I am Unnikrishnan.R.K.This is my personal blog to interact the world with my ideas, thoughts and information etc
Flash News
Thursday, December 24, 2020
Thursday, December 10, 2020
സമന്വയ അപ്ഡേറ്റ്സ് 10-12-2020
സമന്വയ അപ്ഡേറ്റ്സ്
1.മാനേജരുടെ കാലാവധി (Tenure) അപ്ഡേറ്റ് ചെയ്യുന്നത്(വിശദമായ ഹെല്‍പ് ഫയല്‍ ഇവിടെ)
2. മാനേജര്‍മാരുടെ പാസ്‍വേഡ് ഇവിടെയാണ് മാറ്റേണ്ടത്. തല്‍ക്കാലം പാസ്‍വേഡ് മാറ്റുന്നതിന് ഡി.എന്‍.ഒ, എസ്.എന്‍.ഒ മാര്‍ക്ക് കഴിയില്ല. അതാത് ഓഫീസില്‍ നിന്നും മാറ്റാം.
3.അപ്പീല്‍ അനുവദിച്ചതിന്റെ രജിസ്റ്റര്‍ വന്നിട്ടുണ്ട്.
4.ഓഡിറ്റില്‍ നിയമന ഫയല്‍ പരിശോധിക്കുമ്പോള്‍ ആര് എഴുതിയ നോട്ട് എന്ന് കാണുന്നിടത്തൊക്കെ എഴുതിയ ഉദ്യോഗസ്ഥന്റെ പെന്‍ നമ്പര്‍ കൂടി കാണാം.
5.Staff fixation Review വിവരങ്ങള്‍ തസ്തിക നിര്‍ണയ ടൈലില്‍ കാണാവുന്നതാണ്.
6.അപ്പീല്‍ ഫയല്‍ ഇന്‍വാലിഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പോലും അതില്‍ റിവിഷന്‍ അപ്പീല്‍ നല്‍കാന്‍ കഴിയും.
15/02 നകം ലഭിക്കാത്ത അപ്പീലുകളില്‍ ചിലതില്‍ ചില അപ്പലേറ്റ് ഓഫീസര്‍മാര്‍ ഇന്‍വാലിഡേറ്റ് ചെയ്തിരുന്നു. ഈ കേസുകളില്‍ മാനേജര്‍ക്ക് റിവിഷന്‍ അപ്പീല്‍ നല്‍കാം.
7.ഓഡിറ്റ് റിമാര്‍ക്സില്‍ സെന്‍ഡ് ബാക്ക് ബട്ടണ്‍ വന്നിട്ടുണ്ട്.മാത്രമല്ല, റിമാര്‍ക്സ് എഴുതാതാതെ തന്നെ (എ.ഇ.ഒ, ഡി.ഇ.ഒ. കളില്‍ നോട്ട് മാത്രമായി സെക്ഷന്‍ ക്ലാര്‍ക്ക് മാര്‍ക്കും സൂപ്രണ്ട്മാര്‍ക്കും ഫോര്‍വേഡ് ചെയ്യാനും എഴുതിയ നോട്ട് ഫോര്‍വേഡ് ചെയ്യുന്നതിനുമുമ്പേ എഡിറ്റ്,ഡിലീറ്റ് ചെയ്യുന്നതിനും കഴിയും.
8.ഓഡിറ്റിന്റെ സെക്ഷന്‍ വൈസ് റിപ്പോര്‍ട്ട് ലഭ്യമാണ്. ഡി.ഡി.ഇ.യില്‍
ഓഡിറ്റ് റിപ്പോര്‍ട്ട് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇത് ലഭ്യമാണ്.
Samanwaya-Tenure Updation (Manager)
സമന്വയയില്‍ നിലവില്‍ ഉള്ള മാനേജര്‍മാരുടെ കാലാവധി(Tenure) ചേര്‍ക്കുന്നതിനും പുതിയ മാനേജരുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുമുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. അതാത് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ലോഗിനില്‍ യൂസര്‍ ലിസ്റ്റില്‍ ലഭ്യമായ കോര്‍പ്പറേറ്റ് മാനേജര്‍മാരുടെ കാലാവധി സമന്വയയില്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. വ്യക്തിഗത മാനേജര്‍മാരുടേയും വ്യക്തികള്‍ മാറുമ്പോള്‍ പുതിയ മാനേജരറുടെ വിവരങ്ങള്‍ സമന്വയയില്‍ ചേര്‍ക്കേണ്ടതാണ്. മാനേജ്മെന്റ് കൈമാറ്റം, മാനേജരുടെ നിയമനം എന്നിവ അംഗീകരിക്കുമ്പോള്‍ ആ ഉത്തരവ് കൂടി അപ്‍ലോഡ് ചെയ്യേണ്ടതാണ്.ഇതിനായി വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ലോഗിനില്‍ മാനേജ്മെന്റ് വിവരങ്ങള്‍ എടുത്ത്
Manage Tenure എന്നത് സെലക്റ്റ് ചെയ്യേണ്ടതാണ്. ഇവിടെ പുതിയ മാനേജരെ ചേര്‍ക്കുന്നതിന് +New എന്ന ഓപ്ഷന്‍ ലഭ്യമാണ്. മാനേജരുടെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മാനേജരുടെ കാലാവധിയും മറ്റ് വിവരങ്ങളും കാണാവുന്നതാണ്.
മാനേജരുടെ പേരിനു നേരെ Manage Tenure ല്‍ ക്ലിക്ക് ചെയ്യേണ്ടതാണ്.
നിലിവില്‍ ആക്റ്റീവ് ടെന്യൂര്‍ ഉള്ള മാനേജരാണെങ്കില്‍ പച്ച ലേബലില്‍ ഇടതാ ഭാഗത്ത് കാണാവുന്നതാണ്.
മാനേജരുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനും ആക്റ്റിവേറ്റ് ആക്കുന്നതിനും പാസ്‍വേഡ് റീസെറ്റ് ചെയ്യുന്നതിനും ഇവിടെ ഓപ്ഷന്‍ കാണാവുന്നതാണ്.
മാനേജരുടെ കാലാവധി ചേര്‍ക്കുന്നതിന് Tenure list എന്ന ഭാഗത്ത് +New എന്ന ഓപ്ഷനും ലഭ്യമാണ്.
മാനജരെ ഡി- ആക്റ്റിവേറ്റ് ചെയ്യുന്നതിനും പാസ് വേഡ് മാറ്റുന്നതിനും ഉള്ള ഓപ്ഷനുകളും ഈ ഭാഗത്തേക്ക് മാറ്റിയിട്ടുണ്ട് എന്ന് അറിയിക്കുന്നു.
പുതിയ മാനേജരെ ചേര്‍ക്കുമ്പോള്‍ ഓട്ടോമാറ്റിക്ക് ആയി മാനേജരുടെ ലോഗിന്‍ ഐ.ഡി. മാറുന്നതാണ്. ഇത് പുതിയ മാനേജര്‍ക്ക് നല്‍കേണ്ടതാണ്. അതുപോലെത്തന്നെ പാസ്‍വേഡായി പുതിയ മാനേജരുടെ മൊബൈല്‍ നമ്പര്‍ ആയിരിക്കും ഡിഫാല്‍ട്ടായി സെറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകുക. ഇത് മാറ്റാവുന്നതാണ്.പുതിയ ഒരു ടെന്യൂര്‍ ചേര്‍ക്കുമ്പോള്‍ ആക്റ്റീവ് ആയ ടെന്യൂര്‍ പച്ച നിറത്തില്‍ കാണാവുന്നതാണ്
പുതിയ മാനേജരെ ചേര്‍ക്കുമ്പോള്‍തന്നെ പുതിയ ഐ.ഡി. വന്നിട്ടുണ്ടാകും.മാനേജര്‍ കോഡ് + അണ്ടര്‍സ്കോര്‍ 2 എന്ന തരത്തിലാകും രണ്ടാമത്തെ മാനേജരുടെ ഐ.ഡി.പുതിയ മാനേജരുടെ കാലാവധി ആകുന്നതുവരെ ആ മാനേജരുടെ ടെന്യൂര്‍ ചുവപ്പ് കളറില്‍ കാണുന്നതാണ്. പിന്നീട് ഇത് ആക്റ്റിവേറ്റ് ചെയ്യേണ്ടതായുണ്ട്.