷന്റെ താഴത്തെ ആരോയില്‍ ക്ലിക്ക് ചെയ്യുക.
 13.സേവ് ആസ് ന്യൂ ഇക്ക്വേഷന്‍ എന്ന് കൊടുക്കുക.

 14.ഗാലറി എന്നതില്‍ ഇക്ക്വേഷന്‍സ് എന്നും ഓപ്ഷന്‍സില്‍ ഇന്‍സര്‍ട്ട് കണ്ടന്റ് ഓണ്‍ലി എന്നും സെലക്റ്റ് ചെയ്ത് ഒ.കെ കൊടുക്കുക.
15.തുടര്‍ന്ന് ഇന്‍സര്‍ട്ട് ചെയ്യേണ്ടി വരുമ്പോള്‍
 16.ഇന്‍സര്‍ട്ട് മെനുവിലെ ആദ്യം കണ്ട സിംബലിന്റെ ഇടത് വശത്തായി കാണുന്ന ഇക്ക്വേഷന്‍സ് ക്ലിക്ക് ചെയ്താല്‍ ഏറ്റവും അടിയില്‍ 1/2 കാണാം.ഇന്‍സര്‍ട്ട് ചെയ്യുക.

No comments:

Post a Comment