ഒരു എക്സല്‍ ഷീറ്റ് ഉപയോഗിച്ച് എങ്ങനെയാണ് ഏണ്‍ഡ് ലീവ്(ആര്‍ജിതാവധി) കണക്കാക്കുക എന്ന് നോക്കാം. ഇവിടെ പ്രധാനമായി ഉദ്ദേശിക്കുന്നത് എക്സലിലെ ഒന്ന് രണ്ട് ഫങ്ഷനുകള്‍ പരിചയപ്പെടുക എന്നതാണ്.
01/12/2019 ന് ഒരാള്‍ ഏണ്‍ഡ് ലീവ് സറണ്ടറിന് അപേക്ഷിച്ചു എന്നിരിക്കട്ടെ.
മുമ്പ് 10/11/2018 വരെയാണ് കണക്കാക്കി എണ്‍ഡ് ലീവ് സറണ്ടര്‍ ചെയ്തിട്ടുള്ളത്.
ഈ കാലാവധിക്കുള്ളില്‍ 17 ദിവസം വിവിധ തരത്തിലുള്ള അവധികള്‍ എടുത്തിട്ടുണ്ട്.
അപ്പോള്‍ നമുക്ക് 11/11/2018 മുതല്‍ 30/11/2019 വരെ ആകെ എത്ര ദിവസം വരും എന്ന് കണക്കാക്കി അതില്‍ നിന്നും 17 ദിവസം കുറച്ച് അതിനെ 11 കൊണ്ട് ഹരിച്ച് ആര്‍ജിതാവധി കണക്കാക്കണം. ഇപ്പോള്‍ സ്പാര്‍ക്കില്‍ എല്ലാം വരുന്നുണ്ടെങ്കിലും സംശയം എങ്ങനെ തീര്‍ക്കാം എന്ന് നോക്കാം.
1.എക്സല്‍ / കാല്‍ക്ക് എടുക്കുക
2.
ഇതില്‍ ആദ്യത്തേ കള്ളിയില്‍ എന്ന് മുതല്‍
രണ്ടാമത്തേതില്‍ ഏതു വരെ
മൂന്നാമത്തേതില്‍ കുറക്കുന്ന ദിവസങ്ങള്‍
നാലാമത്തേതില്‍ ബാക്കി എത്ര ദിവസം
3.
ഇവിടെ ഉപയോഗിക്കുന്നത് datediff എന്ന ഫങ്ഷനാണ്.
=DATEDIF(A8,B8,"d")-C8+1
ഏത് ഫങ്ഷനും ഉപയോഗിക്കുമ്പോള്‍ സമചിഹ്നം നിര്‍ബന്ധം
ഈ ഫോര്‍മുലയുടെ അര്‍ത്ഥം
A8,B8 എന്നീ കള്ളികളിലെ ദിവസങ്ങള്‍ക്കിടയിലെ പിരീഡ് ദിവസങ്ങളായി കാണണം. അതില്‍ നിന്നും കുറക്കേണ്ട ദിവസങ്ങള്‍ കുറക്കണം.+1 എന്നത് ഇടയിലെ ദിവസങ്ങള്‍ കണക്കാക്കി 2 ദിവസവും കണക്കാക്കി ആകെ എടുക്കുവാന്‍
ഇപ്പോള്‍ ഉത്തരം കിട്ടും
4.ഇനി ഈ ഉത്തരത്തെ 11 കൊണ്ട് ഹരിക്കണം. നമുക്ക് ശിഷ്ടം ആവശ്യമില്ല.അതിനാല്‍ Floor എന്ന ഫങ്ഷന്‍ കൂടി ഉപയോഗിക്കുന്നു
=FLOOR(D8/11,1)
ഇപ്പോള്‍ 33 കിട്ടുന്നു.
5.ഇനി ശിഷ്ടം അടുത്ത കള്ളിയില്‍ എടുക്കാം.ഇതിനായി MOD എന്ന ഫങ്ഷനാണ് ഉപയോഗിക്കുന്നത്.
=MOD(D8,11)
D8 ലെ 368 നെ 11 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എത്രയാണ് എന്നാണ് ഉത്തരം കിട്ടുക
6.ഇനി ഇതിനെ ഭിന്ന രൂപത്തില്‍ എഴുതണം. ഇതിനായി CONCATENATE എന്ന ഫങ്ഷനാണ് ഉപയോഗിക്കുന്നത്.ഇത് ഒരു ടെക്സറ്റ് ഫങ്ഷനാണ്. കൂട്ടിചേചര്‍ക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്
=CONCATENATE(E8," ",F8,"/","11")
E8 ലെ വില, കുറച്ച് ഗ്യാപ്പ് " ",ശിഷ്ടംF8, സ്ലാഷ് "/", 11 "11"
ഉത്തരം ഇങ്ങനെ കിട്ടും
ഈ ഷീറ്റ് ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment