Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Tuesday, February 8, 2022

PFMS- VENDOR CREATION-CHECK STATUS

 PFMS ൽ വെൻഡറെ ആഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.ഇത്രയും ബാങ്കുകൾ മാത്രമേ PFMS സപ്പോർട്ടു ചെയ്യൂ. (https://fcraonline.nic.in/fc_bank_list.aspx)

ഇതല്ലാത്ത ബാങ്കിലെ IFSC സ്വീകരിക്കില്ല എന്ന് മനസ്സിലാക്കുന്നു.

ABU DHABI COMMERCIAL BANK

ALLAHABAD BANK

ALLAHABAD UP GRAMIN BANK

ANDHRA BANK

ANDHRA PRAGATHI GRAMEENA BANK

AXIS BANK

BANK OF BAHRAIN AND KUWAIT

BANK OF BARODA

BANK OF INDIA

BANK OF MAHARASHTRA

BASSEIN CATHOLIC CO-OP.BANK LTD.

BOMBAY MERCANTILE CO-OP.BANK LTD.

CANARA BANK

CENTRAL BANK OF INDIA

CITIBANK

CITY UNION BANK LTD

CORPORATION BANK

CSB BANK LIMITED

DCB BANK LIMITED

DENA BANK

DEUTSCHE BANK

DHANLAXMI BANK LTD

HARYANA GRAMIN BANK

HDFC BANK LTD

HSBC

ICICI BANK LTD

IDBI BANK LTD

INDIAN BANK

INDIAN OVERSEAS BANK

INDUSIND BANK LIMITED

JHARKHAND GRAMIN BANK

KARNATAKA BANK

KARUR VYSYA BANK

KOTAK MAHINDRA BANK

MADHYA BIHAR GRAMIN BANK

MAHARASHTRA GRAMIN BANK

MANIPUR STATE CO-OP.BANK LTD.

NEW INDIA CO-OPERATIVE BANK LTD

NKGSB CO-OP BANK LTD

ORIENTAL BANK OF COMMERCE

PUNJAB AND SIND BANK

PUNJAB NATIONAL BANK

RBL BANK

SARVA U.P. GRAMIN BANK

SHRI MAHILA SEWA SAHAKARI BANK LTD.,AHMEDABAD

SOUTH INDIAN BANK

STANDARD CHARTERED BANK

STATE BANK OF INDIA

SVC CO-OPERATIVE BANK LTD.

SYNDICATE BANK

TAMILNAD MERCANTILE BANK LTD

THE COSMOS CO-OPERATIVE BANK LTD.

THE FEDERAL BANK LTD

THE JAMMU AND KASHMIR BANK LTD

THE KALUPUR COMMERCIAL CO. OP. BANK LTD.

THE LAKSHMI VILAS BANK LTD

THE SARASWAT CO-OPERATIVE BANK LTD

THE THANE JANATA SAHAKARI BANK LTD

UCO BANK

UNION BANK OF INDIA

UNITED BANK OF INDIA

VIJAYA BANK

YES BANK LTD

------------------------------------------------------------------------------------

2.മേക്കർ ലോഗിനിൽ എഡിറ്റ്/അപ് ഡേറ്റ് /ഡിലീറ്റ് ഓപ്ഷൻ കാണാമെങ്കിലും പ്രവർത്തിച്ചുകാണുന്നില്ല. ഏതെങ്കിലും വിവരം തെറ്റാണെന്ന് മനസ്സിലായാൽ ചെക്കർ/അഡ്മിൻ ലോഗിനിൽ ആ വെൻഡറെ ഡിലീറ്റ് ചെയ്യാം. തുടർന്ന് ആദ്യം എന്റർ ചെയ്താൽ മതി(മേക്കർ).ബാങ്ക് റിജക്റ്റ് ചെയ്തത് മേക്കർക്ക് ഡിലീറ്റ് ചെയ്യാൻ പറ്റുന്നുണ്ട്

3.ബാങ്ക് ലയനവുമായി ബന്ധപ്പെട്ട് (ഉദാഹരണമായി വിജയാ ബാങ്ക് ബാങ്ക് ഓഫ് ബറോഡയായി) ബാങ്ക് പേര് മാറിയപ്പോൾ നമ്മൾ ഐ.എഫ്,എസ്.സി കോഡ് മാത്രമാണ് മാറ്റിയിരുന്നത്.എന്നാൽ പുതിയ ബാങ്കിൽ പുതിയ എക്കൗണ്ട് നമ്പർ നൽകിയിട്ടുണ്ട്. അതാണ് റിജക്റ്റ് ആകുന്നത് എന്ന് മനസ്സിലാക്കുന്നു

4.വെൻഡറെ ആക്സപ്റ്റ് ചെയ്തതിനനുസരിച്ച് 4 കോഡുകളുണ്ട്

N-Yet to push to PFMS

A-Accepted

R-Rejected

R-Account is Invalid

R-Bank Name is not as per PFMS Bank Master.

R-Both State and District are not mutually compatible

R-Invalid F-M-H flag

R-Invalid value for GST Number

S-Pushed to PFMS

--------------------------------------------------------------

ഡാറ്റ അപ്രൂവ് ചെയ്താൽ N-Yet to push to PFMS, പിന്നെ S-Pushed to PFMS 

തുടർന്ന് A-Accepted ആവണം

R എല്ലാം റിജക്റ്റഡ് ആണ്

-------------------------------------------------------------------------------------

5.കഴിഞ്ഞ മാസം ബിംസ് വഴി നൽകിയ വേതന ബില്ലിലെ അതേ എക്കൗണ്ട് തന്നെയാണോ PFMS ൽ ചേർത്തത് എന്നും അത് ആക്സപ്റ്റ് ചെയ്തോ എന്നും അറിയാനുള്ള വഴി

ആദ്യം ബിംസിൽ ലോഗിൻ ചെയ്യുക

അതിൽ ഇടത് ഭാഗത്തുള്ള Bill എന്ന മെനുവിലെ  Bill Status ക്ലിക്ക് ചെയ്ത് 


കഴിഞ്ഞ വേതനബിൽ നൽകിയ തീയ്യതിക്കുമുമ്പുള്ള ഒരു തീയ്യതി സെലക്റ്റ് ചെയ്യണം



അപ്പോൾ ഈ പിരീഡിലെ എല്ലാ ബില്ലും കാണാം. ഇതിൽ വേതന ബിൽ ആ വരിക്ക് നേരെ Credit status ൽ ക്ലിക്ക് ചെയ്യുക


അപ്പോൾ പുതിയ ഒരു ബോക്സ് വരും .അതിൽ മുകളിൽ കാണുന്ന Download ബട്ടണിൽ വലത് ഭാഗത്തായി കാണുന്ന ആരോ മാർക്കിൽ ക്ലിക്ക് ചെയ്ത്  Excel തെരഞ്ഞെടുക്കുക. അപ്പോൾ ഒരു എക്സൽ ഫയൽ ഓപൻ ആയി വരും


ഇതിൽ Amount Purpose തുടങ്ങിയെ കോളങ്ങൾ ഡിലീറ്റ് ചെയ്യുക. അതായത് എക്കൗണ്ട് നമ്പർ വരെ മതി.

ഇനി PFMS  സൈറ്റിൽ മേക്കർ ആയോ ചെക്കർ ആയോ ലോഗിൻ ചെയ്യുക

റിപ്പോർട്സിൽ വെൻഡർ ക്രിയേറ്റഡ് റിപ്പോർട്ട് എടുക്കുക

ഇതിൽ ഓരോ എക്കൗണ്ട് നമ്പർ വീതം ടൈപ്പ് ചെയ്ത് സ്റ്റാറ്റസ് അറിയാം. എന്നാൽ അത് ബുദ്ധിമുട്ടാണ്. ആകെ കേരളത്തിലെ എല്ലാ വെൻഡർമാരെയും ഇവിടെ കാണാം. ഇവിടെ താഴെയുള്ള Export to Excel ബട്ടൻ ക്ലിക്ക് ചെയ്യുക


അപ്പോൾ പുതിയ ഒരു എക്സൽ ഷീറ്റ് ഓപൻ ചെയ്ത് വരും

ഇവിടെ തന്നിരിക്കുന്ന എക്സൽ ഷീറ്റ് ഓപൻ ചെയ്യുക.അതിൽ ഷീറ്റ്1,ഷീറ്റ് 2 ഉണ്ട്. 



അതിൽ ഷീറ്റ് 1 ലേക്ക് ബിംസിലെ എക്കൗണ്ട് നമ്പർ വരെ ആക്കിയ ഡാറ്റയും ഷീറ്റ് 2വിലേക്ക് പി.എഫ്.എം.എസ്.ഡാറ്റയും പേസ്റ്റ് ചെയ്താൽ ഷീറ്റ് 1ൽ സ്റ്റാറ്റസും വെൻഡർ ഐ.ഡിയും ലഭിക്കും.

കോളം ഹെഡിങ്ങുകൾ മാറ്റരുത്.എക്സലിൽ 12 അക്കം വരെയേ സപ്പോർട്ട് ചെയ്യൂ. ഓപൻ / ലിബർ ഓഫീസിൽ (ഞാൻ ഉബുണ്ടുവാണ് ഉപയോഗിക്കുന്നത്)  പ്രശ്നമില്ല


Wednesday, February 2, 2022

Medical Certificate for Regular Appointment-Aided-DGE Direction

Email From DGE

Sent: Monday, January 31, 2022 1:34:20 PM

Subject: Approval of appointment - reg:-


SD/-
FOR DGE
H SECTION
0471-2580515
എല്ലാ ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടേയും വിദ്യാഭ്യാസ ഉപ ഡയറക്റ്റർമാരുടേയും ഉപഡയറക്റ്ററേറ്റുകളിലെ എക്കൗണ്ട്സ് ഓഫീസർമാരുടേയും ശ്രദ്ധക്ക്
എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് ഏതെല്ലാം രേഖകൾ സമർപ്പിക്കണം എന്നതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്റ്റർ പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം നിലവിൽ സ്ഥിര നിയമനങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല.താൽക്കാലിക നിയമനങ്ങൾക്കാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർദ്ദേശിച്ചിട്ടുള്ളത്. എയ്ഡഡ് സ്കൂൾ സ്ഥിര നിയമനങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി ഉൾപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ പരിഗണിച്ചുവരുന്നു. നിലവിൽ ഇത് നിർബന്ധമല്ലാത്തതിനാൽ നിയമന ഫയലിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയോ ഇത് വെച്ചിട്ടില്ലെന്ന കാരണത്താൽ ഇതുവരെ ലഭിച്ച പ്രൊപ്പോസലുകളിൽ തടസ്സവാദം ഉന്നയിക്കുയോ ചെയ്യരുതെന്ന് അറിയിക്കുന്നു.അതുപോലെത്തന്നെ മാനുവലായി രേഖകൾ സമർപ്പിച്ചിരുന്ന കാലത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ സെൽഫ് അറ്റസ്റ്റഡ് പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കപ്പെടുകയും ആയതിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച്  തിരിച്ചുനൽകുകയും ചെയ്തിരുന്നു. എന്നാൽ സമന്വയയിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തന്നെയാണ് അപ് ലോഡ് ചെയ്യപ്പെടുന്നത് എന്നതിനാലും ആയത് എപ്പോഴും പരിശോധിക്കാൻ കഴിയുമെന്നതിനാലും സെൽഫ് അറ്റസ്റ്റഡ് പകർപ്പുകൾ സമന്വയയിൽ അപ് ലോഡ് ചെയ്യേണ്ടതില്ല എന്നും അറിയിക്കുന്നു.