സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും പൊതു വിദ്യാഭ്യാസ ഡയറക്റ്ററും വിവിധങ്ങളായ ഉത്തരവുകളും സർക്കുലറുകളും പുറപ്പെടുവിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് ബഹു സുപ്രീം കോടതി മുമ്പാകെ ഫയൽ ചെയ്യപ്പെട്ട എസ്.എൽ.പി (സി) 9566/2023 തുടങ്ങിയ ഹർജികളിൽ ബഹു സുപ്രീം കോടതി, നിലവിലുള്ള ചട്ടങ്ങളിൽ എന്ത് തന്നെ വ്യവസ്ഥചെയ്തിരുന്നാലും എയ്ഡഡ് സ്കൂളുകളിൽ നിയമിക്കുവാൻ ഭിന്നശേഷി വിഭാഗത്തിൽ ഉള്ളവരെ തിരഞ്ഞെടുക്കുന്നതിനായി ഒരു സംസ്ഥാനതല സമിതി രൂപീകരിക്കുന്നതിനും, സമിതി ശുപാർശ ചെയ്യുന്ന ഉദ്യോഗാർത്ഥികളെ നിയമിക്കുവാൻ മാനേജർമാർ ബാധ്യസ്ഥരാണെന്നും ഇത് സംബന്ധിച്ച പ്രൊപ്പോസൽ സമർപ്പിക്കുന്നതിനും സർക്കാരിന് നിർദേശം നൽകുകയുണ്ടായി. സർക്കാർ പ്രൊപ്പോസൽ സമർപ്പിക്കുകയും, ബഹു സുപ്രീംകോടതി എസ്.എൽ.പി (സി) നം. 9566/2023 നമ്പർ ഹർജിയിലെയും ബന്ധപ്പെട്ട മറ്റ് ഹർജികളിലും 27.01.2025 തീയതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സർക്കാർ സമർപ്പിച്ച പ്രൊപ്പോസൽ അനുസരിച്ചു തുടർ നടപടികൾ സ്വീകരിക്കുവാൻ അനുമതി നൽകുകയും എന്നാൽ സർക്കാർ ശുപാർശകൾ അന്തിമമാക്കുന്നത് ബഹു.കോടതി അനുമതിയോടെ മാത്രമായിരിക്കും എന്നും ഉത്തരവിട്ടു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനായി സംസ്ഥാന തല, ജില്ലാതല സമിതികൾ രൂപീകരിച്ച് സർക്കാർ G.O.(കൈ) No.45/2025/GEDN തീയ്യതി. 24-03-2025 പ്രകാരം ഉത്തരവായിട്ടുണ്ട്. തുടർന്ന് ഭിന്നശേഷി നിയമനം സംബന്ധിച്ച് കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ സ.ഉ.(കൈ) നം.123/2025/GEDN തീയതി. 28-06-2025 പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്റ്റർ പ്രകാരം മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പുതുതായി പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരം ഈ നടപടിക്രമങ്ങളെല്ലാം തന്നെ സമന്വയ മുഖേനയാണ് ചെയ്യേണ്ടത്.
GO 45/2025 /G.EDN- COMMITTEE FORMATION
GO 123/2025-District committe RPWD Appointment
DGE Directions on RPWD Reservation-District Level Committee reg
മാനേജർമാർ സമന്വയ മുഖേനയാണ് ഭിന്നശേഷി സംവരണത്തിനായി വിട്ടുനൽകേണ്ട ഒഴിവുകളുടെയും നിലവിൽ വിട്ടുനൽകപ്പെട്ട ഒഴിവുകളുടെയും വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടത്.
മാനേജർ സമന്വയ ലോഗിൻ ചെയ്താൽ Vacancy Reporting എന്ന പുതിയ ലിങ്ക് വന്നതായി കാണാവുന്നതാണ്.
ഈ ലിങ്ക് ഉപയോഗിച്ചാണ് ഒഴിവ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത്.ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ താഴെ കാണുന്നതുപോലെ ഒരു വിൻഡോ ലഭ്യമാകുന്നതാണ്.
മാനേജ്മെന്റിനു കീഴിലെ ഓരോ സ്കൂളും ഇവിടെ ലിസ്റ്റ് ചെയ്തിരിക്കും.ഓരോ വിവരത്തിന്റെയും അവസാനം വലതുഭാഗത്തായി എഡിറ്റ് ചെയ്യാനും കൺഫേം ചെയ്യാനുമുള്ള ബട്ടനുകൾ കാണാവുന്നതാണ്.
ഇത് കൺഫേം ചെയ്യുന്നതോടെ ഈ വിവരം അതാത് വിദ്യാഭ്യാസ ഓഫീസൽ ലഭിക്കുകയും അവിടെ നിന്നും പരിശോധിച്ച് ക്രമപ്രകാരമെങ്കിൽ ജില്ലാതല സമിതിക്ക് നൽകുകയും അപാകത കണ്ടെത്തിയാൽ തിരികെ അയച്ച് അപാകത തിരുത്തി പുനഃസമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ്.
തുടർന്ന് ജില്ലാതല സമിതി നിയമനം നടത്തി തുടർ വിവരങ്ങൾ അടുത്ത ഹെൽപ് ഫയലിൽ നൽകുന്നതാണ്.