Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Tuesday, December 24, 2019

Eclipse App

2019 ഡിസംബര്‍ 26 ന് നമ്മുടെ നാട്ടില്‍ സൂര്യഗ്രഹണമാണല്ലോ.ഇതിനായി എല്ലാവരും തയ്യാറെടുത്തു കഴിഞ്ഞു.എങ്ങനെയാണ് ഗ്രഹണം വീക്ഷിക്കേണ്ടത് എന്നെല്ലാം എല്ലാവരും ശ്രദ്ധിച്ചിരിക്കുമല്ലോ. 
ഇവിടെ ഗ്രഹണം സംബന്ധിച്ച ഒരു ആപ് പരിചയപ്പെടുത്തുകയാണ്. നമ്മുടെ കുട്ടികള്‍ക്ക് കളിക്കാന്‍ മൊബൈല്‍ കൊടുക്കുന്നതിനു പകരം ഈ ആപ് ഒന്നു പരിചയപ്പെടുത്തിക്കൊടുക്കാവുന്നതാണ്.
ആദ്യം എന്താണ് ഗ്രഹണം എന്ന് ഒന്നു പരിചയപ്പെടാം.സൂര്യനെ ചന്ദ്രന്‍ കുറച്ചു നേരത്തേക്ക് മറക്കുന്നു.ഇതാണ് സൂര്യഗ്രഹണം.2019 ഡിസംബർ 26നു ഒരു വലയസൂര്യഗ്രഹണം ദർശിക്കാനാകും.സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും ഒരു സ്ഥാനത്ത് ഒത്തുചേരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാൾ ചെറുതാണെങ്കിൽ ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയം പോലെ ചന്ദ്രനു വെളിയിൽ കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളാണ് വലയ സൂര്യഗ്രഹണം (Annular eclipse) എന്നു് അറിയപ്പെടുന്നത്. ഒരു വലയസൂര്യഗ്രഹണം ആയിരക്കണക്കിനു കിലോമീറ്റർ വീതിയിൽ ഭാഗീകമായി നിരീക്ഷിക്കാൻ സാധിക്കും. 
രാഹു, കേതു
ഭൂമിയില്‍ നിന്ന് നോക്കുന്ന നമുക്ക് സൂര്യനും ചന്ദ്രനും നമ്മെ (ഭുമിയെ) ചുറ്റുകയാണെന്നാണ് തോന്നുക. ഇങ്ങനെ സങ്കല്‍പ്പിച്ചാല്‍ സൂര്യനും ചന്ദ്രനും 2 പഥങ്ങളിലൂടെ ഭൂമിയെ ചുറ്റുന്നു. ഈ രണ്ട് പഥങ്ങളും 2 ബിന്ദുക്കളില്‍ മുറിച്ചുകടക്കുന്നുണ്ട്.ഈ ബിന്ദുക്കളാണ് രാഹുവും കേതുവും.ഇവയെ തമോഗ്രഹങ്ങള്‍ എന്നാണ് ജ്യോതിഷത്തില്‍ അറിയപ്പെടുന്നത്. ഈ രണ്ട് ബിന്ദുക്കളും ഭൂമിക്ക് ചുറ്റും കറങ്ങുന്നുണ്ട്.ഈ ബിന്ദുവില്‍ സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തിയാലേ ഗ്രഹണം നടക്കു.
മറ്റൊരു ചിത്രം
ഇങ്ങനെ രാഹുവും കേതുവുമുണ്ടെന്ന് ഒരു ബൈനേക്കുലറുമില്ലാത്ത കാലത്ത പറഞ്ഞുവെച്ച പൂര്‍വ്വികന്‍മാരെ കളിയാക്കുകയല്ല വേണ്ടത്.പിന്നീട് വന്ന അന്ധവിശ്വാസങ്ങളെയാണ് മാറ്റേണ്ടത്.

ഇനി ഗ്രഹണം ഒരു ചിത്രം
ഇന്ത്യാ ഗ്രഹണ മാപ്പ്
ഇനി നമുക്ക് ആപ് ഉപയോഗിച്ച് എങ്ങനെ ഗ്രഹണം കാണാം എന്ന് നോക്കാം
1.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ Eclipse Calculator 2 എന്ന് സെര്‍ച്ച് ചെയ്യുക
ഈ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുക
ആപ് തുറക്കുക
ഏത് ഗ്രഹണവും കാണാം.തല്‍ക്കാലം സൂര്യഗ്രഹണം എടുക്കുക
താഴെയുള്ള സെര്‍ച്ച് ബൈ ലൊക്കേഷന്‍ ക്ലിക്ക് ചെയ്യുക
തുറന്ന് വരുന്ന ഭാഗത്ത് കറന്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക. ലൊക്കേഷന്‍ ആക്സസ് പെര്‍മിഷന്‍ നല്‍കേണ്ടിവരും
താഴെയുള്ള ഓണ്‍ലി Future Events ടിക് ചെയ്ത് കംപ്യൂട്ട് ചെയ്യുക
മാപ്, ലോക്കേഷന്‍ എന്നീ ഓപ്ഷനുകളും ഉണ്ട്.
മുകളില്‍ ആദ്യത്തേതായി 26 ലെ ഗ്രഹണം കാണിക്കും
ക്ലിക്ക് ചെയ്യുക
ഗ്രഹണം സംബന്ധിച്ച എല്ലാ വിവരങ്ങളും വരും. താഴെയുള്ള സിമുലേഷനില്‍ ക്ലിക്ക് ചെയ്താല്‍ എങ്ങനെയാണ് ഗ്രഹണം സംഭവിക്കുക എന്ന് കാണാം
ഗ്രഹണം നടക്കുന്ന സമയവുമെല്ലാം കാണാം.ആ സമയത്ത്  ലൈവ് എന്ന ഓപ്ഷന്‍ ടിക് ചെയ്താല്‍ ലൈവും കാണാം

(ഇത് എന്റെ സ്വന്തമല്ല. കടപ്പാട് വിക്കിപീഡിയ, മറ്റ് ഓണ്‍ലൈന്‍ അറിവുകള്‍)







Wednesday, December 4, 2019

How to Apply for GPF T.A in Spark

സ്പാര്‍ക്കില്‍ ജി.പി.എഫ്.ടെംപററി അഡ്വാന്‍സ് മൊഡ്യൂള്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നു.
എങ്ങനെയാണ് വായ്പക്ക് അപേക്ഷിക്കേണ്ടതെന്ന് നോക്കാം
1.സ്പാര്‍ക്കില്‍ അപേക്ഷകന്‍ ലോഗിന്‍ ചെയ്യുക
2.
Provident Fund എന്ന മെനുവില്‍ ടെംപററി അഡ്വാന്‍സ് അപേക്ഷക്കുള്ള ലിങ്കുണ്ട്.
ഇതില്‍ ക്ലിക്ക് ചെയ്യുക.
3.ഫോം വരും. ഇതിലെ സ്പാര്‍ക്കിലുള്ള ഫീല്‍ഡുകളെല്ലാം ഫില്‍ഡ് ആയിരിക്കും.
4.എത്ര രൂപ ക്രെഡിറ്റിലുണ്ടെന്നും എത്ര രൂപ പരവാവധി കിട്ടുമെന്നൊക്കെ കാണിക്കും
5.അവസാന ഭാഗത്ത് ടിക് മാര്‍ക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക
ഇനിയെല്ലാം എന്‍.ആര്‍.എ.ചെയ്തതതു പോലെത്തന്നെ.ഓഫീസറുടെ ലോഗിനില്‍ പാസാക്കുക.



Tuesday, December 3, 2019

How to Calculate Earned Leave with Excel

ഒരു എക്സല്‍ ഷീറ്റ് ഉപയോഗിച്ച് എങ്ങനെയാണ് ഏണ്‍ഡ് ലീവ്(ആര്‍ജിതാവധി) കണക്കാക്കുക എന്ന് നോക്കാം. ഇവിടെ പ്രധാനമായി ഉദ്ദേശിക്കുന്നത് എക്സലിലെ ഒന്ന് രണ്ട് ഫങ്ഷനുകള്‍ പരിചയപ്പെടുക എന്നതാണ്.
01/12/2019 ന് ഒരാള്‍ ഏണ്‍ഡ് ലീവ് സറണ്ടറിന് അപേക്ഷിച്ചു എന്നിരിക്കട്ടെ.
മുമ്പ് 10/11/2018 വരെയാണ് കണക്കാക്കി എണ്‍ഡ് ലീവ് സറണ്ടര്‍ ചെയ്തിട്ടുള്ളത്.
ഈ കാലാവധിക്കുള്ളില്‍ 17 ദിവസം വിവിധ തരത്തിലുള്ള അവധികള്‍ എടുത്തിട്ടുണ്ട്.
അപ്പോള്‍ നമുക്ക് 11/11/2018 മുതല്‍ 30/11/2019 വരെ ആകെ എത്ര ദിവസം വരും എന്ന് കണക്കാക്കി അതില്‍ നിന്നും 17 ദിവസം കുറച്ച്  അതിനെ 11 കൊണ്ട് ഹരിച്ച്  ആര്‍ജിതാവധി കണക്കാക്കണം. ഇപ്പോള്‍ സ്പാര്‍ക്കില്‍ എല്ലാം വരുന്നുണ്ടെങ്കിലും സംശയം എങ്ങനെ തീര്‍ക്കാം എന്ന് നോക്കാം.
1.എക്സല്‍ / കാല്‍ക്ക് എടുക്കുക
2.
ഇതില്‍ ആദ്യത്തേ കള്ളിയില്‍ എന്ന് മുതല്‍
രണ്ടാമത്തേതില്‍ ഏതു വരെ
മൂന്നാമത്തേതില്‍ കുറക്കുന്ന ദിവസങ്ങള്‍
നാലാമത്തേതില്‍ ബാക്കി എത്ര ദിവസം
3.
ഇവിടെ ഉപയോഗിക്കുന്നത് datediff എന്ന ഫങ്ഷനാണ്.
=DATEDIF(A8,B8,"d")-C8+1
ഏത് ഫങ്ഷനും ഉപയോഗിക്കുമ്പോള്‍ സമചിഹ്നം നിര്‍ബന്ധം
ഈ ഫോര്‍മുലയുടെ അര്‍ത്ഥം
A8,B8 എന്നീ കള്ളികളിലെ ദിവസങ്ങള്‍ക്കിടയിലെ പിരീഡ് ദിവസങ്ങളായി കാണണം. അതില്‍ നിന്നും കുറക്കേണ്ട ദിവസങ്ങള്‍ കുറക്കണം.+1 എന്നത് ഇടയിലെ ദിവസങ്ങള്‍ കണക്കാക്കി 2 ദിവസവും കണക്കാക്കി ആകെ എടുക്കുവാന്‍
ഇപ്പോള്‍ ഉത്തരം കിട്ടും
4.ഇനി ഈ ഉത്തരത്തെ 11 കൊണ്ട് ഹരിക്കണം. നമുക്ക് ശിഷ്ടം ആവശ്യമില്ല.അതിനാല്‍ Floor എന്ന ഫങ്ഷന്‍ കൂടി ഉപയോഗിക്കുന്നു
=FLOOR(D8/11,1)
ഇപ്പോള്‍ 33 കിട്ടുന്നു.
5.ഇനി ശിഷ്ടം അടുത്ത കള്ളിയില്‍ എടുക്കാം.ഇതിനായി MOD എന്ന ഫങ്ഷനാണ് ഉപയോഗിക്കുന്നത്.
=MOD(D8,11)
D8 ലെ 368 നെ 11 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എത്രയാണ് എന്നാണ് ഉത്തരം കിട്ടുക
6.ഇനി ഇതിനെ ഭിന്ന രൂപത്തില്‍ എഴുതണം. ഇതിനായി CONCATENATE എന്ന ഫങ്ഷനാണ് ഉപയോഗിക്കുന്നത്.ഇത് ഒരു ടെക്സറ്റ് ഫങ്ഷനാണ്. കൂട്ടിചേചര്‍ക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്
=CONCATENATE(E8,"   ",F8,"/","11")
E8 ലെ വില, കുറച്ച് ഗ്യാപ്പ് "   ",ശിഷ്ടംF8, സ്ലാഷ് "/", 11 "11"
ഉത്തരം ഇങ്ങനെ കിട്ടും
 

ഈ ഷീറ്റ് ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Sunday, December 1, 2019

New Government Email-Help

എല്ലാ ഓഫീസുകളിലും ഇപ്പോള്‍ സര്‍ക്കാര്‍ ഇ-മെയിലാണല്ലോ ഉപയോഗിക്കുന്നത്.ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് ഈ മെയില്‍ സംവിധാനത്തിന്റെ ഹോം പേജില്‍ത്തന്നെ നല്‍കിയിട്ടുണ്ട്.
ഇതിനായി യൂസര്‍നെയിം, പാസ്‌വേഡ് നല്‍കുന്ന വിന്‍ഡോ എടുക്കുക
ഇതിലെ മെനു എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ യൂസര്‍ ഹെല്‍പ് ഫയലും എല്ലാം ലഭ്യമാണ്.
ഹെല്‍പ് ഫയല്‍ പരിശോധിക്കുക