സമന്വയയിൽ പേഴ്സണൽ ഓഡിറ്റ് നടത്തുന്നതിന് ഏത് ഓഫീസർക്കും സർവ്വീസ് അവസാനിക്കുന്നതിന് മുമ്പോ അവസാനിച്ചോ സമന്വയ മുഖേനതന്നെ അപേക്ഷ നൽകാവുന്നതാണ്.
ഇതിനായി ഓഫീസറുടെ ലോഗിനിൽ Profile എന്ന ഭാഗത്ത് (ലോഗിൻ ചെയ്ത് കഴിഞ്ഞാൽ പേര് കാണിക്കുന്നിടത്ത് ക്ലിക്ക് ചെയ്താൽ പ്രൊഫൈൽ കാണാം. ഇടത് ഭാഗത്തും പ്രൊഫൈൽ കാണാം
പ്രൊഫൈലിൽ ക്ലിക്ക് ചെയ്താൽ മുകളിൽ കാണുന്ന Service Details എന്ന മെനു എടുക്കുക
സമന്വയ വന്നതിന് ശേഷം ജോലി ചെയ്ത ഓഫീസുകളുടെ വിവരങ്ങൾ കാണാവുന്നതാണ്
അവിടെ താഴെയായി കാണുന്ന ടിക് ബോക്സ് ടിക് ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോൾ പേഴ്സണൽ ഓഡിറ്റിനുള്ള റിക്വസ്റ്റ് ഡി.ഡി.ഇ.ക്ക് ലഭിക്കും.
ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ പിന്നീടും സർവ്വീസിലുള്ളവർക്ക് പിന്നീട് ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഡി.ഡി.ഇ.ഓഫീസിലെ ഓഡിറ്റ് സെക്ഷനെ ബന്ധപ്പെടേണ്ടതാണ്.