Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Saturday, November 9, 2024

Samanwaya-DGE Visit Form Updation

 സമന്വയയിൽ ഡി.ജി.ഇ. വിസിറ്റ് എന്ന ഫോം ഫൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന അപ്ഡേഷനുകൾ വരുത്തിയിട്ടുണ്ട്.

1.

5ാം നമ്പര്‍ 5) Details of strength as on the day of verification - എന്ന ഭാഗത്ത് ഓട്ടോമാറ്റിക്ക് ആയി ആറാം പ്രവൃത്തിദിനത്തെ എണ്ണമാണ് വരിക. എന്നാൽ പലപ്പോഴും യു.ഐ.ഡി. ഇൻവാലിഡ് ആയും നോ യു.ഐ.ഡി.ആയും മറ്റും തസ്തിക നിര്‍ണ്ണയത്തിന്  കണക്കാക്കാൻ കഴിയാത്ത കുട്ടികളുടെ എണ്ണം ഇവിടെ രണ്ടാമത്തെ വരിയിൽ II.Re-admitted(Re-admitted/ Invalid UID/No UID Etc) നൽകിയാൽ തസ്തിക നിര്‍ണ്ണയത്തിന് എടുക്കാവുന്ന കുട്ടികളുടെ എണ്ണം ലഭിക്കുന്നതാണ്.

2.2023-24 വര്‍ഷത്തിൽ അധിക തസ്തികക്ക് ശിപാര്‍ശ ചെയ്യുകയും എന്നാൽ ഈ അധിക തസ്തികകൾ 2024-25 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം വരെയും അനുവദിച്ചുവരാത്തതിനാൽ 2023-24 ൽ ശിപാര്‍ശ ചെയ്ത അതേ തസ്തികകൾ തന്നെ 2024-25 ലും ശിപാര്‍ശ ചെയ്തിട്ടുള്ളിടങ്ങളിൽ പിന്നീട് 202-24 വര്‍ഷത്തെ അധിക തസ്തികകൾ അനുവദിക്കപ്പെടുകയും ആയതിനനുസരിച്ച് 2023-24ലെ അധിക തസ്തികകൾ 2024-25 ലും അനുവദിക്കപ്പെട്ടപ്പോൾ 2024-25 വര്‍ഷം ശിപാര്‍ശ ചെയ്യപ്പെട്ടത് ആവശ്യമില്ലാത്ത സാഹചര്യം വന്നിട്ടുണ്ട്.(  (ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത്-2023-24 ലെ അതേ ശിപാര്‍ശ തന്നെ 2024-25 ലും വരികയും ആയത് 2023-24 ൽ മുഴുവനായി അനുവദിക്കപ്പെടുകയും ചെയ്ത ഇടങ്ങളിലേ അത് ബന്ധകമാകൂ

ഇത്തരം കേസിൽ 12ാം കോളം 

12) വിദ്യാലയ സന്ദർശനത്തിന് ശേഷം അഡിഷണൽ പോസ്റ്റുകൾ :23-24 ലെ അധിക ഡിവിഷനുള്ള ശിപാർശ തന്നെയായതിനാൽ അധിക തസ്തികയില്ല

പുതിയ ഓപ്ഷൻ സെലക്റ്റ് ചെയ്യാവുന്നതാണ്.

ഇത്തരത്തിൽ ഓപ്ഷൻ സെറ്റ് ചെയ്താൽ സന്ദര്‍ശന വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാതെ തന്നെ ഫോം സബ്മിറ്റ് ചെയ്യാനാകുന്നതാണ്.


No comments:

Post a Comment