സമന്വയ മുഖേന സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവാകുകയും ആയതിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്റ്റർ തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
കെ.ഇ.ആർ . അദ്ധ്യായം 14 എ ചട്ടം 35 നോട്ട് 2 പ്രകാരം ഓരോ വർഷവും ജനുവരി 1 പ്രാബല്യത്തിൽ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കേണ്ടതുണ്ട്. ഓരോ സ്കൂൾ വർഷത്തിലും നിയമിച്ച് അംഗീകാരം നേടിയ അദ്ധ്യാപകരുടെ പേരുകൾ കാണിച്ചുകൊണ്ടുള്ള സപ്ലിമെന്ററി ലിസ്റ്റ്, വിദ്യാഭ്യാസ ഏജൻസി, ലിസ്റ്റ് അംഗീകരിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥന് മെയ് 31 നകം അയക്കണം. ടി ഉദ്യോഗസ്ഥൻ , സീനിയോറിറ്റി ലിസ്റ്റ് ജൂൺ 30നകം താൽക്കാലികമായും , ആഗസ്റ്റ് 31 നകം അന്തിമമായും അംഗീകാരം നൽകേണ്ടതുണ്ട്.
സമന്വയ മുഖേന സീനിയോറിറ്റി ലിസ്റ്റ് സമർപ്പിക്കേണ്ടത് മാനേജർ തന്നെയാണ്. സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി സമന്വയയിൽ പ്രധാനാദ്ധ്യാപകന്റെ ലോഗിനിൽ ലഭ്യമായ സ്റ്റാഫ് ലിസ്റ്റ് എല്ലാ പ്രധാനാദ്ധ്യാപകരും പരിശോധിച്ച് , അപാകതകൾ പരിഹരിച്ച് അന്തിമമാക്കേണ്ടതുണ്ട്.
സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച കെ.ഇ.ആർ അദ്ധ്യായം 14 എ. ചട്ടം 34 ഇങ്ങനെയാണ്
Rule 34:Seniority List. Every management shall subject to the provisions contained in rule 37 , prepare and maintain in form II A a staff list otherwise called seniority list each for the teachers in High Schools and Primary schools as specified below
a) In the case of High Schools combined Seniority list of High School assistant (subjects) and high school assistants (languages) specified in clauses ii and iiA of Chapter 23 shall be prepared giving the high school assistant (languages) the credit of their entire service as high school assistants (languages) irrespective of whether they are graduates or Title holders without prejudice to the interse seniority list of high school assistant (subjects) and high school assistant (languages) The purpose of the seniority list shall only be to determine the relative position of persons who shall be eligible for promotion as high school head master by virtue of the length of service and prescribed qualification for the promotion as High school Head Master.
b)In the case of upper primary schools and lower primary schools a combined seniority list of upper Primary School assistants , lower primary school assistants and junior language teachers and specialist teachers specified in rules 3 and 4 of chapter 31 shall be prepared. The purpose of the seniority list will only be to determine the position of persons eligible for promotion as Primary School headmaster by virtue of length of service and prescribed qualifications for the promotion as primary school head master.