Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Saturday, March 30, 2019

SPARK-DIGITAL SIGNATURE-AEO/DEO OFFICE-A GUIDE

സ്പാര്‍ക്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് ഓതന്റിക്കേഷന്‍ നടത്താന്‍ ബുദ്ധിമുട്ടായിരുന്നുവല്ലോ.
ഇപ്പോള്‍ ചില സ്പാര്‍ക്കില്‍ ചില വത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഇപ്പോള്‍ ലോഗിന്‍ ചെയ്യുന്നതിന് ഡിജിറ്റള്‍ സിഗ്നേച്ചര്‍ ഡിവൈസ് ആവശ്യമില്ല.
പുതിയ രീതിയില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഓതന്റിക്കേഷന്‍ നടത്തുന്നതിന് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം.
1.നിലവിലെ വിന്‍ഡോസ് സിസ്റ്റത്തിലെ താഴെ പറയുന്ന പ്രോഗ്രാമുകള്‍ അണ്‍-ഇന്‍സ്റ്റാള്‍ ചെയ്യുക
1.ജാവ റണ്‍ടൈം എന്‍വയറോണ്‍മെന്റ്(ജാവ)
2.കീ (ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഡിവൈസ് ഡ്രൈവര്‍)
3.ഗൂഗിള്‍ ക്രോം
4.ആന്റി വൈറസ്, മാല്‍വെയര്‍ റിമൂവര്‍ പോലുള്ള എല്ലാം.
പ്രോഗ്രാമുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് താഴെ കാണിക്കുന്നു.

------------------------------------------------------------------------------------------------------------------
2.സ്പാര്‍ക്ക് ഇന്‍ഫോ സൈറ്റ് നോക്കി  മാനുവല്‍ ആദ്യം ഡൗണ്‍ലോഡ് ചെയ്യുക.
3.പി.ഡി.എഫ് ഫയല്‍ നന്നായി വായിച്ച് മനസ്സിലാക്കുക.
4.ആദ്യം ജാവ 8 ഇന്‍സ്റ്റാള്‍ ചെയ്യണം.ഇതിനായി ഗൂഗിളില്‍ Oracle Java 8 Java Runtime എന്ന് തിരയുക


ആദ്യം കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവിടെ 2 ഭാഗങ്ങളുണ്ട്.
 Java SE Runtime Environment 8u201
 Java SE Runtime Environment 8u202
  
2 വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താലും കുഴപ്പമില്ല. ഏതെങ്കിലും സിസ്റ്റത്തില്‍  8u201 ഇന്‍സ്റ്റാള്‍ ചെയ്ത് കിട്ടുന്നില്ലെങ്കില്‍ 8u202 ഇന്‍സ്റ്റാള്‍ ചെയ്യാം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.ഇവിടെ പറയുന്ന ക്രമത്തിലേ സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാവൂ.

ഇവിടെ മറ്റൊരു കാര്യം ശ്രദ്ധിക്കണം.
Windows x86 Online    1.87 MB      jre-8u201-windows-i586-iftw.exe
Windows x86 Offline    63.53 MB      jre-8u201-windows-i586.exe
Windows x86    66.51 MB      jre-8u201-windows-i586.tar.gz
Windows x64    71.44 MB      jre-8u201-windows-x64.exe
Windows x64    71.29 MB      jre-8u201-windows-x64.tar.gz

ചുവപ്പ് കാണുന്നവ ഇന്‍സ്റ്റാള്‍ ചെയ്യരുത്.
സിസ്റ്റം ഓപ്പറേറ്റിങ്ങ് സിസ്റ്റം 32 ബിറ്റ് ആണോ 64 ബിറ്റ് ആണോ എന്ന് ഉറപ്പുവരുത്തണം.
ഇതിനായി സ്റ്റാര്‌ട്ട് ബട്ടണ്‌ ക്ലിക്ക് ചെയ്യുക
കംപ്യൂട്ടര്‍ എന്ന ടാബില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക
പ്രോപ്പര്‍ട്ടീസ് നോക്കുക.
അവിടെ വിവരങ്ങള്‍ കാണാം.
32 ബിറ്റ് ആണെങ്കില്‍    Windows x86 Offline    63.53 MB      jre-8u201-windows-i586.exe ഉം 64 ബിറ്റ് ആണെങ്കില്‍ Windows x64    71.44 MB      jre-8u201-windows-x64.exe ഉം ഇന്‍സ്റ്റാള്‍ ചെയ്യുക.
ജാവ ഇന്‍സ്റ്റാള്‍ ചെയത് വരും.
അത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ അടുത്തതായി ടോക്കണ്‍ ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.ഇതിനായി ടോക്കണ്‍ യു.എസ്.ബി.പോര്‍ട്ടില്‍ ഇന്‍സെര്‍ട്ട് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇതിനുശേഷം സ്പാര്‍ക്ക് ഇന്‍ഫോ സൈറ്റിലെ ഡി.എസ്.സി.സൈനര്‍ സോഫ്റ്റ‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.ഇതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യണം.അപ്പോള്‍ ഒരു സിപ്പ് ഫയല്‍ ഡൗണ്‍ലോഡ് ആകും. ആ സിപ്പ് ഫയലിനെ എക്സ്ട്രാക്റ്റ് ചെയ്ത് അതിലെ .exe ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.അപ്പോള്‍ ഒരു മെസ്സേജ് വരും .ഒ.കെ കൊടുത്താല്‍ മതി.ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാള്‍ സിസ്റ്റത്തില്‍ ഏറ്റവും താഴെ വലതുഭാഗത്ത് ഒരു ക്യൂബിന്റെ ഐക്കണ്‍ വരും.

 
ഇങ്ങനെ ഐക്കണ്‍ വന്നില്ലാ എങ്കില്‍ ഇതിന്റെ വലിയ ഒരു ഐക്കണ്‍ ഡെസ്ക്ടോപ്പില്‍ ഉണ്ടാവും. അതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
അതില്‍ ഷോ ഫയല്‍ ലൊക്കേഷന്‍ എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ പ്രോഗ്രാം ഫയല്‍സിനുള്ളില്‍ സോഫ്റ്റ്‌വെയര്‍ ഉള്ള ലൊക്കേഷന്‍ കാണാം.അവിടെ 3 ഫയല്‍ കൂടി കാണാം.
അവിടെ DSCSigner,DSCSignerReporter എന്നിങ്ങനെ കാണുന്നതിലൊക്കെ ഒന്നു ഡബിള്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ താഴെ ഐക്കണ്‍ വന്നിട്ടുണ്ടാകും.ആ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സെറ്റിങ്സ് എടുക്കുക.അപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ടോക്കണ്‍ ഡ്രൈവര്‍ കാണാം. ഒ.കെ.കൊടുക്കുക.ഒരു തവണ ഡിവൈസ് എടുത്ത് വീണ്ടും ഇന്‍സെര്‍ട്ട് ചെയ്യുക.
ഇനി ചെയ്യാനുള്ളത് ക്രോം ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ്.ഇതിനായി ഗൂഗിളില്‍ ക്രോം എന്ന് സെര്‍ച്ച് ചെയ്യുക.ക്രോം ഇന്‍സ്റ്റാള്‍ ആയതിനുശേഷം ക്രോമില്‍ 
chrome://flags/#allow-insecure-localhost എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.ആദ്യത്തെ ഓപ്ഷന്‍ എനാബിള്‍ ചെയ്യുക.ക്രോം റീസ്റ്റാര്‍ട്ട് ചെയ്യാന്‍ പറയും.റീ സ്റ്റാര്‍ട്ട് ചെയ്യുക.സ്പാര്‍ക്ക് എടുത്ത് ചെയ്യുക.

ക്രോമില്‍ മാത്രം.

 


Monday, March 4, 2019

കെ.ഇ.ആര്‍.ഭേദഗതി-ഒരു പഠനം


കെ..ആര്‍ .ഭേദഗതി ഉത്തരവ്
ഒരു പഠനം
സര്‍ക്കാര്‍ സര്‍ക്കുലര്‍ നം ജെ2/57/19 തീയ്യതി.08/03/2019 ന്റെ കൂടെ അടിസ്ഥാനത്തില്‍

28/02/2019 ന് ഉത്തരവായ സ..നം. 3/2019 പ്രകാരം കെ..ആറില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.S.R.O നമ്പര്‍ 166/2019 പ്രകാരമാണ് ഈ പരിഷ്കരണം ഉത്തരവായിട്ടുള്ളത്.ഈ ഉത്തരവ് മാത്രം വായിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാകില്ല...നം.154/2014(S.R.O 485/2014 Dt.11/08/2014), ..നം.199/2016(S.R.O 752/2016 Dt.03/12/2016) എന്നീ ഉത്തരവുകള്‍ കൂടി വേണം.സര്‍ക്കാര്‍ സര്‍ക്കുലര്‍ നം ജെ2/57/19 തീയ്യതി.08/03/2019 കൂടി വായിക്കണം. ഉത്തരവില്‍ പറഞ്ഞിരിക്കുന്നതില്‍ അധികം കാര്യങ്ങള്‍ ക്ലാരിഫിക്കേഷനില്‍ പറഞ്ഞിട്ടുണ്ട്.

പുതിയ ഉത്തരവില്‍ നിന്നുതന്നെ തുടങ്ങാം.
ഈ ഭേദഗതികള്‍ 2019 ഭേദഗതികള്‍ എന്ന് അറിയപ്പെടും.
ഈ ഭേദഗതിക്ക് 2016 ജനുവരി 29 മുതല്‍ പ്രാബല്യം ഉണ്ടായിരിക്കും.
1.ആദ്യ പാര
കെ..ആറിലെ ഇരുപത്തിയൊന്നാം അദ്ധ്യായത്തിലെ ഏഴാമത്തെ ചട്ടം ‌
കെ..ആറിലെ ഈ അദ്ധ്യായം 01/07/1961 മുതല്‍ ഉണ്ടായിരുന്നു.എന്നാല്‍ പിന്നീട് ഉത്തരവ് നം (P)No. 94/72/S.Edn. dated: 04/07/1972 Gazette dated:18/07/1972.പ്രകാരം ഒഴിവാക്കി. പിന്നീട് സ..നം.154/2014(S.R.O 485/2014 Dt.11/08/2014),പ്രകാരം നിലവില്‍ വന്നു. ..നം.199/2011Dt.01/10/2011 പ്രകാരം അദ്ധ്യാപക പാക്കേജ് ഉത്തരവായതിനെതുടര്‍ന്നാണ് ഈ ഭേദഗതികള്‍ വന്നത്. ഈ ഉത്തരവിലെ നാലാമത്തെ പാര പ്രകാരമാണ് അദ്ധ്യായം 21 നിലവില്‍ വന്നത്.പ്രാബല്യം 01/10/2011 മുതല്‍

(4) after Chapter XX, the following chapter shall be inserted, namely:—

CHAPTER XXI:
RECRUITMENT OF TEACHING AND NON-TEACHING STAFF IN AIDED SCHOOLS

I. Candidates possessing the qualification prescribed by the Government from time to time shall be appointed by the Managers as teaching and non-teaching staff in aided schools against the vacancies as notified by the Government.

2. Whenever regular vacancies occur including the anticipated vacancies as on the 3Ist May of the succeeding year in aided schools, the Manager and the Head Master concerned shall report such vacancies to the District Educational Officer/Assistant Educational Officer concerned with in a period of 7 days.

3. The District Educational Officer/Assistant Educational Officer shall report the category wise vacancies to the Director.

4. The Director , shall prepare the category wise, district wise vacancies as per the direction of the Government by notification on or before 30th April every year.

5. On receipt of the application from the fully qualified candidates the Managers shall appoint them against the notified vacancies in their schools on the reopening day itself every year.

6. On line approval shall be accorded after proper verification as per the rules and directions of the Government on or before 30th June every year.


(1 മുതല്‍ 6 വരെയുള്ള ചട്ടങ്ങള്‍ ബഹു കേരള ഹൈക്കോടതി 17/12/2015 ലെ W.P(C) 19008/13 ലെ വിധിന്യായത്തിലൂടെ റദ്ദാക്കി. ഈ വിധിക്കെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ W.A 19008/13 തള്ളി.ഈ കാര്യത്തില്‍ ബഹു സുപ്രീം കോടതിയും അപ്പീല്‍ തള്ളിയിട്ടുണ്ട്.)

7. Appointments to vacancies occur due to exemption of Head Teacher from class charges as per Rule I b(iii) & (iv) Chapter XXIII, leave vacancies and short term vacancies including vacancies of teachers deputed for training shall be filled up from among the list of fully qualified hands supplied from Teachers Bank. The Teachers Bank is a temporary arrangement for retaining excess teachers for suitable deployment to schools .The Eligibility criteria of teachers for inclusion in Teachers Bank and the guidelines for their deployment shall be decided as per the orders issued by Government from time to time. Appointment
from Teachers Bank shall have no claim for future appointment in schools other than their parent schools.

(ചട്ടം-പ്രധാനാദ്ധ്യാപകരെ ക്ലാസ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കി ഉണ്ടാകുന്ന ഒഴിവിലും (ഇത്തരത്തില്‍ ഒഴിവുണ്ടാക്കാന്‍ അദ്ധ്യായം ഇരുപത്തിമൂന്ന് തുടര്‍ന്ന് ഭേദഗതിപ്പെടു ത്തിയിട്ടുണ്ട്. അതിലേക്ക് പിന്നീട് വരാം) അവധി ഒഴിവിലും ചെറിയ കാല പരിധിയിലെ ഒഴിവിലും അദ്ധ്യാപകരെ പരിശീലനത്തിന് നിയോഗിക്കുമ്പോഴുണ്ടാകുന്ന ഒഴിവിലും അദ്ധ്യാപക ബാങ്കില്‍ നിന്നും മാത്രമേ നിയമിക്കാവൂ.അദ്ധ്യാപക ബാങ്ക് എന്നത് ഒരു താല്‍ക്കാലിക സംവിധാനമാണ്.അധികം വരുന്ന അദ്ധ്യാപകരെ നിലനിര്‍ത്താനും പിന്നീട് മറ്റ് സ്കൂളുകളിലേക്ക് പുനര്‍വിന്യസിക്കാനും ഉള്ള സംവിധാനമാണത്.ബാങ്കില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അര്‍ഹത സംബന്ധിച്ച് സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ഉത്തരവിറക്കും.ബാങ്കില്‍ നിന്നും മറ്റ് സ്കൂളുകളിലേക്ക് പുനര്‍വിന്യസിക്കുന്നവര്‍ക്ക് പുതിയ സ്കൂളില്‍ യാതൊരു വിധ പുനര്‍നിയമനാവകാശവുമുണ്ടാകില്ല.സ്വന്തം സ്കൂളില്‍ ഉണ്ടാകും.)

..നം.199/2016(S.R.O 752/2016 Dt.03/12/2016) പ്രകാരം പിന്നീട് ഈ ചട്ടം ഉപചട്ടങ്ങള്‍ ഉള്‍പ്പെടുത്തി ഭേദഗതിപ്പെടുത്തി.ഈ ഉപ ചട്ടങ്ങളിലാണ് ഇപ്പോള്‍ വീണ്ടും ഭേദഗതികള്‍ വരുത്തിയിട്ടുള്ളത്.

ഇപ്പോള്‍ വരുത്തിയ മാറ്റങ്ങള്‍ ഇങ്ങനെ കാണിക്കുന്നു.

7(1) Subject to rules 43,51A and 51B of Chapter XIVA, the posts of Lower Primary School Assistant , and Upper Primary School Assistant sanctioned additionally as per item(iii) of rule and and item (iv) of Rule 5 of Chapter XXIII, shall be filled up by manager by appointing teachers from among the list of protected teachers maintained under the Teachers Bank,with the permission of the Deputy Director (Education) concerned.

ഈ ഭേദഗതി സംബന്ധിച്ച് മനസ്സിലാക്കാന്‍ അദ്ധ്യാ‍‌യം 23 ചട്ടം ഒന്ന്,അഞ്ച് എന്നിവ എന്തൊക്കെ എന്ന് നോക്കാം.

Chapter XXIII
1.The strength of teaching staff of Lower Primary schools shall be fixed in
accordance with the following principles:-
(a) in every school working on shift system there shall be -
(i)one post of Headmaster; and
(ii)the number of Lower Primary School Assistants shall be equal to one half of the total number of divisions in the standards working on shift system reduced by one,
fraction, if any, being counted as one; plus the number of divisions in standards working on non- shift basis.
വരുത്തിയ ഭേദഗതി

(a) in rule 1, after item (ii) of clause (b) the following item shall be inserted, namely:-

(iii) if the strength of pupils in classes 1 to 5 exceeds 150 the post of Head Master shall be sanctioned over and above the class divisions admissible“;
എല്‍.പി. സ്കൂളില്‍ ആകെ എത്ര ഡിവിഷനുണ്ടെങ്കില്‍ അത്ര തസ്തികകള്‍ അനുവദിക്കാം. ഒരു പ്രധാനാദ്ധ്യാപകനും ബാക്കി എല്‍.പി.എസ്.എയും.ഇതിലാണ് മൂന്നാമത്തെ നോട്ട് ചേര്‍ത്ത് 150 കുട്ടികളില്‍ അധികമുണ്ടെങ്കില്‍ ആകെ ഡിവിഷനുകളുടെ അത്ര എല്‍.പി.എസ്. .തസ്തികയും പ്രധാനാദ്ധ്യാപക തസ്തിക അധികവും അനുവദിക്കാം എന്ന് ചേര്‍ത്തത്. ഇതേ കാര്യം തന്നെയാണ് യു.പി.യിലും താഴെ പറയും പ്രകാരം ചേര്‍ത്തത്.‍
ചട്ടം അഞ്ച്
5.In every Upper Primary School there may be-
(i) One post of Headmaster;
14 [(ii) As many posts of Upper Primary School Assistants as the number of class divisions, reduced by one].
(iii) As many posts of Lower Primary School Assistants as there are divisions in the Lower Primary School classes.



ഭേദഗതി

(b) after clause (iii) of rule 5 the following clause shall be inserted,
namely:—

(v) if the strength of pupils in classes 5 to 7 exceeds 100, the posts of Head Master shall be sanctioned over and above the class divisions admissible”;


ചുരുക്കത്തില്‍ പ്രധാനാദ്ധ്യാപകനെ ക്ലാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കുന്ന തസ്തികയില്‍ (എച്ച്.ടി.വി) ആദ്യം 43,51A,51B അവകാശികളെ കഴിഞ്ഞേ സംരക്ഷിതാദ്ധ്യാപകനെ നിയമിക്കേണ്ടൂ.അവകാശി കഴിഞ്ഞാല്‍ സംരക്ഷിതാദ്ധ്യാപകന്‍ മാത്രം.
പുതിയ ക്ലാരിഫിക്കേഷന്‍
കെ..ആർ അധ്യായം XXI, ചട്ടങ്ങൾ 7(1), 7(2) എന്നിവ പ്രകാരമുള്ള നിയമനങ്ങളിൽ ചട്ടങ്ങൾ 43 51A, 51Bഅവകാശികൾക്ക് മുൻഗണന നൽകിയിരുന്നില്ല. എന്നാൽ പുതിയ ഉത്തരവ് വഴിയുള്ള ഭേദഗതിയിലൂടെ അവർക്ക് പ്രസ്തുത നിയമനങ്ങളിൽ മുൻഗണന നൽകിയിട്ടുണ്ട്. ആയതിനാൽ സൂചന 199/16 ഉത്തരവ് പ്രകാരം ഏതെങ്കിലും ഒഴിവുകളിൽ മുൻഗണനാ വകാശികളെ നിയമിക്കാതെ സംരക്ഷിതാധ്യാപകരെ നിയമിച്ചിട്ടുണ്ടെങ്കിൽ , അങ്ങനെ
നിയമിക്കപ്പെട്ടിരിക്കുന്നവരെ പിൻവലിച്ചുകൊണ്ട് പ്രസ്തുത ഒഴിവിൽ മുൻഗണനാവകാശി കൾക്ക് നിയമനം നൽകണ്ടതാണ്. ഇപ്രകാരം പിൻവലിക്കപ്പെടുന്ന സംരക്ഷിതാ ധ്യാപകരെ അതേ മാനേജ്മെന്റിലെ സംരക്ഷിതാധ്യാപകർക്ക് അർഹതപ്പെട്ട ഒഴിവുകളിൽ ക്രമീകരിച്ച തിന് ശേഷം പുറത്താകുന്ന സംരക്ഷിതാധ്യാപകർക്ക് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ അനുയോജ്യമായ പുനർവിന്യാസം അടിയന്തിരമായി നൽകണം. ഇപ്രകാരം പുനർവിന്യസിക്കുന്നതിന് ഇടയാകുന്ന കാലതാമസം ഇതിനകം പുനർവിന്യസിക്കപ്പെട്ടവരുടെ
ശമ്പള വിതരണത്തിന് തടസ്സമാകരുത്.


ചട്ടം 7 ലെ 2 ഉപചട്ടം ഇപ്പോഴത്തെ ഭേദഗതിയോടെ,

(2) Subject to rules 43,51A and 51B of Chapter XIVA,the additional posts, irrespective of category, on staff fixation shall be filled up by manager by appointing teachers from among the list of protected teachers in the Teachers Bank,with the permission of the Deputy Director (Education) concerned and by appointing teachers otherwise than from the Teachers Bank in the ratio 1:1 respectively.
അധിക തസ്തികയില്‍ ഏത് കാറ്റഗറിയാണെങ്കിലും 1:1 അനുപാതത്തില്‍ സംരക്ഷിതാദ്ധ്യാപകന്‍, പുതിയ അദ്ധ്യാപകന്‍(മാനേജര്‍ നിയമിക്കുന്നത്) എന്ന തരത്തില്‍ മാത്രമേ നിയമിക്കാവൂ.ഇവിടേയും ആദ്യം 43,51A,51B അവകാശികളെ കഴിഞ്ഞേ സംരക്ഷിതാദ്ധ്യാപകനെ നിയമിക്കേണ്ടൂ എന്ന ഭേദഗതി വരുത്തി.
ഇക്കാര്യത്തില്‍ ക്ലാരിഫിക്കേഷനില്‍ പറയുന്നത്
22-05-1979 ന് മുമ്പുള്ള സ്കൂളുകളിലെ അധിക തസ്തികകളിലെ നിയമനാംഗീകാരം

കെ..ആർ അധ്യായം XX1 ചട്ടം 7(2) പ്രകാരം 29/01/2016 മുതലുള്ള അധിക തസ്തികകളിലെ നിയമനങ്ങൾക്ക് 1:1 എന്ന അനുപാതം പാലിക്കേണ്ടതാണ്. ഇതിൽ ആദ്യത്തെ ഒഴിവ് സംരക്ഷിത അധ്യാപകനുവേണ്ടി നീക്കിവെക്കണം. കെ..ആർ അധ്യായം XIV A, ചട്ടം 43 51 A, 51 B എന്നിവ പ്രകാരമുള്ള മുൻഗണനാവകാശികളുണ്ടെങ്കിൽ രാജി, മരണം, റിട്ടയർമെൻറ്,
ട്രാൻസ്ഫർ, പ്രമോഷൻ തുടങ്ങിയ വ്യവസ്ഥാപിത ഒഴിവുകളിൽ നിയമിക്കപ്പെട്ടതിന് ശേഷം മാത്രമേ അധിക തസ്തികകളിൽ നിയമനം നടത്താവൂ. ഇപ്രകാരം നിയമനം നടത്തിയതിന് ശേഷം വരുന്ന അധിക തസ്തികകളിലെ നിയമനങ്ങളിൽ മേൽ സൂചിപ്പിച്ച
അനുപാതം പാലിക്കണ്ടതാണ്. അധിക തസ്തികയിൽ ചട്ടം 43അവകാശിയെയാണ് നിയമിച്ചതെങ്കിൽ പ്രസ്തുത സ്ഥാനക്കയറ്റം വഴിയുണ്ടായ ഒഴിവിൽ സംരക്ഷിത അധ്യാപകനെ നിയമിക്കേണ്ടതില്ല.ചട്ടം 7(2) പ്രകാരമുള്ള സംരക്ഷിതാധ്യാപകനെ നിയമിക്കുന്നതിന് ഏത് കാറ്റഗറിയിലുള്ള ഒഴിവും പരിഗണിക്കാവുന്നതാണ്. അധിക തസ്തികകളിൽ 29.01.2016 ന് മുമ്പ് നടത്തിയ നിയമനങ്ങളൊഴികെ സൂചന (5) ലെ ഉത്തരവ് പ്രകാരം 29.01.26 മുതൽ ഉണ്ടാകുന്ന സഞ്ചിത അധിക തസ്തികകളെയാണ് സംരക്ഷിതാധ്യാപകരെ നിയമിക്കു ന്നതിനുള്ള അധിക തസ്തികകളായി കണക്കാക്കേണ്ടത്.
ഇതില്‍ പ്രധാനപ്പെട്ട കാര്യം അധിക തസ്തിക എച്ച്.എസ്.എയില്‍ വരികയും അവിടേക്ക് യു.പി.എസ്.എയെ സ്ഥാനക്കയറ്റം നല്‍കി നിയമിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ആ എച്ച്.എസ്.എയുടെയും ആ സ്ഥാനക്കയറ്റം മൂലം ഒഴിവ് വന്ന യു.പി.എസ്..തസ്തികയില്‍ നിയമിക്കപ്പെട്ട പുതിയ യു.പി.എസ്.എയുടെയും നിയമനം അംഗീകരിക്കാം.തടസ്സമില്ല.

ക്ലാരിഫിക്കേഷനിലെ പ്രധാനപ്പെട്ട മറ്റൊരു കാര്യം
കെ..ആർ അധ്യായം XXI, ചട്ടം 7 (5) പ്രകാരം സ്കൂളുകളിൽ സംരക്ഷിതാധ്യാപകൻ ജോലിയിൽ പ്രവേശിക്കുന്ന തീയ്യതി മുതൽ മാത്രമേ പ്രസ്തുത സ്കൂളിലെ ബന്ധപ്പെട്ട മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകാവൂ എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംരക്ഷിതാ ധ്യാപകരെ പുനർവിന്യസിക്കുന്ന കാര്യത്തില്‍ ബഹു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതിനാൽ ചട്ടപ്രകാരം സംരക്ഷിതാധ്യാപകരെ നിയമിക്കാനായി മാറ്റിവച്ചിട്ടുള്ള ഒഴിവുകളിൽ പല സ്കൂളുകളിലും അപ്രകാരം മാനേജർമാർക്ക് നിയമനം നടത്താൻ
കഴിഞ്ഞിട്ടില്ല. ആയതിനാൽ കെ..ആർ അധ്യായം XXI, ചട്ടങ്ങൾ 7(2). 7(3) എന്നിവ പ്രകാരം സംരക്ഷിതാധ്യാപകരെ മാത്രം നിയമിക്കുന്നതിനായി നിർദ്ദേശിച്ചിട്ടുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് അംഗീകൃത ഒഴിവ് മാറ്റിവച്ചിട്ടുണ്ടെങ്കിൽ 01/06/2019 നകം അംഗീകൃത ഒഴിവ് മാറ്റിവയ്ക്കുന്നുവെങ്കിൽ, അത്തരം സ്കൂളുകളിലെ ബന്ധപ്പെട്ട മറ്റ് നിയമനങ്ങൾക്ക് നിയമനത്തീയതി മുതൽ തന്നെ അംഗീകാരം നൽകാവുന്നതാണ്. എന്നാൽ സംരക്ഷിതാധ്യാപകരെ നിയമിക്കുന്നതിനായി മാറ്റി വച്ചിട്ടുള്ള/ 01-06-2019 നകം മാറ്റിവയ്ക്കുന്ന
ഒഴിവ് തസ്തിക നിർണയപ്രകാരം വ്യവസ്ഥാപിതമാണെന്ന് ഉറപ്പ് വരുത്തിയതിനും അപ്രകാരം ഒഴിവ് മാറ്റിവച്ചിട്ടുണ്ടെന്ന സത്യപ്രസ്താവന മാനേജരിൽ നിന്ന് ലഭ്യമാക്കിയതിനും ശേഷം മാത്രമേ ബന്ധപ്പെട്ട മറ്റുള്ളവരുടെ നിയമനാംഗീകാരം പരിഗണിക്കേണ്ടതുള്ളൂ. ബഹു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതുമൂലം അനുവദിക്കുന്ന ഈ ഇളവ് 01/6/2019 മുതൽ ഉണ്ടായിരിക്കുന്നതല്ല. 01/06/2019 മുതൽ ഇത്തരം നിയമനങ്ങൾക്ക് ചട്ടം (5) ലെ വ്യവസ്ഥ പ്രകാരം മാത്രമേ നിയമനാംഗീകാരം നൽകേണ്ടതുള്ളൂ.
(അധിക തസ്തികയില്‍ നിയമിക്കപ്പെട്ടവരുടെ നിയമനം അംഗീകരിക്കുന്നതിനായി അത്രയും എണ്ണം വിരമിക്കല്‍ അടുത്ത വര്‍ഷം ലഭ്യവും മാനേജറുടെ സാക്ഷ്യപത്രവുമുണ്ടെങ്കില്‍ അതും പരിഗണിക്കാം)

ഉപ ചട്ടം മൂന്ന്

(iii) for sub-rule {3), the following sub-rule and the Note shall be
substituted, namely: —,
(3) (a) Subject to- rules 43,51A and 51B of Chapter XIV A, in the schools opened or upgraded during the period from 22nd May, 1979 to 28th January, 2016, except in the pre-upgraded section, in addition to the additional posts or vacancies
earmarked for appointing protected hands in terms of sub rules (1), (2) and (4), one among the existing or arising regular vacancies of teachers or non teaching Staff shall also be filled up by the Manager by appointing a protected hand from the Teachers Bank with the permission of the Deputy Director, Education concerned.

(b) Notwithstanding anything contained in sub—rule (viii) of rules 6, Chapter V in the Schools opened or upgraded or opening or upgrading on or after 29th January. 2016, except in the pre upgraded section,all the existing and arising vacancies including all additional or new posts shall be filled up by the Manager by appointing protected hand from the Teachers Bank with the-permission of the Deputy Directer, Education concerned.

Note: —“Pre-upgraded- section means the existing Lower Primary or Upper
Primary section prior to the Up gradation of the school as Upper Primary School or High School on or after 22nd May, 1979.”

ഇവിടെ സ..നം.199/2016(S.R.O 752/2016 Dt.03/12/2016) പ്രകാരം ഉള്‍പ്പെടുത്തിയിരുന്ന ചട്ടം ഇങ്ങനെയായിരുന്നു.

3.Subject to- rules 43,51A and 51B of Chapter XIV A, all vacancies in the schools opened or upgraded during the period from 22nd May, 1979 , except in the pre-upgraded sections, shall also be filled up by the Manager by appointing teachers from among the list of Protected teachers in the Teachers Bank with the-permission of the Deputy Directer, Pre upgraded sections denote L.P/U.P.Sections of the new schools prevailed before upgrading the schools with U.P/H.S.Sections.
കെ..ആര്‍.അദ്ധ്യായം അഞ്ച് ചട്ടം ആറ് നോട്ട് 7 ഇങ്ങനെയാണ്.

(viii) an agreement duly executed by the applicant to the effect that he is prepared to absorb qualified teachers/non teaching staff who are eligible for protection as per orders issued by Government from time to time and that any such orders shall
form part and parcel of the agreement as if they were incorporated in the agreement.

ഇവിടെ ആദ്യ ഉത്തരവുകള്‍ പ്രകാരം ന്യൂലി ഓപെന്‍ഡ് സ്കൂള്‍ എന്ന് പറഞ്ഞിരുന്നത് 22/05/1979 നു ശേഷം തുടങ്ങിയതോ അപ്ഗ്രേഡ് ചെയ്തതോ ആയിരുന്നു.എന്നാല്‍ ഈ വിഭാഗത്തില്‍ പുതിയ ഒരു വിഭാഗം കൂടി വരുത്തിയിരിക്കുന്നു.അതായത് 29/01/2016 വരെ തുടങ്ങിയതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളിലെ എല്ലാ ഒഴിവുകളും സംരക്ഷിതാദ്ധ്യാപകനെ മാത്രമേ നിയമിക്കാവൂ എന്ന വ്യവസ്ഥ മാറ്റി.ഇവിടെയും അധിക തസ്തികയില്‍ ഏത് കാറ്റഗറിയാണെങ്കിലും 1:1 അനുപാതത്തില്‍ സംരക്ഷിതാദ്ധ്യാപകന്‍, പുതിയ അദ്ധ്യാപകന്‍(മാനേജര്‍ നിയമിക്കുന്നത്) എന്ന തരത്തില്‍ മാത്രമേ നിയമിക്കാവൂ.ഇവിടേയും ആദ്യം 43,51A,51B അവകാശികളെ കഴിഞ്ഞേ സംരക്ഷിതാദ്ധ്യാപകനെ നിയമിക്കേണ്ടൂ എന്ന ഭേദഗതി വരുത്തി.

22/05/1979 നു ശേഷം 29/01/2016 വരെ തുടങ്ങിയതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളില്‍ ഉപചട്ടങ്ങള്‍ (1),HTV,(2) Addtional,(4) Leave/Deputation vacancy പ്രകാരം ഉള്ള തസ്തികകള്‍ കൂടാതെ റഗുലറായ (വിരമിക്കല്‍,രാജി,മുതലായവ) ഒരു തസ്തികയില്‍ കൂടി മാനേജര്‍ സംരക്ഷിതാദ്ധ്യാപകനെ നിയമിക്കണം.

29/01/2016നു ശേഷം തുടങ്ങിയതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളിലെ എല്ലാ ഒഴിവുകളിലും സംരക്ഷിതാദ്ധ്യാപകനെ മാത്രമേ നിയമിക്കാവൂ.(ഇത്തരം സ്കൂളുകള്‍ വിരളമാണ്)

ഇത്തരത്തിലെ എല്ലാ സ്കൂളുകളിലെയും പ്രി-അപ്ഗ്രേഡഡ് സെക്ഷന്‍(മുമ്പുണ്ടായിരുന്നത്) ഈ വ്യവസ്ഥകളൊന്നും ബാധകമല്ല.അധിക തസ്തികയില്‍ 1:1 അനുപാതത്തില്‍ സംരക്ഷിതാദ്ധ്യാപകന്‍, പുതിയ അദ്ധ്യാപകന്‍ എന്നത് ഇവിടെയും ബാധകമാകും.അവകാശികള്‍ക്ക് ബാധകമല്ല.
ചുരുക്കത്തില്‍ 22/05/1979 നു ശേഷം 29/01/2016 വരെ തുടങ്ങിയതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളില്‍ ഒരു റഗുലര്‍ വാക്കന്‍സി സംരക്ഷിതാദ്ധ്യാപകന് മാറ്റിവെച്ച് റഗുലര്‍ നിയമനങ്ങള്‍ നടത്താം.

ക്ലാരിഫിക്കേഷന്‍

22.05.1979 നുശേഷം ആരംഭിച്ചതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളിൽ ഒരു സംരക്ഷി താധ്യാപകനെയെങ്കിലും നിയമിക്കണമെന്ന് G.O(P)No.46/2006 ഉത്തരവിലെ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട സംരക്ഷിതാധ്യാപകൻ അവിടെ തുടരുന്നുണ്ടെങ്കിൽ
കെ..ആർ അധ്യായം XXI, ചട്ടം 7(3)(a) അനുസരിച്ചുള്ള മറ്റൊരു സംരക്ഷിതാധ്യാപകനെ കൂടി നിയമിക്കേണ്ടതില്ല.
എന്നാൽ അത്തരത്തിൽ ഒരു സംരക്ഷിതാധ്യാപകൻ സ്കൂളിൽ ഇല്ല എങ്കിൽ റിട്ടയർമെൻറ്, രാജി തുടങ്ങിയ വ്യവസ്ഥാപിത ഒഴിവിലായിരിക്കണം മേൽ ചട്ടപ്രകാരമുള്ള സംരക്ഷിതാധ്യാപകനെ നിയമിക്കേണ്ടത്. ഇപ്രകാരമുള്ള ഒഴിവില്ലെങ്കിൽ അധിക തസ്തികകളിൽ ഒന്നിൽ നിയമിച്ച ശേഷം ബാക്കി അധിക തസ്തികകളിൽ 1:1 അനുപാതം പാലിച്ച് നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാവുന്നതാണ്.
വിഭാഗത്തിൽപെട്ട സ്കൂളുകളിൽ സംരക്ഷിതാധ്യാപകരുടെ നിയമനങ്ങൾക്ക് കെ..ആർ അധ്യായം XXI, ചട്ടങ്ങൾ 7(1)(HTV),7(2)(Addl),7(4)-Leave/Deputation)കൂടി ബാധകമാണ്.
(ഒരു സംരക്ഷിത‌ാദ്ധ്യാപകന്‍ നിലവിലുള്ള പുതിയ സ്കൂളുകളിലെ റഗുലര്‍ ഒഴിവുകളിലെ നിയമനങ്ങള്‍ അംഗീകരിക്കാം.ഇങ്ങനെ ഇല്ലാത്ത സ്കൂളുകളിലെ അധിക തസ്തികയില്‍ ഒന്നില്‍ സംരക്ഷിതാദ്ധ്യാപകനെ നിയമിച്ച് പിന്നീടുള്ള അധിക തസ്തികകളില്‍ 1:1 അനുപാതത്തില്‍ നിയമനം അംഗീകരിക്കാം.)

22.05.1979
നുശേഷം ആരംഭിച്ചതോ അപ് ഗ്രേഡ് ചെയ്തതോ ആയ സ്കൂളിൽ ഉണ്ടായ ഒഴിവ് ചട്ടം 43 അവകാശിയുടെ പ്രമോഷൻ വഴി നികത്തുമ്പോൾ, ചട്ടം 7(3)(a) പ്രകാരം ഒരു സംരക്ഷിത അധ്യാപകനെ ടി സ്കൂളിൽ നിയമിക്കാൻ കഴിയുന്നില്ലെങ്കിൽ , അതേ മാനേജെൻറിൽ ഉണ്ടാവുന്ന റിസൾട്ടൻറ് വേക്കൻസിയിൽ (20.05.79ന് മുമ്പോ ശേഷമോ ആരംഭിച്ച സ്കൂളായാലും) സംരക്ഷിത അധ്യാപകനെ നിയമിക്കണം. എന്നാൽ റിസൾട്ടൻറ് വേക്കൻസിയിലെ ഈ നിയമനത്തിന്റെ കാര്യത്തിൽ കെ..ആർ അധ്യായം XIV A, ചട്ടം 43, 51 A, 51 B പ്രകാരമുള്ള അവകാശികൾ പ്രസ്തുത മാനേജ്മെന്റുകളിലുണ്ടെങ്കിൽ അവരെ പരിഗണിച്ചതിനു ശേഷം നിലവിലുള്ളതോ ഭാവിയിലുണ്ടാകുന്നതോ ആയ ഒഴിവിൽ ഇപ്രകാരം ഒരു സംരക്ഷിതാധ്യാപകനെ നിയമിച്ചാൽ മതിയാകും. പിന്നീട് ഇപ്രകാരം ചട്ടം 43 അവകാശിയെ പ്രമോട്ട് ചെയ്ത് നിയമിച്ച സ്കൂളിൽ ഒഴിവ് വരുന്ന മുറയ്ക്ക് ചട്ടം 73(a) പ്രകാരം ഒരു സംരക്ഷിതാധ്യാപകനെ നിയമിക്കേണ്ടതും നേരത്തെ ടി പ്രമോഷന്റെ റിസൾട്ടൻറ് ഒഴിവിൽ നിയമിച്ചിരുന്ന സംരക്ഷിത അധ്യാപകനെ (സ്കൂൾ 22.05.1979 നുശേഷം ആരംഭിച്ചതോ അപ് ഗ്രേഡ് ചെയ്യപ്പെട്ടതോ അല്ലെങ്കില്‍) മാറ്റാവുന്നതും അവിടെ മാനേജർക്ക് നിയമനം നടത്താവുന്നതുമാണ്.

22.05.1979 നുശേഷം ആരംഭിച്ചതോ അപ് ഗ്രേഡ് ചെയ്തതോ ആയ സ്കൂളിൽ ഉണ്ടാകുന്ന ഒഴിവിലെ നിയമനത്തിന് പ്രസ്കുത എഡ്യക്കേഷണൽ ഏജൻസിയിലെ 43,54, 58 ചട്ടപ്രകാരമുള്ള അവകാശികൾക്ക് മുൻഗണനാവകാശം നൽകിയിട്ടുള്ളതിനാൽ അവിടെ ഒഴിവില്ലാത്തതു കാരണം ചട്ടം 7(3)(e) പ്രകാരം ഒരു സംരക്ഷിതാധ്യാപകൻ നിയമിക്കപ്പെട്ടിട്ടില്ലെങ്കിലും അംഗീകാരം നൽകാവുന്നതാണ്. എന്നാൽ ചട്ടം 7(3)(a) പ്രകാരമുള്ള ഒരു സംരക്ഷിതാധ്യാപകനെ ഭാവിയിൽ ഉണ്ടാകുന്ന ഒഴിവിൽ നിയമിക്കേണ്ടതാണ്. പുതിയ നിയമനമാണ് നടത്തിയിട്ടുള്ളതെങ്കിൽ അതിന് അംഗീകാരം പരിഗണിക്കുന്ന വേളയിൽ സംരക്ഷിതാധ്യാപകന്റെ നിയമനം ഉറപ്പുവരുത്തി യിരിക്കണം. ചട്ടം 7(3) (a) പ്രകാരം ഒരു സംരക്ഷിതാധ്യാപകനെ/ അനധ്യാപകനെ നിയമിക്കുന്നതിനായി ഏത് കാറ്റഗറിയിലുള്ള ഒഴിവും പരിഗണിക്കാവുന്നതാണ്.
ചട്ടം 7(2)-അധിക തസ്തികയിലെ താഴെയുള്ള കാര്യം ഇവിടെയും ബാധകമാണ്
കെ..ആർ അധ്യായം XXI, ചട്ടം 7 (5) പ്രകാരം സ്കൂളുകളിൽ സംരക്ഷിതാധ്യാപകൻ ജോലിയിൽ പ്രവേശിക്കുന്ന തീയ്യതി മുതൽ മാത്രമേ പ്രസ്തുത സ്കൂളിലെ ബന്ധപ്പെട്ട മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകാവൂ എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംരക്ഷിതാ ധ്യാപകരെ പുനർവിന്യസിക്കുന്ന കാര്യത്തില്‍ ബഹു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതിനാൽ ചട്ടപ്രകാരം സംരക്ഷിതാധ്യാപകരെ നിയമിക്കാനായി മാറ്റിവച്ചിട്ടുള്ള ഒഴിവുകളിൽ പല സ്കൂളുകളിലും അപ്രകാരം മാനേജർമാർക്ക് നിയമനം നടത്താൻ
കഴിഞ്ഞിട്ടില്ല. ആയതിനാൽ കെ..ആർ അധ്യായം XXI, ചട്ടങ്ങൾ 7(2). 7(3) എന്നിവ പ്രകാരം സംരക്ഷിതാധ്യാപകരെ മാത്രം നിയമിക്കുന്നതിനായി നിർദ്ദേശിച്ചിട്ടുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് അംഗീകൃത ഒഴിവ് മാറ്റിവച്ചിട്ടുണ്ടെങ്കിൽ 01/06/2019 നകം അംഗീകൃത ഒഴിവ് മാറ്റിവയ്ക്കുന്നുവെങ്കിൽ, അത്തരം സ്കൂളുകളിലെ ബന്ധപ്പെട്ട മറ്റ് നിയമനങ്ങൾക്ക് നിയമനത്തീയതി മുതൽ തന്നെ അംഗീകാരം നൽകാവുന്നതാണ്. എന്നാൽ സംരക്ഷിതാധ്യാപകരെ നിയമിക്കുന്നതിനായി മാറ്റി വച്ചിട്ടുള്ള/ 01-06-2019 നകം മാറ്റിവയ്ക്കുന്ന
ഒഴിവ് തസ്തിക നിർണയപ്രകാരം വ്യവസ്ഥാപിതമാണെന്ന് ഉറപ്പ് വരുത്തിയതിനും അപ്രകാരം ഒഴിവ് മാറ്റിവച്ചിട്ടുണ്ടെന്ന സത്യപ്രസ്താവന മാനേജരിൽ നിന്ന് ലഭ്യമാക്കിയതിനും ശേഷം മാത്രമേ ബന്ധപ്പെട്ട മറ്റുള്ളവരുടെ നിയമനാംഗീകാരം പരിഗണിക്കേണ്ടതുള്ളൂ. ബഹു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതുമൂലം അനുവദിക്കുന്ന ഈ ഇളവ് 01/6/2019 മുതൽ ഉണ്ടായിരിക്കുന്നതല്ല. 01/06/2019 മുതൽ ഇത്തരം നിയമനങ്ങൾക്ക് ചട്ടം (5) ലെ വ്യവസ്ഥ പ്രകാരം മാത്രമേ നിയമനാംഗീകാരം നൽകേണ്ടതുള്ളൂ.
(അധിക തസ്തികയില്‍ നിയമിക്കപ്പെട്ടവരുടെ നിയമനം അംഗീകരിക്കുന്നതിനായി അത്രയും എണ്ണം വിരമിക്കല്‍ അടുത്ത വര്‍ഷം ലഭ്യവും മാനേജറുടെ സാക്ഷ്യപത്രവുമുണ്ടെങ്കില്‍ അതും പരിഗണിക്കാം)

5.ഉപചട്ടം 5 മാറ്റിയിരിക്കുന്നു.

(5) Subject to rules 43, 51A and 5IB of Chapter XIV A, the posts or vacancies earmarked for appointing protected hands in sub -rules (1), (2),clauses (a) and (b) of sub-rule (3) and sub-rule (4) shall not be filled up by the Managers otherwise than from the Teachers Bank. The appointments made by the Managers against other vacancies occurred on the same date or on subsequent date, shall be considered for approval only with with effect from the date of joining duty of the protected hands in the above posts or vacancies.
മുന്‍പുള്ള ചട്ടം

Notwithstanding anything contained in rules 43, 51A and 5IB of Chapter XIV A, the posts of Lower Primary Assistant and Upper Primary Assistant sanctioned additionally as per item (iii) of clause (b) of rule I and item (iv) of rule 5 of Chapter XXIII, the first post of every two additional posts, irrespective of its category, on staff fixation are solely earmarked for appointing protected teachers from the Teachers Bank.
ഭേദഗതി
ഉപചട്ടങ്ങള്‍ (1),HTV,(2) Addtional,(4) Leave/Deputation vacancy പ്രകാരം ഉള്ള തസ്തികകള്‍ മാനേജര്‍ സംരക്ഷിതാദ്ധ്യാപകനെ നിയമിക്കണം.ഇത്തരത്തില്‍ സംരക്ഷിതാദ്ധ്യാപകനെ നിയമിച്ച് ആ അദ്ധ്യാപകന്‍ ജോലിയില്‍ ചേര്‍ന്ന തീയ്യതി മുതലേ മാനേജര്‍ നിയമിച്ച മറ്റ് നിയമനങ്ങള്‍ അംഗീകരിക്കാനാകൂ.ഇവിടേയും ആദ്യം 43,51A,51B അവകാശികളെ കഴിഞ്ഞേ സംരക്ഷിതാദ്ധ്യാപകനെ നിയമിക്കേണ്ടൂ എന്ന ഭേദഗതി വരുത്തി.

അടുത്തത് ചട്ടം 8
ചില അക്കങ്ങളും ബ്രാക്കറ്റുകളും മാറ്റിയിരിക്കുന്നു.
(v) in sub rule (8), for the figures, brackets and words “(1) and (2)”, occurring in both the places, the figures, brackets and words,”” shall be substituted.
ഭേദഗതിയോടെ ചട്ടം ഇതാ

8) If a protected teacher in the same category is not available in the Teachers Bank of the revenue district in which the school is situated, as on the date of occurrence of vacancy, manager shall appoint a teacher from the Teachers Bank of any other revenue district where such protected teacher is available, with the permission of the Director. In case, same category of teacher is not available in the Teachers Bank of any revenue district, such vacancies except the vacancies against the posts mentioned in sub-rules (1),(2) and clauses (a) and(b) of sub-rule(3) above, shall be filled up by the manager otherwise with the permission of the Director. The vacancies mentioned in sub-rules(1),(2) and clauses (a) and(b) of of sub-rule(3) above shall only be filled up as specified by Government from time to time.

മുന്‍പ് അതാത് ജില്ലകളില്‍ സംരക്ഷിതാദ്ധ്യാപകരെ കിട്ടിയില്ലെങ്കില്‍ മറ്റ് ജില്ലകളില്‍ നിന്നുമുള്ള സംരക്ഷിതാദ്ധ്യാപകരെ നിയമിക്കണം.(ഡയറക്റ്ററുടെ അനുമതിയോടെ) ഒരു ജില്ലയിലും സംരക്ഷിതാദ്ധ്യാപകരെ ലഭിച്ചില്ലെങ്കില്‍ ഉപചട്ടങ്ങള്‍ (1),HTV,(2) Addtional ഒഴികെയുള്ളവയില്‍ ഡയറക്റ്ററുടെ അനുമതിയോടെ മാനേജര്‍ക്ക് നിയമിക്കാമായിരുന്നു.എന്നാല്‍ ഇപ്പോള്‍ ഉപചട്ടം 3(a),(b) കൂടി മാനേജര്‍ക്ക് നിയമിക്കാനാവില്ല.ഉപചട്ടം 3(a),(b) എന്നാല്‍ 22/05/1979 നു ശേഷം തുടങ്ങിയതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളിലെ എച്ച്.ടി,വി,അധിക തസ്തിക,അവധി ഒഴിവ്,റഗുലര്‍ തസ്തികയില്‍ മാറ്റിവെച്ചത് എന്നിവ.29/01/16 നു ശേഷം തുടങ്ങിയതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളിലെ മുഴുവന്‍ തസ്തികയും(അവകാശികളെ കഴിഞ്ഞ്)



നിലവില്‍ അപ്പീല്‍ നല്‍കിയിട്ടുള്ള കേസിലും ഈ ഉത്തരവ് വെച്ച് തീരുമാനമെടുക്കാം

ഇനി അദ്ധ്യായം XXIII ലെ 14A യുടെ ഭേദഗതിയാണ്.

ചട്ടം 14A(..നം.199/2016(S.R.O 752/2016 Dt.03/12/2016) പ്രകാരം ഉള്‍പ്പെടുത്തിയിരിക്കുന്നത്)
14 A-Notwithstanding anything contained in Rule 12 of this Chapter and in Rule 3A of Chapter XXIVB, Government may by notification in the official gazette, extend the strength of teaching and non-teaching staff already sanctioned in the schools for the last year to subsequent years.
ഭേദഗതികള്‍
(i) The words “and in Rule 3A of Chapter XXIVB” shall be omitted;
(ii) for the words” notification in the official gazette” , the word “order” shall be substituted.

Chapter XXIVB -Rule3A.ഇങ്ങനെയാണ്.

The provisions contained in Rules 12A and 12B in Chapter XXIII for the fixation of the strength of the teaching staff in aided schools shall mutatis mutandis apply to the fixation of strength of the non-teaching staff in aided schools also.

ഒരു വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ ഉത്തരവ് പ്രകാരം അനുവദിക്കപ്പെട്ട തസ്തികകള്‍ അടുത്ത വര്‍ഷത്തേക്കോ, തുടര്‍ച്ചയായി പിന്നീടുള്ള വര്‍ഷങ്ങളിലേക്കോ നിലനിര്‍ത്താന്‍ ഇനിയും ഗസറ്റ് നോട്ടിഫിക്കേഷന്‍ ആവശ്യമില്ല.സര്‍ക്കാര്‍ ഉത്തരവ് മതി.

തയ്യാറാക്കിയത്

ഉണ്ണിക്കൃഷ്ണന്‍.ആര്‍.കെ
അഭിപ്രായങ്ങള്‍,നിര്‍ദ്ദേശങ്ങള്‍ ബ്ലോഗില്‍ unnirk.onlineകമന്റായി മാത്രം.ഫോണ്‍ ചര്‍ച്ച ഇല്ല.ഇത് എന്റെ വ്യക്തിപരമായ മനസ്സിലാക്കല്‍ മാത്രമാണ്.ആധികാരികതയില്ല.




                                                                                       തയ്യാറാക്കിയത്

                                                                                      ഉണ്ണിക്കൃഷ്ണന്‍.ആര്‍.കെ

അഭിപ്രായങ്ങള്‍,നിര്‍ദ്ദേശങ്ങള്‍ ബ്ലോഗില്‍ unnirk.onlineകമന്റായി മാത്രം.ഫോണ്‍ ചര്‍ച്ച ഇല്ല.ഇത് എന്റെ വ്യക്തിപരമായ മനസ്സിലാക്കല്‍ മാത്രമാണ്.ആധികാരികതയില്ല.