സമന്വയ-ഡിജിറ്റൽ സിഗനേച്ചർ
സമന്വയയിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് തുടങ്ങി കുറേ നാളുകളായതിനാൽ മിക്കവാറും എല്ലാവർക്കും ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ പരിചിതമായിരിക്കുമല്ലോ. എന്നിരുന്നാലും ലോക്ക് ഡൗൺ വന്നതോടെ മിക്കവാറും ഓഫീസർമാർ വീട്ടിൽ ഇരുന്നുകൊണ്ട് ഇതുവരെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചിട്ടില്ലാത്ത സിസ്റ്റങ്ങളിൽ സമന്വയ ഉപയോഗിച്ചുവരുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റൽ സിഗ്നേച്ചർ പ്രവർത്തിക്കുന്നില്ല എന്ന വിളികൾ ധാരാളമായി വരുന്നുണ്ട്. ഇതിന്റെ കാരണങ്ങളും പ്രതിവിധികളുമാണ് ഇവിടെ പറയാൻ പോകുന്നത്.വിൻഡോസിലാണ് എറെ പേർ ചെയ്യുന്നത്. ഡിജിറ്റൽ സിഗനേച്ചറും സമന്വയയും വിൻഡോസിലും ലിനക്സിലും പ്രവർത്തിക്കും. എന്നാൽ വിൻഡോസിൽ താഴെ പറയുന്ന ക്രമീകരണങ്ങൾ നടത്തിയാൽ മാത്രമേ പ്രവർത്തിക്കൂ.
1.ജാവ 8 ആർ.ടി.ഇ ഇൻസ്റ്റാൾ ചെയ്യണം.
2.ഇതിനുശേഷം എൻ.ഐ.സി.ഡി.സൈൻ എന്ന സോഫ്റ്റ് വെയർ ഇൻസ്ററാൾ ചെയ്യണം.
3.ഇതിനുശേഷം നിങ്ങളുടെ കൈവശമുള്ള ടോക്കൺ ഇൻസെർട്ടു ചെയ്യുക. അപ്പോൾ ടോക്കൺ ഡ്രൈവർ ഇൻസ്റ്റാൾ ചെയ്യാൻ പറയും. അത് ഇൻസ്റ്റാൾ ചെയ്യുക.
4.മിക്കവാറും പേരുടെ കയ്യിൽ പ്രോക്സ് കീ / ട്രസ്റ്റ് കീ എന്ന ടോക്കൺ ആയിരിക്കും. ഇതാണ് എങ്കിൽ മറ്റ് സെറ്റിങ്സ് ആവശ്യമില്ല. എന്നാൽ ഇ-പാസ് ആണെങ്കിൽ ഒരു ക്രമീകരണം കൂടി നടത്തേണ്ടതുണ്ട്.
ഇതിനായി ഡെസ്ക് ടോപ്പിലുള്ള NICD Sign ക്യൂബ് ക്ലിക്ക് ചെയ്യുക.
അപ്പോൾ ഒരു കമാൻഡ് ബോക്സ് വരികയും സോഫ്റ്റ് വെയർ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യും. അപ്പോൾ താഴെ ടാസ്ക് ബാറിൽ ചെറിയ ക്യൂബ് കാണാം. ഇതിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. അപ്പോൾ സെറ്റിങ്സ് കാണാം.
അവിടെ ഒരു ഫയൽ ബ്രൗസ് ചെയ്യാൻ ഓപ്ഷനുള്ളതായി കാണാം. അവിടെ ടോക്കൺ ഡ്രൈവർ സെലക്റ്റ് ചെയ്ത് സേവ് ചെയ്യണം.
Epass ടോക്കൺ ആണെങ്കിൽ System32/eps2003csp11.dll സി ഡ്രൈവിൽ വിൻഡോസ് എന്ന ഫോൾഡറിലെ സിസ്റ്റം 32 എന്ന ഫോൾഡറിൽ System32/eps2003csp11.dll ഇതുപോലുള്ള ഫയൽ കാണം. ഇതാണ് സെലക്റ്റ് ചെയ്ത് സേവ് ചെയ്യേണ്ടത്.തുടർന്ന് ടോക്കൺ ഒന്ന് ഡിറ്റാച്ച് ചെയ്ത് വീണ്ടും ഇൻസേർട്ട് ചെയ്യേണ്ടതായുണ്ട്.
ഇനി ഇത് പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കുന്നതിനായി സമന്വയയിൽ ലോഗിൻ ചെയ്ത് പ്രൊഫൈലിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന വിൻഡോയിൽ ഡിജിറ്റൽ സിഗനേച്ചർ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ടോക്കൻ പാസ് വേഡ് ചോദിക്കുന്നുണ്ടെങ്കിൽ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാം. ഇതിനായി പാസ് വേഡ് നൽകുക,തുടർന്ന് ഫയലിൽ നടപടികൾ സ്വീകരിക്കാവുന്നതാണ്. ഇനിയും ശരിയാകുന്നില്ലെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
1.ബ്രൗസർ(ക്രോം/ഫയർഫോക്സ്) അപ്ഡേറ്റഡ് ആയിരിക്കണം.
2.File Not Approved Yet-ഇത് ഒരു എററല്ല. ഫയലിൽ ആക്ഷൻ എടുക്കാതെ(അപ്രൂവ്/റിജക്റ്റ്) പ്രൊസീഡിങ്സ് അപ്രൂവ് ചെയ്യുമ്പോഴാണ് ഈ മെസേജ് വരുന്നത്. അതിനാൽ ഫയലിൽ ആദ്യം ആക്ഷൻ എടുക്കുക.
3.ആക്ഷൻ എടുക്കുമ്പോൾ സേവ് ആകുന്നില്ല-നിങ്ങളുടെ സിസ്റ്റത്തിലെ ആൻറി വൈറസ് സോഫ്റ്റ് വെയറാണ് ഇത് ബ്ലോക്ക് ചെയ്യുന്നത്. പ്രത്യേകിച്ച് കാസ്പർസ്കൈ പോലുള്ള ആന്റി വൈറസ് സോഫ്റ്റ് വെയറുകൾ ഡിജിറ്റൽ സിഗ്നേച്ചർ ആപ്ലെറ്റ് ബ്ലോക്ക് ചെയ്യുന്നു. ഇതിനായി ആൻറി വൈറസ് തൽക്കാലം പ്രവർത്തിക്കാതാക്കുക.
4.ജാവ, എൻ.ഐ.സി.ഡി സൈൻ തുടങ്ങിയവ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നില്ല എന്നത് നിങ്ങളുടെ ഓപറേറ്റിങ്ങ് സിസ്റ്റം എററാണ് കാണിക്കുന്നത്. ഇതിനായി ഒ.എസ് വീണ്ടും ഇൻസ്റ്റാൾ ചെയ്യേണ്ടിവരും. ഇത്തരത്തിലുള്ള വലിയ മാറ്റങ്ങൾ എനിഡെസ്ക് ഉപയോഗിച്ച് ചെയ്തു തരുന്നതല്ല കാരണം ഈ സിസ്റ്റം സെറ്റു ചെയ്തു വെച്ച പല വാല്യുകളും മാറിപ്പോകും.പിന്നീട് ഉപയോഗിക്കുമ്പോൾ പ്രശ്നം കാണിക്കും.
ഇനി ഉബുണ്ടുവിലാകട്ടെ, 14.1,18.4 മുതലുള്ള ഐ.ടി.സ്കൂൾ ഉബുണ്ടുവിലേ ഇത് പ്രവർത്തിക്കൂ. 14.1 ആദ്യ വേർഷനുകളിൽ ക്രോം ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നില്ല എങ്കിൽ പുതിയ 18 വേർഷനിലേക്ക് മാറ്റുക. ഉബുണ്ടുവിൽ ഒറ്റ ക്ലിക്കിൽ ജാവയും എൻ.ഐ.സി.ഡി.സൈനും പ്രോക്സ് കീയും ഇൻസ്റ്റാൾ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
ഇ പാസ് ആണ് എങ്കിൽ മുകളിലെ സിംഗിൾ പാക്കേജ് ഇൻസ്റ്റാൾ ചെയ്തിനുശേഷം
ഇവിടെ ക്ലിക്ക് ചെയ്ത് നിർദ്ദേശങ്ങൾ അനുസരിക്കുക. ബ്രൗസർ അപ്ഡേറ്റ് ആയിരിക്കണം.
ഇനി പ്രൊസീഡിങ്സ് അപ്രൂവ് ചെയ്യുമ്പോൾ ഡിജിറ്റൽ സിഗ്നേച്ചർ സപ്പോർട്ട് ചെയ്യുന്നില്ല എന്ന എറർ വരുമ്പോൾ ഈ വീഡിയോ ശ്രദ്ധിക്കുക.
ഉണ്ണിക്കൃഷ്ണൻ.ആർ.കെ.
സ്റ്റേറ്റ് നോഡൽ ഓഫീസർ,സമന്വയ
No comments:
Post a Comment