ആറാം ധനകാര്യ കമ്മീഷന്‍ (Sixth Finance Commission) വിദ്യാഭ്യാസ വകുപ്പിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ വിദ്യാലയങ്ങളിലെ വിവരശേഖരണത്തിനായി സൈറ്റ് തുടങ്ങിയിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്.
ഇതിനൊരു പരിശീലന സൈറ്റ് ഉണ്ട്. പരിശീലന സൈറ്റ് ഉപയോഗിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി മാത്രം യഥാര്‍ത്ഥ സൈറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക. പ്രധാനാദ്ധ്യാപകന്‍ കണ്‍ഫേം ചെയ്തുകഴിഞ്ഞാല്‍ കമ്മീഷന്‍ സെക്രട്ടറിക്ക് മാത്രമേ മാറ്റങ്ങള്‍ വരുത്താന്‍ കഴിയൂ.
ഇതുമായി ബന്ധപ്പെട്ട് ഡി.ജി.ഇ. പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഇവിടെ
വിവരങ്ങള്‍ രേഖപ്പെടുത്തേണ്ട സൈറ്റ്
http://sfcmis.kerala.gov.in/usr/login
http://training.sfcmis.kerala.gov.in/usr/login
പരിശീലന സൈറ്റ് തുറക്കുമ്പോള്‍ ഒരു ഓതന്റിക്കേഷന്‍ വിന്‍ഡോ വരും.
ഇവിടെ യൂസര്‍ നെയിം ആയി നല്‍കേണ്ടത് thisisdemo
പാസ്‍വേഡ് ആയി നല്‍കേണ്ടത് yesiknow
തുടര്‍ന്ന് ലോഗിന്‍ പേജ് വരുന്നതാണ്.
ഇവിടെ യൂസര്‍ നെയിം പാസ്‍വേഡ് എന്നിവക്ക് ഒരു പ്രത്യേക ക്രമമുണ്ട്.
EDU<SCHOOLCODE> യൂസര്‍ നെയിം
EDU<SCHOOLCODE>@123$# പാസ്‍വേഡ്
ഉദാഹരണത്തിന് 11009 ആണ് സ്കൂള്‍ കോഡ് എങ്കില്‍ യൂസര്‍ ഐഡി, പാസ്‍വേഡ് എന്നിവ യഥാക്രമം
EDU11009
EDU11009@123$#
എന്നായിരിക്കും
ഇത് എന്റര്‍ ചെയ്ത് കാപ്ച കൂടി എന്റര്‍ ചെയ്യണം.
ആദ്യം പറയുക പാസ്‍വേഡ് മാറ്റാനാണ്.
പാസ്‍വേഡ് Password should be at least 8 characters in length and should include at least one upper case letter, one number, and one special character.
ഇവിടെ ഞാന്‍ Pass@123 എന്ന് ഉപയോഗിക്കുന്നു.( ഈ സ്കൂളുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് പാസ്‍വേഡ് പറയുന്നത്.)
പുതിയ പാസ്‍വേഡ് 2 തവണ ചേര്‍ത്ത് Change Password ക്ലിക്ക് ചെയ്യുക.
നമ്മള്‍ ഹോം പേജിലെത്തും.
ഇവിടെനിന്നും യൂസര്‍മാനുവല്‍ പ്രിന്റ് എടുത്ത് വെക്കുക. വീഡിയോ ടൂട്ടോറിയലും കാണാം
ഇതിനു തൊട്ടുതാഴെ ഡാറ്റാ കളക്ഷന്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഒരു പി.ഡി.എഫ് റിപ്പോര്‍ട്ട് ലഭിക്കും.
ഇത് പ്രിന്റ് എടുത്ത് വിവരങ്ങള്‍ എഴുതി വെച്ചാല്‍ ഡാറ്റാ എന്‍ട്രി എളുപ്പമായിരിക്കും.
ഇനി മുകളിലുള്ള 3 വരയില്‍ ക്ലിക്ക് ചെയ്യണം.
ഓഫീസ് പ്രൊഫൈല്‍, എംപ്ലോയീ മാനേജ്മെന്റ് എന്നിവയാണ് ആദ്യം ചെയ്യേണ്ടത്.
ഓഫീസ് പ്രൊഫൈല്‍ എടുക്കുക.
ഓഫീസ് പ്രൊഫൈല്‍ എടുത്ത് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുക
വിവരങ്ങള്‍ ചേര്‍ത്ത് സേവ് ചെയ്യുക.
ഇനി എംപ്ലോയീ മാനേജ്മെന്റ് ആണ്. നിര്‍ബന്ധമായും 2 ജിവനക്കാരെ ചേര്‍ക്കണം. 1 ക്ലാര്‍ക്ക്. 2.ഹെഡ് ഓഫ് ഓഫീസ്. എല്‍.പി/യു.പി. സ്കൂളുകളില്‍ ഒരു അദ്ധ്യാപകനെ ക്ലര്‍ക്കായി ചോര്‍ത്താല്‍ മതിയാകുന്നതാണ്.
ഇതിനായി എംപ്ലോയീ മാനേജ്മെന്റ് എടുത്ത് ആഡ് എംപ്ലോയീ ക്ലിക്ക് ചെയ്യുക.
ആദ്യം ക്ലര്‍ക്കിനെ ആണ് ആഡ് ചെയ്യേണ്ടത്.
പ്രാഥമിക വിവരങ്ങള്‍ ചേര്‍ക്കുക
തുടര്‍ന്ന് ഒരു യൂസര്‍ ഐ.ഡി. ഉണ്ടാക്കണം.
EDU11009C(ക്ലര്‍ക്ക് എന്ന് തിരിച്ചറിയുന്നതിന്)
പാസ്‍വേഡ് സെറ്റ് ചെയ്യുക.(ഇവിടെ ഞാന്‍ ഉപയോഗിക്കുന്നത്-Pass@123)
2 തവണ പാസ്‍വേഡ് ചേര്‍ത്ത് സേവ് ചെയ്യുക.
ഇപ്പോല്‍ പാസ്‍വേഡ് മാറ്റാനും വിവരങ്ങള്‍ എഡിറ്റ് ചെയ്യാനും കഴിയും.
പാസ്‍വേഡ് റീസെറ്റ് ചെയ്താല്‍ ഓട്ടോമാറ്റിക്ക് ആയി username@123$# എന്നാണ് വരിക.ഇവിടെ റീസെറ്റ് ചെയ്താല്‍ EDU11009C@123$#
ഇതുപോലെത്തന്നെ ഹെഡ്മാസ്റ്ററേയും ആഡ് ചെയ്യുക.യൂസര്‍ ഐ.ഡി.ആയി
EDU11009H നല്‍കാവുന്നതാണ്.
ഇനി ലോഗൗട്ട് ചെയ്ത് ക്ലര്‍ക്കായി ലോഗിന്‍ ചെയ്യുക.
ലോഗിന്‍ ചെയ്യുന്നതിനായി ഹോം പേജിലെ മുകളിലെ ആരോമാര്‍ക്ക് ക്ലിക്ക് ചെയ്യുക.
ക്ലര്‍ക്കായി ലോഗിന്‍ ചെയ്ത് Answer എന്നതിനു താഴെയുള്ള MIS Data എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഓഫീസ് സെലക്റ്റ് ചെയ്താല്‍ 23 പേജുകളിലെ എല്ലാ വിവരങ്ങളും ചേര്‍ക്കുക
വിവരങ്ങള്‍ ചേര്‍ത്താല്‍ പേജ് നമ്പര്‍ പച്ചക്കളറിലാകും.
തുടര്‍ന്ന് എച്ച്.എം.ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ കണ്‍ഫേം ചെയ്യുക.
Demo yil hm login il conf. Cheyyan pattille....data onnum kanunnillallo
ReplyDelete