സമന്വയയില്‍ മാനേജര്‍ക്ക് പുതിയ നിയമനാംഗീകാര അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാനേജര്‍മാരുടെ ടെന്യൂര്‍(കാലാവധി) ചേര്‍ക്കുന്നതിന് പുതിയ ഒരു അപ്ഡേറ്റ് വന്നിരുന്നു. ഈ ഓപ്ഷന്‍ ഉപയോഗിച്ച് പുതിയ മാനേജറെ ചേര്‍ത്താല്‍ അദ്ദേഹത്തിന്റെ കാലാവധി കൂടിസമന്വയയില്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
ഇത് എങ്ങനെ ചെയ്യുന്നതെന്ന് വിശദമാക്കുന്നു.
മാനേജര്‍ക്ക് ക്രിയേറ്റ് ബട്ടണ്‍ ഡി ആക്റ്റിവേറ്റ് ആയി കാണുന്ന അവസ്ഥയാണിത്.
അപ്പോള്‍ അതാത് എ.ഇ.ഒ/ഡി.ഇ.ഒയുടെ ലോഗിനില്‍ മാനേജറുടെ ടെന്യൂര്‍ ചേര്‍ക്കേണ്ടതുണ്ട്.
ഇവിടെ ആദ്യമാനേജരാണ് ആക്റ്റീവ് മാനേജര്‍. രണ്ടാമത്തെ മാനേജരെ ചേര്‍ത്തിട്ടുണ്ടെങ്കിലും ടെന്യൂര്‍ ആഡ് ചെയ്തിട്ടില്ല.
ഇതിനായി പുതിയ മാനേജരുടെ പേരിനുനേരെ ക്ലിക്ക് ചെയ്യുക.
അടുത്ത കോളത്തിലെ ടെന്യൂര്‍ ലിസ്റ്റിലെ +New ക്ലിക്ക് ചെയ്യുക.
ഫ്രം, ടു ചേര്‍ത്ത് അപ്ഡേറ്റ് ചെയ്താല്‍ മാനേജര്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും.
No comments:
Post a Comment